ചാത്തന്നൂർ

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
(Chathannoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

8°51′24″N 76°43′5″E / 8.85667°N 76.71806°E / 8.85667; 76.71806 കൊല്ലം നഗരത്തിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുളള ദേശീയപാത47-ൽ ,ഇത്തിക്കര ആറിന്റെ തീരത്ത്,കൊല്ലത്ത് നിന്നും 16 കിലോമീറ്റർ തെക്കുള്ള ഒരു ചെറിയ പട്ടണമാണ്‌ ചാത്തന്നൂർ.തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും 55കിലോമീറ്റർ വടക്ക് സ്തിഥി ചെയ്യുന്നു. ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിന്റെ ആസ്ഥാനമാണ്‌ ചാത്തന്നൂർ പട്ടണം. ഇതോടൊപ്പം തന്നെ ചാത്തന്നൂർ നിയോജക മൺധലത്തിന്റെയും ഇത്തിക്കര ബ്ലോക്കിന്റെയും ആസ്ഥാനമാണിത്.അനേകം സർക്കാർ ഓഫീസുകളും സ്തിഥി ചെയ്യുന്ന ഒരു സ്ഥലം കൂടിയാണ് ചാത്തന്നൂർ . കെ.എസ്.ആർ.റ്റി.സി.യുടെ സ്റ്റേഷനും ഇവിടെയുണ്ട്. സഹകരണ സ്പിന്നിംഗ് മിൽ, ശ്രീനാരായണ കോളേജ്, സർക്കാർ ഐ.റ്റി.ഐ, മിനി സിവിൽ സ്റ്റേഷൻ എന്നിവയും ചാത്തന്നൂരിൽ സ്ഥിതി ചെയ്യുന്നു.

ചാത്തന്നൂർ
Map of India showing location of Kerala
Location of ചാത്തന്നൂർ
ചാത്തന്നൂർ
Location of ചാത്തന്നൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kollam
ഏറ്റവും അടുത്ത നഗരം Kollam
സമയമേഖല IST (UTC+5:30)
കോഡുകൾ

ഇവിടെ നിന്ന് തെക്കോട്ട് 4 കിലോ മീറ്റർ യാത്ര ചെയ്താൽ പോളച്ചിറയിൽ എത്തിച്ചേരാം. ഇതൊരു ടൂറിസ്റ്റ് സങ്കേതമാണ്. പൂതക്കുളം ആനത്താവളം ഇവിടെ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെ ചിറക്കരത്താഴത്താണ്.വിളപ്പുറം എന്ന സ്ഥലത്തു നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് പോളച്ചിറ. ചാത്തന്നൂർ എസ്.എൻ.കോളേജ് സ്ഥിതി ചെയ്യുന്ന ഉളിയനാടും തൊട്ടടുത്തു തന്നെ.

ചാത്തന്നൂർ ജംഗ്ഷനിൽ നിന്ന് ഏകദേശം അര കിലോമീറ്റർ മാത്രം പോയാൽ കെ.സ്.ആർ.ടി.സി ബസ്‌ സ്റ്റേഷനും പുതിയതായി പ്രവർത്തനം ആരംഭിച്ച മിനി സിവിൽ സ്റ്റേഷനും സ്ഥിതി ചെയ്യുനത്

ചാത്തന്നൂർ ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്താണ്. ഇത് വിഭജിച്ച് പുതിയതായി രൂപവത്കരിച്ച ചിറക്കര ഗ്രാമപ്പഞ്ചായത്തിലാണ് പോളച്ചിറ ഉൾപ്പെട്ടിട്ടുള്ളത്.ജി.എസ്‌.ജയലാൽ ആണ് ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ ഇപ്പോഴത്തെ എം.എൽ.എ. ഇക്കഴിഞ്ഞ (2021) നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ബി.ഗോപകുമാർ രണ്ടാം സ്ഥാനം നേടി.കോൺഗ്രസ് സ്ഥാനാർഥിയായ എൻ.പീതാംബരക്കുറുപ്പ് കുറുപ്പ് മൂന്നാം സ്ഥാനത്തെത്തി.

