ബ്വിന്ദി ഇംപെനിട്രബിൾ നാഷണൽ പാർക്ക്

(Bwindi Impenetrable National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്വിന്ദി ഇംപെനിട്രബിൾ നാഷണൽ പാർക്ക് (BINP) തെക്ക് പടിഞ്ഞാറൻ ഉഗാണ്ടയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ബ്വിന്ദി ഇംപെനിട്രബിൾ വനത്തിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനം. ഇത് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് ദ കോംഗോ (ഡിആർസി) അതിർത്തിയ്ക്കു സമാന്തരമായി, വിരുംഗ്വ ദേശീയോദ്യാനത്തിനും ആൽബർട്ടൈൻ റിഫ്റ്റിൻറെ വക്കിലുമായി സ്ഥിതി ചെയ്യുന്നു. 331 ചതുരശ്ര കിലോമീറ്റർ (128 ചതുരശ്ര മില്ലീമീറ്റർ) വിസ്തൃതിയിൽ പർവ്വതപ്രകൃതിയും താഴ്ന്ന ഭൂനിരപ്പും ഇടകലർന്ന ദുർഗ്ഗമമായ ഈ വനമേഖലയിലേയ്ക്ക് കാൽനടയായി മാത്രമേ എത്തിച്ചേരാൻ സാധിക്കുകയുള്ളു. BINP ഒരു യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷൻ, സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ ആണ്-നിർദ്ദിഷ്ട ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിലുൾപ്പെടുത്തിയിരിക്കുന്നു.[1][2]

ബ്വിന്ദി ഇംപെനിട്രബിൾ നാഷണൽ പാർക്ക്
Map showing the location of ബ്വിന്ദി ഇംപെനിട്രബിൾ നാഷണൽ പാർക്ക്
Map showing the location of ബ്വിന്ദി ഇംപെനിട്രബിൾ നാഷണൽ പാർക്ക്
Location of Bwindi Impenetrable National Park
LocationKanungu District, Uganda
Nearest cityKanungu
Coordinates01°01′S 29°41′E / 1.017°S 29.683°E / -1.017; 29.683
Area331 കി.m2 (128 ച മൈ)
Established1991
Governing bodyUganda Wildlife Authority
TypeNatural
Criteriavii, x
Designated1994 (18th session)
Reference no.682
State PartyUganda
RegionAfrica
ബ്വിന്ദിയിലെ മലനിരകൾ
ബ്വിന്ദി അഭേദ്യവനങ്ങൾ
A juvenile mountain gorilla in the park.

ജൈവ വൈവിദ്ധ്യം ഈ ദേശീയോദ്യാനത്തിൻറെ പ്രത്യേകതയാണ്.[3] 120 ഇനം സസ്തനികൾ, 348 ഇനം പക്ഷികൾ, 220 തരം ചിത്രശലഭങ്ങൾ, 27 ഇനം തവളകൾ, ഓന്തുകൾ, ഗൌളികൾ, വംശനാശ ഭീഷണി നേരിടുന്ന മറ്റനേകം ജീവികൾ എന്നിവയ്ക്ക് ഇവിടം സ്വാഭാവിക ആവാസ വ്യവസ്ഥയൊരുക്കുന്നു. കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും വൈവിധ്യമാർന്ന പുഷ്പങ്ങൾ കാണപ്പെടുന്ന വനങ്ങളിൽ ഒന്നാണ് ഈ ഉദ്യാനം. ആയിരത്തിലധികം പുഷ്പിക്കുന്ന സസ്യങ്ങളും 163 ഇനം വൃക്ഷങ്ങളും 104 തരത്തിലുള്ള പന്നൽച്ചെടി വർഗ്ഗങ്ങളും ഇവിടെ കാണപ്പെടുന്നു. വടക്കൻ മേഖലയിൽ (താഴ്ന്ന ഉയരമുള്ളിടം) ഗിനിയോ-കോംഗോളിയൻ സസ്യജാലങ്ങളുടെ നിരവധി വർഗ്ഗങ്ങളുണ്ട്. അവയിൽ വംശനാശഭീഷണി നേരിടുന്ന രണ്ടു ഇനങ്ങൾ, ബ്രൗൺ മഹാഗണി, ബ്രസൈയ ലോങ്കിപ്പെഡിസെല്ലാറ്റ (Brazzeia longipedicellata) എന്നിവയും ഉൾപ്പെടുന്നു. കൊളോബസ് കുരങ്ങ്, ചിമ്പാൻസികൾ, വേഴാമ്പലുകൾ, ട്യൂറകോസ് തുടങ്ങിയ നിരവധി പക്ഷികളുടെ സംരക്ഷണ കേന്ദ്രമാണ് ഈ ദേശീയോദ്യാനം. 340 ബ്വിന്ദി ഗോറില്ലകളുടെ[4] സാന്നിദ്ധ്യത്താൽ ഏറ്റവും ശ്രദ്ധേയമാണ് ഇവിടം. ലോകത്തിലെ അതീവ വംശനാശഭീഷണി നേരിടുന്ന പർവ്വത ഗോറില്ലകളായ ബ്വന്ദി ഗോറില്ലകളിലെ പാതിയോളം ഇവിടെ കാണപ്പെടുന്നു. നാലു പർവതനിരകളിലെ ഗൊറില്ല ഗ്രൂപ്പുകളുടെ ആവാസമേഖല ടൂറിസത്തിനുവേണ്ടി തുറന്നുകൊടുത്തിരിക്കുന്നു. മുബാരെ; ഹബീൻയാഞ്ച; ബുഹോമയുടെ സമീപത്തുള്ള റുഷെഗുറ; ഒപ്പം നെകുറിംഗോയിലെ ലെകുരിംഗോ ഗ്രൂപ്പുമാണിവ.[5]

ചരിത്രം

തിരുത്തുക

1932 ൽ, ബ്വിന്ദി ഇംപെനിട്രബിൾ വനത്തിലെ രണ്ട് ബ്ലോക്കുകൾ ക്രൌൺ ഫോറസ്റ്റ് റിസർവ്സ് ആയി തീരുമാനിക്കപ്പെട്ടു. വടക്കൻ ബ്ലോക്ക് "കിയോൺസ ക്രൌൺ ഫോറസ്റ്റ് റിസർവ്വ്" എന്ന പേരിലും തെക്കൻ ഭാഗം "കസറ്റോറ ക്രൌൺ ഫോറസ്റ്റ് റിസർവ്വ്" എന്ന പേരിലുമാണ് നിർദ്ദേശം ചെയ്യപ്പെട്ടത്.[6][7]:7  ഈ രണ്ടു റിസർവ്വുകൾക്കുംകൂടി 207 ചതുരശ്ര കിലോമീറ്റർ (80 ചതുരശ്ര മൈൽ) വിസ്തൃതിയുണ്ടായിരുന്നു. 1942 ൽ രണ്ട് കരുതൽ വനങ്ങൾകൂടി കൂട്ടിച്ചേർക്കുകയും ഉദ്യാനം വിപുലീകരിക്കുകയും ചെയ്തു.[8]  ഇതിന് ഇംപെനിട്രബിൾ സെൻട്രൽ ക്രൗൺ ഫോറസ്റ്റ് എന്ന് നാമകരണം ചെയ്തു.[9]:7 ഈ പുതിയ സംരക്ഷിത പ്രദേശം 298 ചതുരശ്ര കിലോമീറ്റർ (115 ചതുരശ്ര കി.മീ) ഉൾക്കൊണ്ട്, ഉഗാണ്ടൻ സർക്കാരിൻറ വിനോദവകുപ്പിൻറെയും വനംവകുപ്പിൻറെയും സംയുക്ത നിയന്ത്രണത്തിലായിരുന്നു.[10]:7

