ക്രൈസോതെമിസ്

(Chrysothemis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഉഷ്ണമേഖലാ ഉദ്യാനസസ്യമാണ് ക്രൈസോതെമിസ് (Chrysothemis). കരീബിയയാണ്‌ ഈ സസ്യത്തിന്റെ ജന്മദേശം[2] ഇതിന്‌ കോപ്പർ ലീഫ് എന്നും പേരുണ്ട്.

ക്രൈസോതെമിസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. pulchella
Binomial name
Chrysothemis pulchella

ഉഷ്ണമേഖലാ കാലാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിൽ വളരുന്ന ഇവയുടെ തണ്ടുകൾ രസഭരമാണ്‌ അതിനാൽ തന്നെ സക്കുലന്റ് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്‌ ഈ ചെടി. ഇതിന്‌ ആഴത്തിൽ വേരുപടലം കാണപ്പെടുന്നില്ല. വേരുകൾക്ക് പകരം ചെടിച്ചുവട്ടിൽ കിഴങ്ങുകളാണ്‌ ഉണ്ടാകുക. ചിലപ്പോൾ പത്രകക്ഷങ്ങളിലും കിഴങ്ങുകൾ കാണാറുണ്ട്. ഇലകൾ തണ്ടുകളിൽ നിന്നും സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് നേരിയ ചെമ്പ് നിറം കലർന്ന പച്ചനിറമാണ്‌. കൂടാതെ ഇലകളിൽ നേർത്ത രോമാവരണവും ഉണ്ട്. പൂക്കൾ പത്രകക്ഷത്തിൽ നിന്നും കുലകളായി ഉണ്ടാകുന്നു. ബാഹ്യദളപുടം 5 ഇതളുകൾ സം‌യുക്തമായി ചുവപ്പ് നിറത്തിൽ കാണുന്നു. ദളം 5 ഇതളുകൾ ചേർന്നതും സം‌യുക്തവും മഞ്ഞയോ മഞ്ഞയും ചുവപ്പും കലർന്നതോ ആയി കാണപ്പെടുന്നു. പൂക്കൾ വളരെക്കാലം വാടാതെ നിലനിൽക്കും. പൂക്കൾ വാടിയാലും ബാഹ്യദളം വളരെക്കാലം കൊഴിയാതെ നിലനിൽക്കുകയും ചെയ്യും[3].

 
ക്രൈസോതെമിസ് ചെടിയുടെ ഇലകളും പൂക്കളും

പരിപാലനം

തിരുത്തുക

സൂര്യപ്രകാശം ഭാഗികമായി ലഭിക്കുന്നതോ തണൽ ഉള്ളതോ ആയ സ്ഥലങ്ങളിൽ വളർത്താൻ പറ്റിയ ചെടിയാണിത്. ആഴത്തിൽ വേരുപടലം ഇല്ലാത്തതിനാൽ ആഴം കുറഞ്ഞ ചട്ടികളിലും ഇത് നടാവുന്നതാണ്‌. തണ്ട്, കിഴങ്ങ് എന്നിവയാണ്‌ നടീൽ‌വസ്തുവായി ഉപയോഗിക്കുന്നത്. നീർ‌വാഴ്ചയുള്ള മണ്ണിലും ചട്ടികളിലും വളർത്താവുന്ന ചെടിയാണിത്. ചട്ടികളിൽ നടുമ്പോൾ മണ്ണ്, മണൽ, ചാണകപ്പൊടി/ഇലപ്പൊടി എന്നിവ 2:1:1 എന്ന അനുപാതത്തിൽ കലർത്തിയ പോട്ടിംഗ് മിശ്രിതമാണ്‌ മാധ്യമം. ജലസേചനം അത്യാവശ്യ ഘടകമാണ്‌. പക്ഷേ ചെടിയുടെ മുകളിൽ നിന്നും വെള്ളം ഒഴിക്കുന്നത്; ഇലയുടെ ഇടയിൽ വെള്ളം കെട്ടിനിന്ന് അഴുകുന്നതിന്‌ കാരണമാകും. ജൈവവളങ്ങൾ നൽകുന്നത് കൂടുതൽ പൂക്കൾ ഉണ്ടാകുന്നതിന്‌ കാരണമാകും.[3]

  1. "Chrysothemis pulchella (Donn ex Sims) Decne". Integrated Taxonomic Information System. Retrieved November 1, 2011.
  2. http://www.flowersofindia.net/catalog/slides/Sunset%20Bells.html
  3. 3.0 3.1 സീമ സുരേഷിന്റെ ലേഖനം. കർഷകൻ മാസിക. ജനുവരി 2010. പുറം 36,37,50
"https://ml.wikipedia.org/w/index.php?title=ക്രൈസോതെമിസ്&oldid=3519658" എന്ന താളിൽനിന്ന് ശേഖരിച്ചത്