ചിപ്ലുൺ
ചിപ്ലുൺ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. മുംബൈ-ഗോവ ദേശീയപാതയിൽ (മുമ്പ് NH-17 എന്നറിയപ്പെട്ടിരുന്ന NH-66) സ്ഥിതിചെയ്യുന്ന ഈ നഗരം ചിപ്ലുൺ താലൂക്കിന്റെ തലസ്ഥാനമാണ്. മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ മുംബൈ നഗരത്തിന് ഏകദേശം 320 കിലോമീറ്റർ തെക്കായാണ് ഇതിന്റെ സ്ഥാനം. ശക്തമായ ഒരു സാംസ്കാരിക പശ്ചാത്തലമുള്ള ഈ നഗരം കൊങ്കൺ മേഖലയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു നഗരമാണ്. ചിപ്ലുൺ എന്ന പേരിന്റെ അർത്ഥം "പരശുരാമന്റെ ഭവനം" എന്നാണ്.
ചിപ്ലുൺ | |
---|---|
Village | |
Visava | |
Coordinates: 17°32′N 73°31′E / 17.53°N 73.52°ECoordinates: 17°32′N 73°31′E / 17.53°N 73.52°E | |
Country | ![]() |
State | Maharashtra |
District | Ratnagiri |
Government | |
• ഭരണസമിതി | Chiplun Nagar Parishad |
വിസ്തീർണ്ണം | |
• ആകെ | 24.73 കി.മീ.2(9.55 ച മൈ) |
ഉയരം | 7 മീ(23 അടി) |
ജനസംഖ്യ (2017) | |
• ആകെ | 1,59,284 |
• ജനസാന്ദ്രത | 6,400/കി.മീ.2(17,000/ച മൈ) |
Demonym(s) | Chiplunkar |
Languages | |
• Marathi Konkani | Marathi Konkani |
സമയമേഖല | UTC+5:30 (IST) |
PIN | 415605 |
Telephone code | 02355 |
വാഹന റെജിസ്ട്രേഷൻ | MH-08 |
ഭൂമിശാസ്ത്രംതിരുത്തുക
വശിഷ്ഠി നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. നഗരത്തിന്റെ കിഴക്കുഭാഗത്തെ അതിർത്തിയായി പശ്ചിമഘട്ടവും പടിഞ്ഞാറ് ചിപ്ലുൺ താലൂക്കിൽനിന്ന് അടർത്തിയെടുത്തു രൂപീകരിച്ച ഗുഹഗാർ താലൂക്കും സ്ഥിതി ചെയ്യുന്നു. ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. മഴക്കാലം പൊതുവേ ജൂൺ മുതൽ ഒക്ടോബർ വരെയാണ്. കൊയ്ന ഹൈഡ്രോ ഇലക്ട്രിക് പവർ പ്രോജക്ടിന്റെ മൂന്ന്, നാലു ഘട്ടങ്ങൾ ചിപ്ലുൺ നഗരത്തിനു സമീപത്തായാണ് സ്ഥിതിചെയ്യുന്നത്.
ജനസംഖ്യാ കണക്കുകൾതിരുത്തുക
2011 സെൻസസ് പ്രകാരം,[1] ചിപ്ലണിന്റെ ജനസംഖ്യ 55,139 ആയിരുന്നു. സെൻസസ് ഇന്ത്യ 2011 പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ഇതിൽ 27,355 പുരുഷന്മാരും 27,784 സ്ത്രീകളുമാണുണ്ടായിരുന്നത്. ചിപ്ലൂൻ നഗരത്തിലെ സാക്ഷരതാ നിരക്ക് 93.92 ശതമാനമാണ്. ഇത് സംസ്ഥാന ശരാശരിയായ 82.34 ശതമാനത്തേക്കാൾ കൂടുതലാണ്. ചിപ്ലണിലെ പുരുഷന്മാരുടെ ഏകദേശ സാക്ഷരതാ നിരക്ക് 96.50 ശതമാനവും സ്ത്രീ സാക്ഷരതാ നിരക്ക് 91.42 ശതമാനവുമാണ്.[2]
അവലംബംതിരുത്തുക
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. മൂലതാളിൽ നിന്നും 2004-06-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-01.
- ↑ http://www.census2011.co.in/data/town/802874-chiplun-maharashtra.html