1964 ൽ പർവ്വത ഗൊറില്ലകൾക്ക് കൂടുതൽ സംരക്ഷണം നൽകുന്നതിൻറെ ഭാഗമായി,[11] ഇതൊരു ഒരു വന്യജീവി സങ്കേതമായി തീരുമാനിക്കപ്പെട്ടിരുന്നു.[12]:43 പേരു വീണ്ടും ഇംപെനിട്രബിൾ സെൻട്രൽ ഫോറസ്റ്റ് റിസർവ് പുനർനാമകരണം ചെയ്തു.[13]:43 1966 ൽ രണ്ട് കരുതൽ വന മേഖലകൾകൂടി പ്രധാന സംരക്ഷണ മേഖലയുടെ ഭാഗമായി കൂട്ടിച്ചേർക്കുകയും ഉദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം 321 ചതുരശ്ര കിലോമീറ്റർ (124 ച.മൈൽ) ആയി മാറുകയും ചെയ്തു.[14] ഉദ്യാനം, വിനോദ വന്യജീവി സങ്കേതവും കരുതൽ വന മേഖലയുമായി തുടരുകയും ചെയ്തു.[15]:43

1991 ൽ, ഇംപെനിട്രബിൽ സെൻട്രൽ ഫോറസ്റ്റ് റിസർവ്വിനെ, മഗാഹിങ്ക ഗോറില്ല റിസർവ്, റുവോൺസോറി മൗണ്ടൻസ് റിസർവ് എന്നിവയോടൊപ്പം ദേശീയോദ്യാനമായി തീരുമാനിക്കപ്പെടുകയും ബ്വിന്ദി ഇംപെനിട്രബിൽ ദേശീയോദ്യാനമെന്ന പുതിയ പേരു ചാർത്തുകയും ചെയ്തു.[16][17]:233 ദേശീയോദ്യാനം 330.8 ചതുരശ്ര കിലോമീറ്റർ (127.7 ച.മൈൽ) പ്രദേശം ഉൾക്കൊള്ളുന്നു.[18]:43 ദേശീയ ഉദ്യാനം ഭാഗികമായി അതിൻറെ പരിധിയിലുള്ള ജീവിവർഗ്ഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക പ്രദേശമായി, പ്രത്യേകിച്ച് പർവ്വത ഗൊറില്ലകളെ സംരക്ഷിക്കുന്നതിന്, പ്രഖ്യാപിക്കപ്പെട്ടു.[19] ദേശീയോദ്യാനത്തിൻറെ പുനർവർഗ്ഗീകരണം ബട്വ ജനങ്ങളിൽ ശക്തമായ ആഘാതം സൃഷ്ട്ച്ചു, പ്രത്യേകിച്ച് ബട്വ പിഗ്മി ജനങ്ങളെ, വനങ്ങളിൽ നിന്നും ഒഴിപ്പിക്കുകയും, ദേശീയോദ്യാനത്തിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുകയും വനവിഭവങ്ങൾ ശേഖരിക്കുന്നതു വിലക്കുകയും ചെയ്തിരുന്നു.[20]:8 1993 ഏപ്രിൽ മുതൽ ഗൊറില്ല ട്രക്കിംഗ് ഒരു വിനോദ സഞ്ചാര ഇനമായി മാറുകയും ദേശീയോദ്യാനം ഒരു പ്രധാന കേന്ദ്രമായി മാറുകയും ചെയ്തു.[21]  1994 ൽ ഒരു 10 ചതുരശ്ര കിലോമീറ്റർ (3.9 ച മൈലം) വിസ്തൃതികൂടി ദേശീയോദ്യാനത്തിൽ ചേർക്കുകയും ഇത് ലോക പൈതൃക പട്ടികയിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.[22] ഉഗാണ്ട വന്യജീവി അഥോറിറ്റി എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഏജൻസി, ദേശീയോദ്യാനത്തിൻറെ സംരക്ഷണത്തിൻറെ ഉത്തരവാദിത്തത്തിലായി..[23]:7–8 2003-ൽ 4.2 ചതുരശ്ര കിലോമീറ്ററുള്ള (1.6 സ്ക്വയർ മൈൽ) ഉദ്യാനത്തിന് അടുത്തുള്ള ഒരു തുണ്ടു ഭൂമികൂടി വിലക്കു വാങ്ങി ദേശീയോദ്യാനത്തോടു കൂട്ടിച്ചേർത്തിരുന്നു.[24]

1999 മാർച്ചിൽ 100 മുതൽ 150 പേരുള്ള മുൻ റുവാണ്ടൻ Interahamwe ഗറില്ലകൾ റുവാണ്ടൻ DRC അതിർത്തിയിൽനിന്ന് നുഴഞ്ഞുകയറുകയും 14 വിദേശ ടൂറിസ്റ്റുകളെയും അവരുടെ ഉഗാണ്ടൻ ഗൈഡുകളെയും ദേശീയോദ്യാന ആസ്ഥാനത്ത് നിന്ന് തട്ടിക്കൊണ്ടുപോകുകയും പിന്നീട് ഒൻപതുപേരെ വിട്ടയയ്ക്കുകയും ബാക്കി എട്ട് പേരെ വാളുകളും ഉലക്കളും ഉപയോഗിച്ച് വധിക്കുകയും ചെയ്തിരുന്നു. നിരവധി ഇരകൾ പീഡിപ്പിക്കപ്പെടുകയും കുറഞ്ഞത് ഒരു സ്ത്രീയെ എങ്കിലും മാനഭംഗപ്പെടുത്തുകയും ചെയ്യുകയും ചെയ്തിരുന്നു. ഉഗാണ്ടൻ ഗൈഡ് പെട്രോൾ ഉപയോഗിച്ച് തീകൊടുത്ത് കത്തിക്കപ്പെട്ടു.[25] ഉഗാണ്ടയെ അസ്ഥിരപ്പെടുത്താനും, വിനോദസഞ്ചാരികളെ ഭയപ്പെടുത്തി ഇങ്ങോട്ടുള്ള സഞ്ചാരികളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തി, ഉഗാണ്ടൻ സർക്കാരിന്റെ ദേശീയോദ്യാനത്തിൽനിന്നുള്ള വരുമാനം നഷ്ടപ്പെടുത്താനുമായിരുന്നു Interahamwe ഗറില്ലകൾ ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. ഈ സംഭവത്തിനുശേഷം ദേശീയോദ്യാനം നിരവധി മാസങ്ങൾ അടച്ചിടാൻ നിർബന്ധിതമായിരുന്നു. സ്ഥിരത കൈവരിച്ചശേഷം ഗോറില്ലാ പര്യടനങ്ങളിലെ ജനപ്രീതി പിന്നീട് വീണ്ടെടുത്തുവെങ്കിലും നിരവധി വർഷങ്ങളായി അതു മോശമായി തുടർന്നിരുന്നു. ഒരു സായുധ ഗാർഡ് സഞ്ചാരികളുടെ ഓരോ സംഘത്തോടൊപ്പവും അകമ്പടി സേവിക്കുന്നു.[26]

ഭൂപ്രകൃതിയും കാലാവസ്ഥയും

തിരുത്തുക

തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന കബേൽ പട്ടണമാണ് ദേശായോദ്യാനത്തിന് ഏറ്റവും സമീപസ്ഥമായ പട്ടണം, ഇത് ഉദ്യാനത്തിൽനിന്ന് 29 കിലോമീറ്റർ (18 മൈൽ) അകലെയായി സ്ഥിതി ചെയ്യുന്നു.[27]  രണ്ടു ബ്ലോക്കുകളുള്ള വനമേഖലയായി ക്രമപ്പെടുത്തിയിരിക്കുന്ന ദേശീയോദ്യാനം, കാടുകളുടെ ഇടനാഴികളാൽ ബന്ധിതമായിരിക്കുന്നു. 1932 ൽ ഉദ്യാനത്തിൻറെ യഥാർത്ഥ രണ്ട് വനമേഖലകൾ സംരക്ഷിതമായപ്പോൾ മുൻകാല സംരക്ഷണ മാനേജ്മെൻറ് തുടർന്ന അതേ പാരമ്പര്യമാണ് ഈ പാർക്കിന്റെ ആകൃതിയെ നിർണ്ണയിച്ചിരിക്കുന്നത്.[28]:7  ദേശീയോദ്യനാത്തിൻറെ അതിർത്തികളിൽ, മുമ്പ് വൃക്ഷങ്ങൾ നിലനിന്നിരുന്ന കൃഷിഭൂമിയും ഉൾപ്പെട്ടിരിക്കുന്നു.[29]:8 ദേശീയോദ്യാനത്തിൻറെ സാന്നിദ്ധ്യമുള്ളതിനാൽ, അതീവശ്രദ്ധയുള്ള കൃഷിരീതിയാണ് ഇവിടെ അവലംബിക്കാറുള്ളത്. [30]

