തവിടൻ എലി

(Brown rat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏറ്റവും സാധാരണമായി കാണപ്പെടുന്ന ഒരു എലിയാണ് തവിടൻ എലി[2] (ശാസ്ത്രീയനാമം: Rattus norvegicus). brown rat, common rat, street rat, sewer rat, Hanover rat, Norway rat, brown Norway rat, Norwegian rat, wharf rat എന്നെല്ലാം അറിയപ്പെടുന്നു. 25 സെന്റീമീറ്റർ വരെ നീളം വയ്ക്കുന്ന ഇവയുടേ വാലിനും ഏതാണ്ടതേ നീളമുണ്ട്. ആണെലികൾക്ക് 350 ഗ്രാമോളം തൂക്കമുള്ളപ്പോൾ പെൺനെലികൾ 250 ഗ്രാം വരെ ഭാരം വയ്ക്കുന്നു. വടക്കൻ ചൈനയിൽ ഉണ്ടായതാണെങ്കിലും എ എലികൾ ഇന്ന് അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ വൻകരയിലുമുണ്ട്. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ആധിപത്യം ഈ എലികൾക്കാണ്. മനുഷ്യനുശേഷം ഭൂമുഖത്ത് ഏറ്റവും വിജയം വരിച്ച സസ്തനിയായി തവിടൻ എലിയെ കണക്കാക്കുന്നു. മനുഷ്യൻ വസിക്കുന്നിടത്തെല്ലാം തന്നെ ഈ എലികളെയും കാണാം .

തവിടൻ എലി
Brown rat
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Family:
Subfamily:
Genus:
Species:
R. norvegicus
Binomial name
Rattus norvegicus
(Berkenhout, 1769)
Brown rat range

ഇതും കാണുക

തിരുത്തുക
  1. Ruedas, L. (2008). "Rattus norvegicus". IUCN Red List of Threatened Species. Version 2011.1. International Union for Conservation of Nature. Retrieved 9 August 2011. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തവിടൻ_എലി&oldid=4005363" എന്ന താളിൽനിന്ന് ശേഖരിച്ചത്