മിസ് കേരള മത്സ്യം
കേരളത്തിൽ പശ്ചിമഘട്ട മേഖലയിൽ കാണപ്പെടുന്ന ഒരു പുഴ മത്സ്യമാണ് മിസ് കേരള അഥവാ ചെങ്കണിയാൻ[2]. പുണ്ട്യസ് ഡെനിസോണി (Puntius denisonii) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇത് സഹ്യാദ്രിയ ഡെനിസോണി (Sahyadria denisonii) എന്നു പുനർനാമകരണം ചെയ്യണമെന്ന് നിർദ്ദേശമുയർന്നിട്ടുണ്ട്.[3][4]. ചെങ്കണഞ്ഞോൻ എന്ന പ്രാദേശിക നാമത്തിലും, ഡെനിസൺ ബാർബ്, റെഡ് ലൈൻ ടോർപിഡോ ബാർബ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. അലങ്കാരമത്സ്യമെന്ന നിലയിൽ പേരെടുത്ത മിസ് കേരളയെ, വംശനാശ ഭീഷണിനേരിടുന്നതിനാൽ രാഷ്ട്രാന്തര ജൈവസംരക്ഷണസംഘത്തിന്റെ ചെമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[5][6] വളപട്ടണം പുഴയുടെ പോഷകനദിയായ ചീങ്കണ്ണിപ്പുഴ, അച്ചൻകോവിലാർ, ചാലിയാർ എന്നിവകളിലും മുണ്ടക്കയത്തിനടുത്തുമായി നാല് ആവാസകേന്ദ്രങ്ങളിലാണ് ഇവ കാണപ്പെടുന്നത്.[7]
മിസ് കേരള മത്സ്യം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Cypriniformes |
Family: | Cyprinidae |
Genus: | Sahyadria |
Species: | S. denisonii
|
Binomial name | |
Sahyadria denisonii (F. Day, 1865)
| |
Synonyms | |
|
പതിനഞ്ചു സെന്റിമീറ്ററോളം നീളമുള്ള ഉടലിന്റെ പാർശ്വഭാഗത്ത്, മദ്ധ്യത്തിൽ നിന്ന് കണ്ണോളമെത്തുന്ന ചുവന്ന രേഖയുള്ളതിനാൽ അത്യാകർഷകമായിരിക്കുന്ന "മിസ് കേരള" അലങ്കാര മത്സ്യ വിപണിയിൽ ഒന്നിന് 1500 രൂപയോളം വിലമതിക്കപ്പെടുന്നതായി പറയപ്പെടുന്നു. വ്യാപകമായ കയറ്റുമതിമൂലം വംശനാശഭീഷണിയിലായതിനെ തുടർന്നാണ് ആ അവസ്ഥയിലായ ജീവിവർഗ്ഗങ്ങളുടെ ചെമ്പട്ടികയിൽ ഇതിനെ ഉൾപ്പെടുത്തിയത്.[8]
പ്രകൃതിദത്തമായ ആവാസസ്ഥാനങ്ങൾക്കു വെളിയിൽ ഇതിന്റെ പ്രേരിതപ്രജനനത്തിനുള്ള ശ്രമങ്ങൾ ഭാഗികവിജയം മാത്രം കൈവരിച്ചതായി പറയപ്പെടുന്നു.[7]
പേരിനു പിന്നിൽ
തിരുത്തുക1865 ൽ മുണ്ടക്കയത്തുനിന്ന് ഫാദർ ഹെൻട്രി ബേക്കർ ശേഖരിച്ച ഈ മത്സ്യയിനത്തിന്, ഡോ.ഫ്രാൻസിസ് ഡെ എന്ന ജന്തുശാസ്ത്രജ്ഞനാണ് മദ്രാസ് ഗവർണറും പ്രകൃതിസ്നേഹിയുമായിരുന്ന ഡെനീസനോടുള്ള ബഹുമാനാർഥം 'ലേബിയോ ഡെനിസോണി' എന്ന് പേരിട്ടത്. 'പുന്റിയസ്', 'ബാർബസ്' തുടങ്ങി പല ജീനസുകളിലായി ഈ മത്സ്യം ശാസ്ത്രലോകത്ത് അറിയപ്പെട്ടു[3].
അവലംബം
തിരുത്തുക- ↑ Ali, A., Raghavan, R. & Dahanukar, N. 2011. Sahyadria denisonii. In: IUCN 2013. IUCN Red List of Threatened Species. Version 2013.2. <www.iucnredlist.org>. Downloaded on 28 November 2013.
- ↑ "'മിസ് കേരള' കുഞ്ഞുങ്ങൾക്കു ജന്മം നൽകി". ദീപിക. Retrieved 12 ഫെബ്രുവരി 2010.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 3.0 3.1 "'മിസ് കേരള'യുടെ പേര് മാറുന്നു; ഇനി സഹ്യാദ്രിയുടെ നാമത്തിൽ". മാതൃഭൂമി ദിനപത്രം. Archived from the original on 2013-11-27. Retrieved 27 നവംബർ 2013.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-12-02. Retrieved 2013-11-27.
- ↑ Devi, R. & Boguskaya, N. (2007). "Puntius denisonii". IUCN Red List of Threatened Species. Version 2007. International Union for Conservation of Nature.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)CS1 maint: multiple names: authors list (link) - ↑ "Endangered Beauty", 2010 ജനുവരി 11-ലെ ഹിന്ദു ദിനപത്രത്തിലെ മുഖപ്രസംഗം [1][പ്രവർത്തിക്കാത്ത കണ്ണി]
- ↑ 7.0 7.1 Dennis Marcus Mathew (31 ജനുവരി 2010). "'Miss Kerala' finds spot on IUCN Red List" (in ഇംഗ്ലീഷ്). The Hindu. Archived from the original on 2010-02-03. Retrieved 12 ഫെബ്രുവരി 2010.
- ↑ ""മിസ് കേരള' റെഡ് ലിസ്റ്റിൽ". മെട്രൊ വാർത്ത. 01 ഫെബ്രുവരി 2010. Retrieved 12 ഫെബ്രുവരി 2010.
{{cite news}}
: Check date values in:|date=
(help)[പ്രവർത്തിക്കാത്ത കണ്ണി]