ദേശീയോദ്യാനമേഖലയിലെ ഭൂഗർഭം Precambrian shale phyllite, quartzite, schist, സ്ഫടികക്കല്ല്, കൃഷ്ണശില എന്നിവ ഉൾക്കൊള്ളുന്നതാണ്. കിഗെസി മലനിരകളുടെ ഉയർന്ന ഭാഗത്ത്,[31]:43 വെസ്റ്റേൺ റിഫ്റ്റ് താഴ്വരയുടെ അറ്റത്താണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. വെസ്റ്റേൺ റിഫ്റ്റ് താഴ്വരയുടെ മുകളിലേയ്ക്കുള്ള നിരന്തരമായ വക്രീകരണം കാരണമായിട്ടാണ് ഇത് ഉടലെടുത്തതെന്നു കരുതുന്നു.[32] പരുക്കനായ ഭൂപ്രകൃതിയാണിവിടെ, കുത്തനെയുള്ള കുന്നുകളും പരന്നുകിടക്കുന്ന താഴ്ന്ന താഴ്വരകളും നദികളുടെയും ഇടയിലാണ് ഇതിന്റെ സ്ഥാനം. ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന പ്രദേശത്തിൻറെ ഉയരം സമുദ്രനിരപ്പിൽനിന്ന്, 1,190 മുതൽ 2,607 മീറ്റർ വരെയാണ് (3,904 മുതൽ 8,553 അടി വരെ), പാർക്കിന്റെ 60 ശതമാനം ഭാഗവും 2,000 മീറ്റർ (6,600 അടി) ഉയരമുള്ളതാണ്. ദേശീയോദ്യാനത്തിലെ ഏറ്റവും ഉയരമുള്ള ഭാഗം കിഴക്കൻ അരികിലുള്ള റ്വമുൻയോന്വി മലയാണ്. ഉദ്യാനത്തിലെ ഏറ്റവും താഴ്ന്ന ഭാഗം വടക്കേ അറ്റമാണ്.[33]

ഒരു പ്രധാന ജലസംഭരണകേന്ദ്രമാണ് ഈ പ്രദേശത്തെ വനങ്ങൾ. ഉദ്യാനത്തിൽ പതിക്കുന്ന മഴയുടെ ഭൂരിഭാഗവും അരുവികളായി ഒഴുകുന്നു. അരുവികളുടെ ഒരു ശൃംഖലതന്നെ വനത്തിനുള്ളിലുണ്ട്. വടക്ക്, പടിഞ്ഞാറ്, തെക്ക് എന്നിവിടങ്ങളിലേക്ക് ഒഴുകുന്ന പല നദികളും ഉറവെടുക്കുന്നത് വനത്തിൽനിന്നാണ്. ഇവി, മുന്യാഗ, ഇഹിഹിസോ, ഇഷാഷ, നറ്റെൻഗിയെറെ (Ntengyere) എന്നീ നദികൾ ഇവിടെനിന്ന് ഉറവെടുത്ത് എഡ്വാർഡ് തടാകത്തിലേക്ക് ഒഴുകുന്നു.[34] മറ്റ് നദികൾ, മുതണ്ട, ബുനിയോണി തടാകങ്ങളിലേയ്ക്ക് ഒഴുകുന്നു.[35]:8 തദ്ദേശീയ കാർഷിക മേഖലകൾക്ക് ആവശ്യമായ ജലം ബ്വിന്ദി വിതരണം ചെയ്യുന്നു.[36]

ഉഷ്ണമേഖലാ കാലാവസ്ഥയാണ് ബ്വിന്ദിയിൽ അനുഭവപ്പെടാറുള്ളത്.[37] ശരാശരി വാർഷിക താപനില ശരാശരി ഏഴു മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയും പരമാവധി 20-27 ഡിഗ്രി സെൽഷ്യസ് വരെയുമാണ്. ഇവിടുത്തെ വാർഷപാതം 1,400 മുതൽ 1,900 മില്ലീമീറ്ററാണ് (55 മുതൽ 75 ഇഞ്ച് വരെ).  മാർച്ച് മുതൽ ഏപ്രിൽ വരെയും സെപ്റ്റംബർ മുതൽ നവംബർ വരെയുമാണ് ഉയർന്ന തോതിലുള്ള മഴ ഈ പ്രദേശത്തു ലഭിക്കുന്നത്.[38] ചുറ്റുമുള്ള പ്രദേശങ്ങളുടെ പരിസ്ഥിതിയും കാലാവസ്ഥയും നിയന്ത്രിക്കുന്നതിന് ദേശീയോദ്യാനത്തിലെ വനങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു.[39]:233[40] 

ജൈവവൈവിദ്ധ്യം

തിരുത്തുക

ബ്വിന്ദി ഇംപ്രെനിട്രബിൾ വനം പഴയതും സങ്കീർണവുമായതും ജീവശാസ്ത്രപരമായി വളരെ സമ്പന്നവുമാണ്.[41]:233 ദേശീയോദ്യാനത്തിൻറെ പ്രധാന സവിഷേതയാണ് വൈവിദ്ധ്യമുള്ള ജീവിവർഗ്ഗങ്ങൾ.[42]  ഉദ്യാനത്തിൻറെ പാരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് ഇത് യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.[43]:8 കിഴക്കൻ ആഫ്രിക്കൻ വനങ്ങളുടെയിടയിൽ, ബ്വിന്ദി വൃക്ഷങ്ങൾക്കൊണ്ടു സമ്പന്നമാണെന്നതിനുപുറമേ, ചെറു സസ്തനികളുടെയും, പക്ഷികളുടെയും, ഉരഗങ്ങളുടെയും, ചിത്രശലഭങ്ങളുടെയും, പുഴുക്കളുടേയും എണ്ണവും വൈവിധ്യവും കൊണ്ട് ശ്രദ്ധേയമാണ്. പാർക്കിലെ വൈവിധ്യമാർന്ന ജീവജാലങ്ങൾ നിലനിൽക്കുന്നതിനു കാരണം, ദേശീയോദ്യാനത്തിൻറെ ഉയരത്തിലെ വ്യതിയാനങ്ങളും[44]:8 വിവിധതരം സ്വാഭാവിക ആവാസവ്യവസ്ഥയും[45] കൂടാതെ, പ്ലീസ്റ്റോസീൻ (ഹിമയുഗ കാലഘട്ടം 2,588,000 മുതൽ 11,700 വർഷം വരെ) കാലഘട്ടത്തിൽ ജീവിവർഗ്ഗങ്ങളുടെ അഭയസ്ഥാനമായിരുന്നതുമായിരിക്കാം.[46]:8[47]

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ അപൂർവ്വമായ ഒരു സസ്യജാലവിഭാഗങ്ങൾ ഉൾപ്പെടുന്ന "afromontane" വിഭാഗത്തിലുള്ളതാണ് ദേശീയോദ്യാനത്തിലെ വനങ്ങൾ.[48]:8  സമതലവനവും മലനിരയിലെവനങ്ങളും ഒരുമിച്ചുവരുന്നിടത്ത്, പാർക്കിലെ താഴ്ന്ന നിരപ്പിൽനിന്ന് ഉയർച്ചയിലേയ്ക്ക് പ്രാഥമിക വനങ്ങളുടെ ഒരു തുടർച്ചയുണ്ട്. ഇത്തരത്തിൽ നിലകൊള്ളുന്ന കിഴക്കൻ ആഫ്രിക്കൻ വനങ്ങളുള്ള അപൂർവ്വം ഭൂഭാഗങ്ങളിലൊന്നാണിത്.[49] ദേശീയോദ്യാനത്തിൽ 220 ലേറെ തരത്തിലുള്ള വൃക്ഷങ്ങളുണ്ട്. (ഇതിൽ5 0 ശതമാനം ഉഗാണ്ട വൃക്ഷയിനങ്ങളാണ്)[50]  അതുപോലെ 100 ലേറെയിനത്തിലുള്ള പന്നൽച്ചെടികളുമുണ്ട്.[51] ദേശീയോദ്യാനത്തിനുള്ളിൽ കാണപ്പെടുന്ന ബ്രൌൺ മഹാഗണി ഒരു വംശനാശം നേരിടുന്ന വൃക്ഷയിനമാണ്.