ആരാധനാലയങ്ങൾ

തിരുത്തുക
* ഇൻ ക്രൈസ്റ്റ്ചർച്ച് ചാത്തന്നൂർ
  • മാടൻകാവ് ക്ഷേത്രം ഏറം
  • സെന്റ്‌ ജോർജ് ഓർത്തഡോൿസ്‌ വലിയ പള്ളി
  • സെന്റ്‌ തോമസ് മലങ്കര കതൊലിക് ചർച്ച്.
  • ക്രിസ്തോസ് മാർത്തോന്മ ചർച്ച്.
  • ചാത്തന്നൂർ ഭൂതനാഥക്ഷേത്രം
  • ചേന്നമത്ത് ക്ഷേത്രം
  • ശ്രീ മടങ്കാവ് ക്ഷേത്രം ,ഊറാംവിള
  • വിളപ്പുറം ആനന്ദവിലാസം ഭഗവതിക്ഷേത്രം
  • കാഞ്ഞിരംവിള ഭഗവതി ക്ഷേത്രം
  • വയലുനട ക്ഷേത്രം
  • മീനാട് ശിവക്ഷേത്രം
  • ചിറക്കര ക്ഷേത്രം
  • കോട്ടേക്കുന്ന് സുബ്രഹ്മണ്യക്ഷേത്രം
  • വരിഞ്ഞം സുബ്രഹ്മണ്യ ക്ഷേത്രം
  • ചാത്തന്നൂർ മുസ്ലീം ജമാഅത്ത് മസ്ജിദ്.
  • വരിഞ്ഞം മുസ്ലീം ജമാഅത്ത് മസ്ജിദ്.
  • മീനാട് മുസ്ലീം ജമാഅത്ത് മസ്ജിദ്.
  • കളിയാക്കുളം മുഹിയദ്ദീൻ മസ്ജിദ്.
  • കോഷ്ണക്കാവ് ഭഗവതിക്ഷേത്രം
  • വരിഞ്ഞം ശ്രീ മഹദേവർ ക്ഷേത്രം
  • വയലിൽ ഭഗവതി ക്ഷേത്രം ഏറം
വരിഞ്ഞം ശ്രീ ഭദ്രകാളി ക്ഷേത്രം

കുറുങ്ങൽ ശ്രീ വള്ളുവർ കാടിയാതി ക്ഷേത്രം

പ്രധാന ആശുപത്രികൾ

തിരുത്തുക
  • ശിവപ്രിയ ആയുർവേദ ആശുപത്രി
  • റോയൽ...ഹോസ്പിറ്റൽ നിർത്തി
  • ജെ.സ്.എം മെറ്റേർണിറ്റി ഹോസ്പിറ്റൽ
  • പ്രിയ ക്ലിനിക്‌
  • കിംസ് ഹോസ്പിറ്റൽ കൊട്ടിയം
  • ESIC മെഡിക്കൽ കോളേജ് പാരിപ്പള്ളി
  • ചാത്തന്നൂർ ഗവർമെന്റ് ആശുപത്രി
  • കരുണാലയം (അശരണരുടെ ആലയം)
  • ചാത്തന്നൂർ ക്ലിനിക് (ഡോക്ടർ സുരേന്ദ്രനാഥൻ പിള്ള)
  • ഡോ .അശോകൻ ക്ലിനിക്
  • സത്യക്ലിനിക്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • MES എഞ്ചിനീയറിംഗ് കോളേജ്, ചാത്തന്നൂർ
  • NSS ആർട്സ് കോളേജ്, ചാത്തന്നൂർ
  • സർക്കാർ ഹയർ സെക്കന്ററി സ്കൂൾ, ചാത്തന്നൂർ
  • എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചാത്തന്നൂർ
  • സർക്കാർ ഹൈസ്കൂൾ, ഉളിയനാട്
  • സർക്കാർ ഹയർസെക്കണ്ടറി സ്കൂൾ, നെടുങ്ങോലം
  • ദേവി സ്കൂൾ ചാത്തന്നൂർ
  • ശ്രീനികേതൻ സെൻട്രൽ സ്കൂൾ, കാരംകോട് (2011 ൽ 100 ശതമാനം വിജയം).
  • വിമല സെൻട്രൽ സ്കൂൾ കാരംകോട്.
  • എസ്.എൻ.ഹയർ സെക്കന്ററി സ്കൂൾ, ഉളിയനാട്.
  • ജയമാതാ സ്കൂൾ, വരിഞ്ഞം, കാരംകോട്
  • ഗ്രേറ്റ് ടെക്ക് കമ്പ്യൂട്ടർ അക്കാദമി, ഗവ: ഹയർസെക്കൻഡറി സ്കൂളിന് സമീപം, ചാത്തന്നൂർ. (ഗവൺമെന്റ് അംഗീകൃത സ്ഥാപനം)

