വരിമരം

(Chloroxylon swietenia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Chloroxylon എന്ന ജീനസിലെ ഏക അംഗമാണ് തെക്കേ ഇന്ത്യയിലെയും ശ്രീലങ്കയിലെയും തദ്ദേശവൃക്ഷമായ വരിമരം. (ശാസ്ത്രീയനാമം: Chloroxylon swietenia). Ceylon Satinwood എന്നറിയപ്പെടുന്ന വരിമരം 15-20 മീറ്റർ ഉയരം വയ്ക്കുന്ന ഒരു ഇലപൊഴിയും മരമാണ്. ഛത്തീസ്‌ഗഡിൽ ഇതിന്റെ ഉണക്കിപ്പൊടിച്ച ഇല മുറിവുണങ്ങാൻ ഉപയോഗിക്കുന്നു[1]. തിളങ്ങുന്ന മഞ്ഞ്നിറത്തിലുള്ള കടുപ്പമുള്ള തടിയാണിതിന്റേത്[2]. വരിമരത്തിന്റെ പോടുകളിൽ Trigona sp. യും Apis cerana ഇനത്തിലും പെട്ട തേനീച്ചകൾ കൂടുകൂട്ടാറുണ്ട്. ഇതിന്റെ തടി ചിതൽ ആക്രമിക്കില്ല[3]. നാട്ടുമയൂരി ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.

വരിമരം
വരിമരത്തിന്റെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Chloroxylon
Species:
C. swietenia
Binomial name
Chloroxylon swietenia
  1. http://www.flowersofindia.net/catalog/slides/Ceylon%20Satinwood.html
  2. http://dictionary.die.net/chloroxylon%20swietenia[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-19. Retrieved 2012-11-16.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വരിമരം&oldid=3644483" എന്ന താളിൽനിന്ന് ശേഖരിച്ചത്