ബ്വിന്ദി, കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും സമ്പന്നമായ ജന്തുജാല വംശങ്ങളുള്ള പ്രദേശമാണ്.[52] പാർക്കിൽ 120 തരം സസ്തനികൾ ഉണ്ട്, അതിൽ 10 എണ്ണം ആൾക്കുരങ്ങുവിഭാഗത്തിലുള്ളതാണ്.[53]:744 അതുപോലെ 45 തരം ചെറുസസ്തനികളുമുണ്ട്.[54] "afromontane" കാലഘട്ടത്തിലെ ജന്തുജാലങ്ങളുടെ പരിപാലനത്തിന് പ്രാധാന്യമുള്ളതാണ് ദേശീയോദ്യാനം, പ്രത്യേകിച്ച് വെസ്റ്റേൺ റിഫ്റ്റ് വാലിയിലെ മലനിരകളിലുള്ള ഇനങ്ങൾ.[55]  പർവ്വത ഗോറില്ലകളെ കൂടാതെ ദേശീയോദ്യാനത്തിലുള്ള മറ്റു ജീവി വർഗ്ഗങ്ങളിൽ സാധാരണയിനം ചിമ്പാൻസി, L'Hoest's കുരങ്ങൻ, ആഫ്രിക്കൻ ആനകൾ, ആഫ്രിക്കൻ ഗ്രീൻ ബ്രോഡ്ബിൽ, ക്രീം-ബാൻഡഡ് സ്വാളോടെയിൽ,[56] ബ്ലാക്ക് & വൈറ്റ് കൊളോബസ്, റെഡ് ടെയിൽഡ് കുരങ്ങൻ, വെർവെറ്റ് കുരങ്ങൻ,[57]:744 giant forest hog,[58] ചെറുതരം കൃഷ്ണമൃഗങ്ങൾ എന്നിവയാണ്.[59] ഇവ കൂടാതെ വശത്തു-വരയുള്ള കുറുക്കൻ, ആഫ്രിക്കൻ സ്വർണ പൂച്ച, ആഫ്രിക്കൻ വെരുക് തുടങ്ങിയ നിരവധി മാംസഭോജികളെയും ഇവിടെ കാണാം.[1] 350 ലേറെ തരത്തിലുള്ള പക്ഷികളും 200 ലധികം തരത്തിലുള്ള ചിത്രശലഭങ്ങളും ഈ ദേശീയോദ്യാനത്തിനൽ കാണപ്പെടുന്നു. ദേശീയോദ്യാനത്തിനുള്ളിലെ നദികളിലും അരുവികളിലുമുള്ള മത്സ്യയിനങ്ങളെക്കുറിച്ച് നന്നായി പഠനങ്ങൾ നടന്നിട്ടില്ല.[60]

പർവ്വത ഗോറില്ലകൾ

തിരുത്തുക

340 പർവ്വത ഗൊറില്ലകൾ (Gorilla beringei beringei)[61]  ഇവിടെയുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ലോകത്തിൽ ആകെയുള്ള ഇത്തരം ഗൊറില്ലകളിൽ പകുതിയോളവും ബ്വിന്ദി ദേശീയോദ്യാനത്തിലാണ്.[62]:234 മനുഷ്യനുമായി ജനിതകഘടനയിൽ ഏറെ സാമ്യമുള്ള പർവ്വത ഗൊറില്ലകൾ ഇവിടെയും മ്ഗാഹിങ്കാ ഗിങ്ങാ ദേശീയോദ്യാനം, റുവാണ്ടയിലുള്ള വോൾകാനോസ് ദേശീയോദ്യനം, കോംഗോയിലെ വിരുങ്ക ദേശീയോദ്യാനം എന്നിവിടങ്ങളിലെ ഉയരം കൂടിയ നിത്യ ഹരിത വനങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്. പാർക്കിലെ ദേശീയോദ്യാനത്തിൽ 2006 ൽ നടന്ന ഗോറില്ലകളുടെ കണക്കെടുപ്പ് അനുസരിച്ച്, അതിന്റെ എണ്ണം 1997 ലെ 300 എണ്ണത്തിൽനിന്ന് സാവധാനം 2002 ൽ 320 ആയും 2006 ൽ 340 ആയും ഉയർന്നിരിക്കാമെന്ന് കരുതുന്നു.[63] രോഗങ്ങളും ആവാസവ്യവസ്ഥ ചുരുങ്ങിവരുന്നതും ഗൊറില്ലകളുടെ നിലനിൽപ്പിന് ഏറ്റവും വലിയ ഭീഷണിയായി കണ്ടുവരുന്നു. മൃഗയാവിനോദങ്ങളും ഇവയുടെ നിലനിൽപ്പിനുള്ള മറ്റൊരു ഭീഷണിയാണ്.[64] ബ്വിന്ദിയിലെ അംഗസംഖ്യയെക്കുറിച്ചുള്ള ഗവേഷണം വിരുങ്ക ദേശീയോദ്യാനത്തിലെ അംഗസംഖ്യയേക്കാൾ പിന്നിലാണെന്നു കാണുന്നു. ബ്വിന്ദി ഗൊറില്ല അംഗസംഖ്യയുടെ ചില പ്രാഥമിക ഗവേഷണങ്ങൾ സതേൺ കാലിഫോർണിയ സർവ്വകലാശാലയിലെ ബയോളജിക്കൽ സയൻസസ് ആൻഡ് ആന്ത്രോപോളജി പ്രൊഫസറായ ക്രെയ്ഗ് സ്റ്റാൻഫോഡ് ആണ് നടത്തിയത്. ഈ ഗവേഷണം കാണിക്കുന്നത്, ബ്വിന്ദി ഗോറില്ലയുടെ ഭക്ഷണക്രമം വിരുങ്ക ഗോറില്ലകളെ അപേക്ഷിച്ച് കൂടുതലും പഴവർഗ്ഗങ്ങളെ അടിസ്ഥാനമാക്കിയാണെന്നാണ്. അതുപോലെതന്നെ ബ്വിന്ദി ഗോറല്ലകളിലെ സിൽവർ ബാക്ക് വിഭാഗത്തിലുള്ളവ മരം കയറ്റം കൂടുതലിഷ്ടപ്പെടുകയും മരത്തിനുമുകളിലുള്ള പരാന്നഭോജിയല്ലാത്ത സസ്യജാലങ്ങളെയും പഴങ്ങളെയും ഭക്ഷിക്കുകയും ചെയ്യുന്നു. ഏതാനും മാസങ്ങളിൽ ബ്വിന്ദി ഗൊറില്ലകളുടെ ഭക്ഷണക്രമം ബ്വിന്ദി ചിമ്പാൻസികളുടേതിനു സമാനമാണ്. അതുപോലെതന്നെ ബ്വിന്ദി ഗോറില്ലകൾ, വിരുങ്ക ഗോറില്ലകളേക്കാൾ ദിവസങ്ങളിൽ കൂടുതൽ ദൂരം സഞ്ചരിക്കുകയും, പ്രത്യകിച്ച്, നാരുകളടങ്ങിയ ഭക്ഷണത്തേക്കാൾ പ്രാഥമികമായി പഴങ്ങൾ കഴിക്കുന്ന ദിവസങ്ങളിലാണിത്തരത്തിലുള്ള ദൂരസഞ്ചാരം. ബ്വിന്ദി ഗോറില്ലകൾ മരങ്ങളിൽ താമസിക്കുവാൻ കൂടുതലിഷ്ടപ്പെടുന്നതായി കാണാം. Alchornea floribunda (പ്രാദേശികമായി, "Echizogwa") എന്ന ചെറുമരത്തിൽ വസിക്കുന്നതാണ് അവയ്ക്കു കൂടുതൽ പഥ്യം. യുനെസ്‌കോയുടെ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിലുള്ള പർവ്വത ഗോറില്ലകൾ ഇന്ന് ഏകദേശം 650 ൽ താഴെ മാത്രമാണ് ഭൂമുഖത്തു ബാക്കിയുള്ളത്.[65]:43 പർവ്വത ഗൊറില്ലകൾ ചെറു ഗ്രൂപ്പുകളായാണ് വസിക്കുന്നത്. ഒന്നോ രണ്ടോ ആൺ ഗോറില്ലകളടങ്ങിയ ഗ്രൂപ്പിനെ ആൺ ഗൊറില്ലകളാണ് സാധാരണയായി ഗ്രൂപ്പിനെ നയിക്കുന്നത്.

