ചിത്രകൂട്, മദ്ധ്യപ്രദേശ്
(Chitrakoot, Madhya Pradesh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
24°35′N 80°50′E / 24.58°N 80.83°E മധ്യപ്രദേശിലെ സത്ന ജില്ലയിലെ ഒരു പട്ടണമാണ് ചിത്രകൂട് (IAST: Chitrakoot, Sanskrit: चित्रकूट). ഇത് സാംസ്കാരികവും, മതപരവുമായി വളരെ പ്രാധാന്യമുള്ള ഒരു ഉത്തരേന്ത്യൻ പട്ടണമാണ്. ഹിന്ദു പുരാണങ്ങളിൽ പറയുന്ന ധാരാളം ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ഒരു പട്ടണവുമാണിത്.
ചിത്രകൂട്, മദ്ധ്യപ്രദേശ് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Madhya Pradesh |
ജില്ല(കൾ) | സത്ന |
ജനസംഖ്യ | 22,294 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
ഇവിടേക്ക് അമാവാസി, ദീപാവലി, പൌർണ്ണമി, മകര സംക്രാന്തി, രാമനവമി എന്നീ വിശേഷദിവസങ്ങളിൽ ധാരാളം ഹിന്ദു ഭക്തർ എത്തിച്ചേരാറുണ്ട്.
ഭൂമിശാസ്ത്രം
തിരുത്തുകചിത്രകൂട് എന്ന വാക്കിന് ‘അത്ഭുതങ്ങളുടെ കുന്നുകൾ‘ എന്ന അർത്ഥമാണ്. വടക്കെ വിന്ധ്യ പർവ്വതനിരകളിലാണ് ഈ പട്ടണം നിലകൊള്ളുന്നത്. ചിത്രകൂട പ്രദേശം ഉത്തർപ്രദേശിലെ ചിത്രകൂട ജില്ലയിലും, മധ്യപ്രദേശിലെ സത്ന ജില്ലയിലും കൂടി പരന്നു കിടക്കുന്നു. ചിത്രകൂട ജില്ല ഉത്തർപ്രദേശിൽ നിലവിൽ വന്നത് 4 സെപ്റ്റംബർ 1998 നാണ്.[1]