കാരിക്കേസീ

(Caricaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽ ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് കാരിക്കേസീ (Caricaceae). [1]  ഈ കുടുംബത്തിലെ സസ്യങ്ങൾ പ്രധാനമായും വളരുന്നത് ഉഷ്ണമേഖലാ പ്രദേശങ്ങളായ മദ്ധ്യ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലാണ്. ഈ കുടുംബത്തിലെ മിക്ക് സസ്യങ്ങളും അല്പായുസ്സുള്ള നിത്യഹരിത സ്വഭാവത്തോടുകൂടിയ കുറ്റിച്ചെടികളോ 5-10 മീറ്റർ വരെ നീളത്തിൽ വളരുന്ന മരങ്ങളോ ആണ്. എന്നാൽ Vasconcellea horovitziana എന്ന സ്പീഷിസ്  ആരോഹിയും Jarilla ജനുസ്സിൽപ്പെടുന്ന 3 സസ്യങ്ങൾ  ഓഷധികളുമാണ്.[2] ഈ കുടുംബത്തിലെ മിക്ക സസ്യങ്ങളും ഭക്ഷ്യയോഗ്യമായ പഴങ്ങളുടേയും, papain എന്ന രാസാഗ്നിയുടേയും ഉറവിടങ്ങളാണ്.

കാരിക്കേസീ
പപ്പായ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Caricaceae

Genera

See text

സവിശേഷതകൾ

തിരുത്തുക

മൃദുവായ കാണ്ഢത്തോടുകൂടിയതാണ് മിക്ക സസ്യങ്ങളും നീരുള്ളവയാണ്. സസ്യഭാഗങ്ങൾ പാൽനിറത്തിലുള്ള കറകാണപ്പെടാറുണ്ട്.  ഇലകൾ വലുതും ഹസ്തകപത്രങ്ങങ്ങളോടു കൂടിയവയും ഏകാന്തരന്യാസത്തിൽ (alternate) ക്രമീകരിക്കപ്പെട്ടതും, ഇലകളുടെ സിരാവിന്യാസം ജാലികാസിരാവിന്യാസത്തോടു കൂടിയും ആണ്.

ജീനസ്സുകൾ

തിരുത്തുക

കാരിക്കേസീ സസ്യകുടുംബത്തിൽ 6 ജീനസ്സുകളിലായി ഏകദേശം 34-35 സ്പീഷിസുകളാണുള്ളത്.

  1. "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society 161 (2): 105–121. 2009. doi:10.1111/j.1095-8339.2009.00996.x.
  2. "Correct names for some of the closest relatives of Carica papaya: A review of the Mexican/Guatemalan genera Jarilla and Horovitzia". Phytokeys. 2013.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാരിക്കേസീ&oldid=2353184" എന്ന താളിൽനിന്ന് ശേഖരിച്ചത്