ഒരൊറ്റ പർവ്വതഗോറില്ലയും ബന്ധനത്തിലുള്ളതായി അറിവില്ല.1960 കളിലും 1970 കളിലും പർവത ഗോറില്ലകളെ പിടികൂടുകയും ബന്ധനത്തിൽ സംഖ്യാവർദ്ധനവു നടത്തുകയും ചെയ്തിരുന്നു.

പരിപാലനം

തിരുത്തുക

ഉഗാണ്ട വന്യജീവി അധികൃതരുടെ ഉടമസ്ഥതയിലുള്ള ഒരു സർക്കാർ സ്ഥാപനമാണിത്. ഉദ്യാനത്തിനു സമീപമുള്ള സമൂഹങ്ങൾക്ക് അതിലെ വിഭവങ്ങളിൽ ചിലതിലെങ്കിലും ഉപയോഗിക്കാമെങ്കിലും ഈ ഉദ്യാനത്തിന് ഉഗാണ്ട സർക്കാരിൻറെ പരിപൂർണ സംരക്ഷണമുണ്ട്.[66] പാർക്കിന് ചുറ്റുമുള്ള പ്രദേശങ്ങൾ ഒരു ചതുരശ്ര കിലോമീറ്ററിന് 300 ലധികം ആളുകളുടെ ജനസാന്ദ്രതയാണുള്ളത്. ഉഗാണ്ടയിലെ ദരിദ്രനാരായണന്മാരായ ജനങ്ങളിൽ ചിലരാണ് ഈ പ്രദേശത്തു വസിക്കുന്നവർ. ഉദ്യാനത്തിനു സമീപത്തെ ഉയർന്ന ജനസംഖ്യയും, പരിതാപകരമായ കാർഷിക പ്രവണതകളും ബ്വിന്ദിയിലെ കാടുകളിൽ വലിയ സമ്മർദമുണ്ടാക്കുകയും ഉദ്യാനത്തിന് ഏറ്റവും വലിയ ഭീഷണിയുയർത്തുകയും ചെയ്യുന്നു.[67]:3 ഈ മേഖലയിലെ 90 ശതമാനം ജനങ്ങളും ഉപജീവനത്തിനു കാർഷിക മേഖലയെ ആശ്രയിക്കുന്നത്. വരുമാനം നേടാനുള്ള മേഖലയുടം ചുരുക്കം ചില രീതികളിലൊന്നാണ് കാർഷികവൃത്തി.[68]:5 1991 ൽ ഒരു ദേശീയ ഉദ്യാനമായി ഗസറ്റ് വിജ്ഞാപനം നടത്തിയെങ്കിലും ബ്വിന്ദി ഒരു കരുതൽ വനമേഖലയായി പ്രാഥമികമായി കണക്കാക്കപ്പെടുകയും വനത്തിനുള്ളിലേയ്ക്കുള്ള പ്രവേശനത്തിനും മറ്റുമുള്ള അവകാശങ്ങളെ സംബന്ധിച്ച നിയമങ്ങൾ കൂടുതൽ ഉദാരവൽക്കരിക്കപ്പെടുകയും അപൂർവമായി മാത്രം നടപ്പാക്കപ്പെടുകയുമാണ് ചെയ്യാറുള്ളത്.[69]:233 തദ്ദേശവാസികൾ സമീപ വനങ്ങളിൽ വേട്ടയാടുകയും, ഖനനം ചെയ്യുകയും മരത്തടികൾ ഉപയോഗിക്കുകയും കുഴിക്കുകയും ഉദ്യാനത്തിനുള്ളിൽ തേനീച്ചകളെ വളർത്തുകയും ചെയ്തിരുന്നു.[70]:44

1991 ൽ മേഖലയിലെ ജൈവവൈവിധ്യവും വനത്തിന്റെ സമഗ്രതയ്ക്ക് ഭീഷണികളും നിലനിൽക്കുന്നതുകാരണമായി പ്രദേശത്തെ ഒരു ദേശീയോദ്യാനമായി ഗസറ്റ് വിജ്ഞ്ഞാപനംനടത്തിയിരുന്നു. ഒരു ദേശീയ ഉദ്യാനമെന്ന പദവി ഉദ്യാനത്തിന് അതീവ സംരക്ഷണം നൽകുന്നു.[71]:233 സംസ്ഥാന ഏജൻസികൾ ഉദ്യാനത്തിൻറെ സംരക്ഷണവും നിയന്ത്രണവും വർദ്ധിപ്പിച്ചിരുക്കുന്നു.[72]:44 വനത്തിനു തൊട്ടടുത്തുള്ള സമൂഹങ്ങളുടെ ഉദ്യാനത്തിനുള്ളിലേയ്ക്കുള്ള പ്രവേശനം ഉടനടി അവസാനിപ്പിക്കപ്പെട്ടു. ഈ പ്രവേശനനിഷേധം മേഖലയിലെ പ്രാദേശിക സമൂഹങ്ങളും[73]:233 ഉദ്യാന അധികൃതരും[74]:45  തമ്മിൽ വലിയതോതിലുള്ള നീരസവും സംഘർഷവും സൃഷ്ടിച്ചു. കാടിനെ ആശ്രയിച്ചു മാത്രം കഴിഞ്ഞിരുന്ന ബട്വ വർഗ്ഗത്തെയാണ് ഇത് ഏറ്റവും മോശമായി ബാധിച്ചത്.[75]:44 ബട്വകൾ ഉദ്യാനത്തിനുള്ളി‍ലെ നദികളിൽ മത്സ്യബന്ധനത്തിലേർപ്പെടുകയും വനത്തിൽ നിന്ന് കാട്ടു ചേനകളും തേനും ശേഖരിച്ചിരുന്നു. അതുപോലെ അവരുടെ പൂർവ്വി സ്ഥലങ്ങൾ ഉദ്യാനത്തിനുള്ളിലായിരുന്നു.[76]:60 ഉദ്യാനത്തിലെ ഭൂവിഭാഗങ്ങളുടെ അവകാശവാദത്തിന് ബട്വ ജനങ്ങൾക്ക് ചരിത്രപരമായ അവകാശവാദം ഉണ്ടായിരുന്നെങ്കിലും, പ്രദേശത്തിന്റെ ജീവജാലങ്ങളെയും ആവാസ വ്യവസ്ഥയെയും നശിപ്പിക്കാതെ തലമുറകളായി ജീവിച്ചുവന്ന അവർ ഇവിടെ നിന്നു പുറത്താക്കപ്പെടുമ്പോൾ ഏതെങ്കിലും തരത്തിലുള്ള ദേശീയ നഷ്ടപരിഹാര പദ്ധതിയിൽ അവരെ ഉൾപ്പെടുത്തുകയുണ്ടായില്ല എന്നാൽ കാർഷിക വല്കരണത്തിനായി വനം വെട്ടിത്തെളിച്ചിരുന്ന ബട്വകളല്ലാത്തവർക്ക് നഷ്ടപരിഹാരങ്ങൾ അനുവദിക്കുകയും ഭൂമിയുടെ മുകളിലുള്ള അവകാശങ്ങൾ അംഗീകരിക്കുകയും ചെയ്തിരുന്നു.[77] ജനങ്ങൾക്ക് അവരുടെ വനവിഭവങ്ങൾ ലഭിക്കുന്നതിനുള്ള അവസരങ്ങൾ ഇല്ലാതാകുകയും ഉപജീവനമാർഗ്ഗങ്ങൾ നഷ്ടപ്പെടുകയും പലരും മരണപ്പെടുകയും ചെയ്തിരുന്നു.[78]:45

