സിമന്റ്
കെട്ടിട നിർമ്മാണത്തിനുപയോഗിക്കുന്ന ഒരു പദാർഥമാണ് സിമന്റ്. ഇത് ഇഷ്ടിക, കല്ല് എന്നിവയെ ഉറപ്പിക്കാനായി ഉപയോഗിക്കുന്നു. വെള്ളവുമായി യോജിച്ചാൽ ഇത് സ്വയം ഉറയ്ക്കുകയും മറ്റുള്ള വസ്തുക്കളെ കൂട്ടി ഉറപ്പിക്കുകയും ചെയ്യുന്നു. സിമന്റ് (Cement) എന്ന വാക്കുണ്ടായത് opus caementicium എന്ന റോമൻ വാക്കിൽ നിന്നാണ്.
രാസസംയോഗംതിരുത്തുക
പ്രധാനമായി കാൽസിയം,സിലിക്ക,അലുമിന,ചുണ്ണാമ്പ് എന്നിവയാണ് സിമന്റിൽ ചേർക്കുന്നവ. രാസസംയോഗം താഴെ കൊടുത്ത പോലെയായിരിക്കും
രാസ പദാർഥം | അളവ്(ശതമാനത്തിൽ) |
---|---|
CaO | 60 - 67 |
SiO2 | 17 - 25 |
Al2O3 | 3 - 8 |
Fe2O3 | 0.5 - 0.6 |
MgO | 0.5 - 4.0 |
SO3 | 0.3 - 1.2 |
Alkalies | 2.0 - 3.5 |
വിവിധ തരം സിമന്റുകൾതിരുത്തുക
- ഓർഡിനറി പോർട്ട് ലാന്റ് (ഓ.പി.സി): ഗ്രേഡ് 33, ഗ്രേഡ് 43, ഗ്രേഡ് 53
- റാപ്പിഡ് ഹാർഡണിങ്ങ് സിമന്റ്
- സൾഫർ റെസ്സിസ്റ്റിങ്ങ് സിമന്റ്
- ബ്ലാസ്റ്റ് ഫർണസ്സ് സിമന്റ്
- പൊസളോണ പോർട്ട് ലാന്റ് (പി.പി.സി)
- ഹൈഡ്രൊഫോബിക്ക് സിമന്റ്
- ഓയിൽ വെൽ സിമന്റ്
- വൈറ്റ് സിമന്റ്high alumina cement
നിർമ്മാണ പ്രക്രിയതിരുത്തുക
കാൽസിയം,സിലിക്ക,അലുമിന,ചുണ്ണാമ്പ് പിന്നെ മറ്റു ചില ചേരുവകൾ റോട്ടറി ക്ളിന്നിൽ ഇട്ട് 15000C ഓളം വേവിക്കും. ഈ വേവിച്ച മിശൃതം തണുപ്പിച്ച് ജിപ്പ്സം പോലുള്ള ചേരുവകളും ചേർത്ത് പൊടിച്ചാണ് സിമന്റ് നിർമ്മിക്കുന്നത്. സിമന്റ് നിർമ്മാണം രണ്ടു തരത്തിലുള്ളണ്ട്.
- ഈർപ്പത്തോട് കൂടിയ പ്രക്രിയ (Wet Process)
- ഈർപ്പമ്മില്ലാത്ത പ്രക്രിയ (Dry Process)
ഗുണമേന്മാ പരിശോധനകൾതിരുത്തുക
ഫീൽഡ് രീതികൾതിരുത്തുക
- നിറം: സിമന്റിനു ചാര നിറമാണു സാധാരണ. ഉരു പോലെ നിറവ്യത്യാസം ഇല്ലാതെ കാണുന്നതാണ് നല്ല സിമന്റ്.
- വെള്ളത്തിലിടുക: സിമന്റ് കുറച്ചു വെള്ളത്തിനു മുകളിൽ ഇട്ടാൽ, നല്ല സിമന്റ് ആദ്യം വെള്ളത്തിൽ പാറി കിടക്കും. പിന്നീട് പതുക്കെ താഴും.
- തണ്ണുപ്പ്: സിമന്റ് ബാഗിൽ കൈയിട്ടാൽ, നല്ല സിമന്റാണെങ്കിൽ ചെറിയ തണുപ്പ് അനുഭവപ്പെടും.
- കട്ടകുത്തുക: കട്ടകുത്തിയ സിമന്റ് നിർമ്മാണ യോഗ്യമല്ല.
ലാബ് രീതികൾതിരുത്തുക
- സ്റ്റാന്റേർഡ് കൺസിസ്റ്റെൻസി പരിശോധന: സിമന്റ് പേസ്റ്റിന്റെ സ്റ്റാന്റേർഡ് കൺസിസ്റ്റെൻസി എന്നാൽ 10 മി.മീ വ്യാസവും 50 മി.മീ നീളവും ഉള്ള ഒരു വിക്കറ്റ് പ്ലഞ്ചർ 32-33 മി.മീ താഴാൻ വേണ്ട ജല-സിമന്റ് അനുപാതമാണ്.
- ഉറയ്ക്കൽ സമയം(സെറ്റിങ്ങ് ടൈം): പ്രാഥമിക ഉറയ്ക്കൽ സമയം: സിമന്റിൽ വെള്ളം ഒഴിക്കുന്ന സമയം മുതൽ അതിന്റെ മൃദുത്വം വെടിയുന്ന സമയം. സാധാരണ സിമന്റിനു ഇതു 30 മിനിറ്റാണു വേണ്ടത്.അന്തിമ ഉറയ്ക്കൽ സമയം: സിമന്റിൽ വെള്ളം ഒഴിക്കുന്ന സമയം മുതൽ അത് പൂർണ്ണമായി ഉറയ്ക്കുന്ന സമയം. സാധാരണ സിമന്റിനു ഇതു 10 മണിക്കൂറാണു വേണ്ടത്.
- അഖണ്ഡത (soundness): വലിയ തോതിലുള്ള വ്യാപ്തി വ്യത്യസം കാണാൻ പാടുള്ളതല്ല. ഇതിന്റെ പരിശോധനയ്ക്കായി ലെ- ഷാറ്റ് ലിയർ ഉപകരണം ഉപയോഗിക്കുന്നു.
ജല-സിമന്റ് അനുപാതംതിരുത്തുക
കോൺക്രീറ്റിൽ ചേർക്കുന്ന സിമന്റിന്റെ ഭാരവും ജലത്തിന്റെ ഭാരവും തമ്മിലുള്ള അനുപാതമാണ് ജല-സിമന്റ് അനുപാതം. ഇത് കോൺക്രീറ്റിന്റെ ബലത്തെയും (strength) പണിവഴക്കത്തേയും (Workabilty) സ്വാധീനിക്കുന്ന ഘടകമാണ്.
ചിത്രശാലതിരുത്തുക
ബെൽജിയത്തിലെ ഹോൾസിം സിമന്റ് ഫാക്ടറി.
സ്പെയിനിലെ യൂണിലാന്റ് സിമന്റ് ഫാൿടറി.
ഇതും കാണുകതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- British Cement Association (UK)
- Cembureau (EU) Archived 2010-07-04 at the Wayback Machine.