സാംസ്കാരിക നിലയങ്ങൾ

തിരുത്തുക
  • ഇടനാട് ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്, ലൈബ്രറി & റീഡിങ് റൂം(EBASC)
  • ദീപം റെക്രീയേഷൻ ക്ലബ്, ചാത്തന്നൂർ
  • ആനന്ദവിലാസം ഗ്രന്ഥശാല
  • ചാത്തന്നൂർ പബ്ലിക് ലൈബ്രറി
  • കോതേരിമുക്ക് അക്ഷരാ ലൈബ്രറി
  • പാണിയിൽ യുവധാരാ ഗ്രന്ഥശാല
  • ചിറക്കരത്താഴം നെഹ്രു സ്മാരക ഗ്രന്ഥശാല
  • സംഘമന്ദിർ ചാത്തന്നൂർ
  • യുവ ആർട്സ് &സ്പോർട്സ് ക്ലബ്‌ ഇടനാട്

പ്രശസ്തരായ ചാത്തന്നൂരുകാർ

തിരുത്തുക
മാധ്യമ പ്രവർത്തകർ
  • ചാത്തന്നൂർ മോഹൻ
  • അരുൺസതീശൻ ചാത്തന്നൂർ [ജന്മഭൂമി]
  • പ്രദീപ് ചാത്തന്നൂർ [രാക്ഷ്ട്ര ദീപിക]
  • നാരായണൻ ഉണ്ണി [മാതൃഭൂമി]
  • ബിജുവിശ്വരാജൻ [കേരളകൗമുദി]
  • മോഹൻദാസ് [ദേശാഭിമാനി]

കഥകളി കലാകാരന്മാർ

തിരുത്തുക
  • ചിറക്കര മാധവൻകുട്ടി
  • ചാത്തന്നൂർ മനോഹരൻ പിള്ള ചാത്തന്നൂർ കൊച്ചുനാരായണപിള്ള
  • ചാത്തന്നൂർ മോഹൻ
  • ചാത്തന്നൂർ സോമൻ
  • അടുതല ജയപ്രകാശ്
  • ചാത്തന്നൂർ സുരേഷ്
  • ജയസിംഹൻ,കാരംകോട്.
  • സോമദാസ്(ഐഡിയ സ്റ്റാർ സിങ്ങർ മത്സരാർഥി)

ബാലസാഹിത്യകാരന്മാർ

തിരുത്തുക
  • മീനാട് കൃഷ്ണൻ ‍കുട്ടി
  • ഡി. സുധീന്ദ്രബാബു
  • സന്തോഷ്‌ പ്രിയൻ പ്ലാക്കാട്

ചിത്രകാരർ

തിരുത്തുക
  • ആശാജി
  • രമണിക്കുട്ടി
  • ബിജു ചാത്തന്നൂർ
  • പ്രഭാത് കോഷ്ണക്കാവ്

നോവലിസ്റ്റ്കൾ

തിരുത്തുക
  • ഡി. സുധീന്ദ്രബാബു
  • രമണിക്കുട്ടി

രാഷ്ട്രീയം

തിരുത്തുക
  • എസ്‌.ജയലാൽ എം.എൽ.എ
  • ശ്രീ പി.രവീന്ദ്രൻ (മുൻ മന്ത്രി)
  • ശ്രീ സി.വി പദ്മരാജൻ (മുൻ മന്ത്രി, മുൻ കെപിസിസി അദ്ധ്യക്ഷൻ)
  • ശ്രീ ജെ. ചിതരന്ജൻ (മുൻ മന്ത്രി)
  • ശ്രീ പ്രതാപവർമ്മ തമ്പാൻ
  • ശ്രീ എൻ.അനിരുദ്ധൻ

ആർട്ടിസ്റ്റ്

തിരുത്തുക
  • പ്രഭാത് കോഷ്ണക്കാവ് (ഫിലിം-സിനി ആർട്ടിസ്റ്റ്)

അബി ചാത്തന്നൂർ (ഫിലിം-സിനി ആർട്ടിസ്റ്റ്)

"https://ml.wikipedia.org/w/index.php?title=ചാത്തന്നൂർ&oldid=4135506" എന്ന താളിൽനിന്ന് ശേഖരിച്ചത്