വർഷത്തിൽ എല്ലാ സമയത്തും സന്ദർശകർക്ക് പാർക്ക് സന്ദർശിക്കാവുന്നതാണ്. മഴക്കാലത്ത് പാർക്കിനുള്ളിൽ സഞ്ചരിക്കുക വളരെ പ്രയാസകരമാണ്. ദേശീയോദ്യാനം ഒരു വിദൂര സ്ഥലത്തായതും ഇവിടേയ്ക്കുള്ള റോഡുകൾ വളരെ മോശം അവസ്ഥയിലായതുമാണ് യാത്ര ദുഷ്കരമാക്കുന്നത്..[79]:8 വിനോദസഞ്ചാരികൾക്കുള്ള താമസസൗകര്യങ്ങളിൽ ഒരു ലോഡ്ജ്, കൂടാരമുളള ക്യാമ്പുകൾ, ബുഹോമ പ്രവേശന കവാടത്തിനകത്ത് താമസിക്കുന്ന പ്രാദേശക സമൂഹം നടത്തുന്ന മുറികൾ എന്നിവ ഉൾപ്പെടുന്നു.[80]

ഇവിടെ പ്രവർത്തിക്കുന്ന ബിവിന്ദി കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ഈ പ്രദേശത്തെയും സഞ്ചാരികളുമായി 40,000 പേർക്ക് ആരോഗ്യ പരിരക്ഷ നൽകുന്നതിനുള്ള സംവിധാനമുണ്ട്.[81]

ഉദ്യാനത്തിലെ പ്രധാന ആകർഷണം ഗോറില്ല ട്രാക്കിംഗ് ആണ്. ഉഗാണ്ടൻ വന്യജീവി അധികൃതർക്ക് ഇതു ധാരാളം വരുമാനം ഉണ്ടാക്കുന്നുണ്ട്.[82]:234

ഗൊറില്ലകളെ പിന്തുടരുവാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് അധികൃതരിൽനിന്ന്ഒ പെർമിറ്റ് തരപ്പെടുത്തേണ്ടതുണ്ട്.[83]  ഗൊറില്ല കുടുംബങ്ങൾക്ക് മനുഷ്യ സാന്നിദ്ധ്യവും, സന്ദർശനങ്ങളുടെ എണ്ണവും ഉപദ്രവമുണ്ടാക്കുന്നതായി കണ്ടുവരുന്നു.സന്ദർശകരുടെ എണ്ണം ഗൊറില്ലകൾക്ക് അപകടസാധ്യതയും ആവാസവ്യവസ്ഥയുടെ അപചയവും തടയുന്നതിനായി കർശനമായി നിയന്ത്രിക്കപ്പെടുന്നു. ഗൊറില്ലകൾ വിനോദസഞ്ചാരികളോട് അപൂർവമായി മാത്രമേ പ്രതിക്കാറുള്ളു. വിനോദസഞ്ചാരികളിൽനിന്ന് ഗൊറില്ലകളിലേക്ക് രോഗം പകരുന്നതിനുള്ള അപകടസാദ്ധ്യത കുറയ്ക്കുന്നതിനായി കർശനമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്.[84]  ഉഗാണ്ട, റുവാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നിവ മാത്രമാണ് മൗണ്ടൻ ഗോറില്ലകളെ സന്ദർശിക്കാൻ കഴിയുന്ന ഏതാനും രാജ്യങ്ങൾ.[85]:743  വനത്തിലൂടെയുള്ള മാർഗനിർദ്ദേശകുരോടൊപ്പം, വെള്ളച്ചാട്ടത്തിനു സമീപത്തേയ്ക്കു നടക്കുവാനും കുരങ്ങുകളേയും, പക്ഷികളേയും നിരീക്ഷിക്കുവാനും സാധിക്കുന്നു.[86]

 ബാഹ്യ കണ്ണികൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള ബ്വിന്ദി ഇംപെനിട്രബിൾ നാഷണൽ പാർക്ക് യാത്രാ സഹായി

  1. Bwindi Impenetrable National Park profile on UNESCO's World Heritage website
  2. Bwindi Impenetrable National Park, UNESCO World Heritage Site listing
  3. "Bwindi Impenetrable National Park, Uganda". Protected Areas and World Heritage. United Nations Environment Programme, World Conservation Monitoring Centre. September 2003. Archived from the original on 2008-05-10. Retrieved 2008-07-08.
  4. "Mountain Gorilla Population Rebounds in Uganda". LiveScience.com. Archived from the original on July 4, 2008. Retrieved 2007-05-03.
  5. Uganda Wildlife Authority leaflet, May 2008.
  6. "Bwindi Impenetrable National Park, Uganda". Protected Areas and World Heritage. United Nations Environment Programme, World Conservation Monitoring Centre. September 2003. Archived from the original on 2008-05-10. Retrieved 2008-07-08.
  7. Korbee, Dorien (March 2007). "Environmental Security in Bwindi: A focus on farmers" (PDF). Institute for Environmental Security. Archived from the original (PDF) on 2008-08-30. Retrieved 2008-07-08.
  8. "Bwindi Impenetrable National Park, Uganda". Protected Areas and World Heritage. United Nations Environment Programme, World Conservation Monitoring Centre. September 2003. Archived from the original on 2008-05-10. Retrieved 2008-07-08.
  9. Korbee, Dorien (March 2007). "Environmental Security in Bwindi: A focus on farmers" (PDF). Institute for Environmental Security. Archived from the original (PDF) on 2008-08-30. Retrieved 2008-07-08.
  10. Korbee, Dorien (March 2007). "Environmental Security in Bwindi: A focus on farmers" (PDF). Institute for Environmental Security. Archived from the original (PDF) on 2008-08-30. Retrieved 2008-07-08.
  11. "Bwindi Impenetrable National Park, Uganda". Protected Areas and World Heritage. United Nations Environment Programme, World Conservation Monitoring Centre. September 2003. Archived from the original on 2008-05-10. Retrieved 2008-07-08.
  12. Namara, Agrippinah (June 2006). "From Paternalism to Real Partnership with Local Communities? Experiences from Bwindi Impenetrable National Park (Uganda)". Africa Development. XXXI (2).
  13. Namara, Agrippinah (June 2006). "From Paternalism to Real Partnership with Local Communities? Experiences from Bwindi Impenetrable National Park (Uganda)". Africa Development. XXXI (2).
  14. "Bwindi Impenetrable National Park, Uganda". Protected Areas and World Heritage. United Nations Environment Programme, World Conservation Monitoring Centre. September 2003. Archived from the original on 2008-05-10. Retrieved 2008-07-08.
  15. Namara, Agrippinah (June 2006). "From Paternalism to Real Partnership with Local Communities? Experiences from Bwindi Impenetrable National Park (Uganda)". Africa Development. XXXI (2).
  16. "Bwindi Impenetrable National Park, Uganda". Protected Areas and World Heritage. United Nations Environment Programme, World Conservation Monitoring Centre. September 2003. Archived from the original on 2008-05-10. Retrieved 2008-07-08.
  17. Blomley, Tom (2003). "Natural resource conflict management: the case of Bwindi Impenetrable and Mgahinga Gorilla National Parks, southwestern Uganda" (PDF). In Peter A. Castro, Erik Nielsen (ed.). Natural resource conflict management case studies: an analysis of power, participation and protected areas. Rome: Food and Agriculture Organization of the United Nations. {{cite book}}: |chapter-format= requires |chapter-url= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)[പ്രവർത്തിക്കാത്ത കണ്ണി]
  18. Namara, Agrippinah (June 2006). "From Paternalism to Real Partnership with Local Communities? Experiences from Bwindi Impenetrable National Park (Uganda)". Africa Development. XXXI (2).
  19. Adams, William Mark (2001). Green Development: Environment and Sustainability in the Third World. Routledge. p. 266. ISBN 0-415-14765-4.
  20. Korbee, Dorien (March 2007). "Environmental Security in Bwindi: A focus on farmers" (PDF). Institute for Environmental Security. Archived from the original (PDF) on 2008-08-30. Retrieved 2008-07-08.
  21. "Bwindi Impenetrable National Park, Uganda". Protected Areas and World Heritage. United Nations Environment Programme, World Conservation Monitoring Centre. September 2003. Archived from the original on 2008-05-10. Retrieved 2008-07-08.
  22. "Bwindi Impenetrable National Park, Uganda". Protected Areas and World Heritage. United Nations Environment Programme, World Conservation Monitoring Centre. September 2003. Archived from the original on 2008-05-10. Retrieved 2008-07-08.
  23. Korbee, Dorien (March 2007). "Environmental Security in Bwindi: A focus on farmers" (PDF). Institute for Environmental Security. Archived from the original (PDF) on 2008-08-30. Retrieved 2008-07-08.
  24. "A brief history of IGCP". International Gorilla Conservation Programme. Archived from the original on 20 February 2008. Retrieved 2008-07-08.
  25. "Uganda tourists 'butchered'". BBC. 3 March 1999. Retrieved 27 October 2011.
  26. "Court finds Rwandan guilty of murdering tourists 7 years ago". IRIN. UN Office for the Coordination of Humanitarian Affairs. 2006-01-09. Retrieved 30 July 2008.
  27. "Bwindi Impenetrable National Park, Uganda". Protected Areas and World Heritage. United Nations Environment Programme, World Conservation Monitoring Centre. September 2003. Archived from the original on 2008-05-10. Retrieved 2008-07-08.
  28. Korbee, Dorien (March 2007). "Environmental Security in Bwindi: A focus on farmers" (PDF). Institute for Environmental Security. Archived from the original (PDF) on 2008-08-30. Retrieved 2008-07-08.
  29. Korbee, Dorien (March 2007). "Environmental Security in Bwindi: A focus on farmers" (PDF). Institute for Environmental Security. Archived from the original (PDF) on 2008-08-30. Retrieved 2008-07-08.
  30. Lanjouw, Annette (2001). "Beyond Boundaries: Transboundary Natural Resource Management for Mountain Gorillas in the Virunga-Bwindi Region". Biodiversity Support Program, World Wildlife Fund. Retrieved 2008-07-08.
  31. Namara, Agrippinah (June 2006). "From Paternalism to Real Partnership with Local Communities? Experiences from Bwindi Impenetrable National Park (Uganda)". Africa Development. XXXI (2).
  32. Gurrieri, Joe; Jason Gritzner; Mike Chaveas. "Virunga – Bwindi Region: Republic of Rwanda, Republic of Uganda, Democratic Republic of Congo" (PDF). United States Department of Agriculture. p. 18. Archived from the original (PDF) on 2009-07-04. Retrieved 2008-07-08.
  33. "Bwindi Impenetrable National Park, Uganda". Protected Areas and World Heritage. United Nations Environment Programme, World Conservation Monitoring Centre. September 2003. Archived from the original on 2008-05-10. Retrieved 2008-07-08.
  34. Gurrieri, Joe; Jason Gritzner; Mike Chaveas. "Virunga – Bwindi Region: Republic of Rwanda, Republic of Uganda, Democratic Republic of Congo" (PDF). United States Department of Agriculture. p. 18. Archived from the original (PDF) on 2009-07-04. Retrieved 2008-07-08.
  35. Korbee, Dorien (March 2007). "Environmental Security in Bwindi: A focus on farmers" (PDF). Institute for Environmental Security. Archived from the original (PDF) on 2008-08-30. Retrieved 2008-07-08.
  36. "Bwindi Impenetrable National Park, Uganda". Protected Areas and World Heritage. United Nations Environment Programme, World Conservation Monitoring Centre. September 2003. Archived from the original on 2008-05-10. Retrieved 2008-07-08.
  37. "Bwindi Impenetrable National Park, Uganda". Protected Areas and World Heritage. United Nations Environment Programme, World Conservation Monitoring Centre. September 2003. Archived from the original on 2008-05-10. Retrieved 2008-07-08.
  38. Eilu, Gerald; Joseph Obua (2005). "Tree condition and natural regeneration in disturbed sites of Bwindi Impenetrable Forest National Park, southwestern Uganda". Tropical Ecology. 46 (1): 99–111.
  39. Blomley, Tom (2003). "Natural resource conflict management: the case of Bwindi Impenetrable and Mgahinga Gorilla National Parks, southwestern Uganda" (PDF). In Peter A. Castro, Erik Nielsen (ed.). Natural resource conflict management case studies: an analysis of power, participation and protected areas. Rome: Food and Agriculture Organization of the United Nations. {{cite book}}: |chapter-format= requires |chapter-url= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)[പ്രവർത്തിക്കാത്ത കണ്ണി]
  40. Lanjouw, Annette (2001). "Beyond Boundaries: Transboundary Natural Resource Management for Mountain Gorillas in the Virunga-Bwindi Region". Biodiversity Support Program, World Wildlife Fund. Retrieved 2008-07-08.
  41. Blomley, Tom (2003). "Natural resource conflict management: the case of Bwindi Impenetrable and Mgahinga Gorilla National Parks, southwestern Uganda" (PDF). In Peter A. Castro, Erik Nielsen (ed.). Natural resource conflict management case studies: an analysis of power, participation and protected areas. Rome: Food and Agriculture Organization of the United Nations. {{cite book}}: |chapter-format= requires |chapter-url= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)[പ്രവർത്തിക്കാത്ത കണ്ണി]
  42. "Bwindi Impenetrable National Park, Uganda". Protected Areas and World Heritage. United Nations Environment Programme, World Conservation Monitoring Centre. September 2003. Archived from the original on 2008-05-10. Retrieved 2008-07-08.
  43. Korbee, Dorien (March 2007). "Environmental Security in Bwindi: A focus on farmers" (PDF). Institute for Environmental Security. Archived from the original (PDF) on 2008-08-30. Retrieved 2008-07-08.
  44. Korbee, Dorien (March 2007). "Environmental Security in Bwindi: A focus on farmers" (PDF). Institute for Environmental Security. Archived from the original (PDF) on 2008-08-30. Retrieved 2008-07-08.
  45. Lanjouw, Annette (2001). "Beyond Boundaries: Transboundary Natural Resource Management for Mountain Gorillas in the Virunga-Bwindi Region". Biodiversity Support Program, World Wildlife Fund. Retrieved 2008-07-08.
  46. Korbee, Dorien (March 2007). "Environmental Security in Bwindi: A focus on farmers" (PDF). Institute for Environmental Security. Archived from the original (PDF) on 2008-08-30. Retrieved 2008-07-08.
  47. Lanjouw, Annette (2001). "Beyond Boundaries: Transboundary Natural Resource Management for Mountain Gorillas in the Virunga-Bwindi Region". Biodiversity Support Program, World Wildlife Fund. Retrieved 2008-07-08.
  48. Korbee, Dorien (March 2007). "Environmental Security in Bwindi: A focus on farmers" (PDF). Institute for Environmental Security. Archived from the original (PDF) on 2008-08-30. Retrieved 2008-07-08.
  49. "Bwindi Impenetrable National Park, Uganda". Protected Areas and World Heritage. United Nations Environment Programme, World Conservation Monitoring Centre. September 2003. Archived from the original on 2008-05-10. Retrieved 2008-07-08.
  50. Eilu, Gerald; Joseph Obua (2005). "Tree condition and natural regeneration in disturbed sites of Bwindi Impenetrable Forest National Park, southwestern Uganda". Tropical Ecology. 46 (1): 99–111.
  51. "Bwindi Impenetrable National Park, Uganda". Protected Areas and World Heritage. United Nations Environment Programme, World Conservation Monitoring Centre. September 2003. Archived from the original on 2008-05-10. Retrieved 2008-07-08.
  52. "Bwindi Impenetrable National Park, Uganda". Protected Areas and World Heritage. United Nations Environment Programme, World Conservation Monitoring Centre. September 2003. Archived from the original on 2008-05-10. Retrieved 2008-07-08.
  53. Hodd, Michael (2002). East Africa Handbook: The Travel Guide. Footprint Travel Guides. ISBN 1-900949-65-2.
  54. Eilu, Gerald; Joseph Obua (2005). "Tree condition and natural regeneration in disturbed sites of Bwindi Impenetrable Forest National Park, southwestern Uganda". Tropical Ecology. 46 (1): 99–111.
  55. IUCN/WCMC (1994). World Heritage Nomination - IUCN Summary Bwindi Impenetrable National Park (Uganda) (PDF). p. 51.
  56. IUCN/WCMC (1994). World Heritage Nomination - IUCN Summary Bwindi Impenetrable National Park (Uganda) (PDF). p. 51.
  57. Hodd, Michael (2002). East Africa Handbook: The Travel Guide. Footprint Travel Guides. ISBN 1-900949-65-2.
  58. Eilu, Gerald; Joseph Obua (2005). "Tree condition and natural regeneration in disturbed sites of Bwindi Impenetrable Forest National Park, southwestern Uganda". Tropical Ecology. 46 (1): 99–111.
  59. "Bwindi Impenetrable National Park". National Parks and Safaris. Uganda Tourist Board. Archived from the original on 2008-06-05. Retrieved 2008-07-08.
  60. Gurrieri, Joe; Jason Gritzner; Mike Chaveas. "Virunga – Bwindi Region: Republic of Rwanda, Republic of Uganda, Democratic Republic of Congo" (PDF). United States Department of Agriculture. p. 18. Archived from the original (PDF) on 2009-07-04. Retrieved 2008-07-08.
  61. "Mountain Gorilla Population Rebounds in Uganda". LiveScience.com. Archived from the original on July 4, 2008. Retrieved 2007-05-03.
  62. Blomley, Tom (2003). "Natural resource conflict management: the case of Bwindi Impenetrable and Mgahinga Gorilla National Parks, southwestern Uganda" (PDF). In Peter A. Castro, Erik Nielsen (ed.). Natural resource conflict management case studies: an analysis of power, participation and protected areas. Rome: Food and Agriculture Organization of the United Nations. {{cite book}}: |chapter-format= requires |chapter-url= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  63. "Mountain Gorilla Population Rebounds in Uganda". LiveScience.com. Archived from the original on July 4, 2008. Retrieved 2007-05-03.
  64. "About IGCP". International Gorilla Conservation Programme. Archived from the original on 2008-01-17. Retrieved 2008-07-08.
  65. Namara, Agrippinah (June 2006). "From Paternalism to Real Partnership with Local Communities? Experiences from Bwindi Impenetrable National Park (Uganda)". Africa Development. XXXI (2).
  66. "Bwindi Impenetrable National Park, Uganda". Protected Areas and World Heritage. United Nations Environment Programme, World Conservation Monitoring Centre. September 2003. Archived from the original on 2008-05-10. Retrieved 2008-07-08.
  67. Korbee, Dorien (March 2007). "Environmental Security in Bwindi: A focus on farmers" (PDF). Institute for Environmental Security. Retrieved 2008-07-08.
  68. Korbee, Dorien (March 2007). "Environmental Security in Bwindi: A focus on farmers" (PDF). Institute for Environmental Security. Retrieved 2008-07-08.
  69. Blomley, Tom (2003). "Natural resource conflict management: the case of Bwindi Impenetrable and Mgahinga Gorilla National Parks, southwestern Uganda" (PDF). In Peter A. Castro, Erik Nielsen (ed.). Natural resource conflict management case studies: an analysis of power, participation and protected areas. Rome: Food and Agriculture Organization of the United Nations. {{cite book}}: |chapter-format= requires |chapter-url= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  70. Namara, Agrippinah (June 2006). "From Paternalism to Real Partnership with Local Communities? Experiences from Bwindi Impenetrable National Park (Uganda)". Africa Development. XXXI (2).
  71. Blomley, Tom (2003). "Natural resource conflict management: the case of Bwindi Impenetrable and Mgahinga Gorilla National Parks, southwestern Uganda" (PDF). In Peter A. Castro, Erik Nielsen (ed.). Natural resource conflict management case studies: an analysis of power, participation and protected areas. Rome: Food and Agriculture Organization of the United Nations. {{cite book}}: |chapter-format= requires |chapter-url= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  72. Namara, Agrippinah (June 2006). "From Paternalism to Real Partnership with Local Communities? Experiences from Bwindi Impenetrable National Park (Uganda)". Africa Development. XXXI (2).
  73. Blomley, Tom (2003). "Natural resource conflict management: the case of Bwindi Impenetrable and Mgahinga Gorilla National Parks, southwestern Uganda" (PDF). In Peter A. Castro, Erik Nielsen (ed.). Natural resource conflict management case studies: an analysis of power, participation and protected areas. Rome: Food and Agriculture Organization of the United Nations. {{cite book}}: |chapter-format= requires |chapter-url= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  74. Namara, Agrippinah (June 2006). "From Paternalism to Real Partnership with Local Communities? Experiences from Bwindi Impenetrable National Park (Uganda)". Africa Development. XXXI (2).
  75. Namara, Agrippinah (June 2006). "From Paternalism to Real Partnership with Local Communities? Experiences from Bwindi Impenetrable National Park (Uganda)". Africa Development. XXXI (2).
  76. Namara, Agrippinah (June 2006). "From Paternalism to Real Partnership with Local Communities? Experiences from Bwindi Impenetrable National Park (Uganda)". Africa Development. XXXI (2).
  77. AFRICA: Land rights and pygmy survival, IRIN Africa, UN Office for the Coordination of Humanitarian Affairs.
  78. Namara, Agrippinah (June 2006). "From Paternalism to Real Partnership with Local Communities? Experiences from Bwindi Impenetrable National Park (Uganda)". Africa Development. XXXI (2).
  79. Korbee, Dorien (March 2007). "Environmental Security in Bwindi: A focus on farmers" (PDF). Institute for Environmental Security. Archived from the original (PDF) on 2008-08-30. Retrieved 2008-07-08.
  80. "Bwindi Impenetrable National Park". Uganda Wildlife Authority. Archived from the original on 2008-05-14. Retrieved 2008-07-08.
  81. "Bwindi Community Hospital website". Archived from the original on 2008-02-02. Retrieved 2021-09-01.
  82. Blomley, Tom (2003). "Natural resource conflict management: the case of Bwindi Impenetrable and Mgahinga Gorilla National Parks, southwestern Uganda" (PDF). In Peter A. Castro, Erik Nielsen (ed.). Natural resource conflict management case studies: an analysis of power, participation and protected areas. Rome: Food and Agriculture Organization of the United Nations. {{cite book}}: |chapter-format= requires |chapter-url= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)[പ്രവർത്തിക്കാത്ത കണ്ണി]
  83. "Bwindi Impenetrable National Park". Uganda Wildlife Authority. Archived from the original on 2008-05-14. Retrieved 2008-07-08.
  84. "About IGCP". International Gorilla Conservation Programme. Archived from the original on 2008-01-17. Retrieved 2008-07-08.
  85. Hodd, Michael (2002). East Africa Handbook: The Travel Guide. Footprint Travel Guides. ISBN 1-900949-65-2.
  86. "Bwindi Impenetrable National Park". Uganda Parks. Archived from the original on 2019-06-29. Retrieved 2019-06-29. {{cite web}}: |archive-date= / |archive-url= timestamp mismatch; 2019-07-20 suggested (help)