ചോലവേങ്ങ

(Bischofia javanica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരിപ്പൂ, നീലി, മ്ലാചെതയൻ, നിര, നന്നൽമരം, ചോരക്കാളി, രക്തവേങ്ങ എന്നെല്ലാം അറിയപ്പെടുന്ന് ചോലവേങ്ങ 30 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ്. (ശാസ്ത്രീയനാമം: Bischofia javanica). പശ്ചിമഘട്ടത്തിലെങ്ങും ഇന്തോമലേഷ്യയിലും കണ്ടുവരുന്നു [1]. ഇംഗ്ലീഷിൽ Bishop wood, Autumn Maple[2] എന്നെല്ലാം അറിയപ്പെടുന്നു. ആസ്സാമിലെ കാടുകളിൽ കടുവകൾ ഈ മരത്തിൽ നഖം കൊണ്ട് പോറലേൽപ്പിച്ച് അതിർത്തി അടയാളപ്പെടുത്തുന്നു. അമേരിക്കയിലേക്ക് കൊണ്ടുചെന്ന ഈ മരം അവിടെ ഇപ്പോഴൊരു അധിനിവേശവൃക്ഷമായി കണക്കാക്കിവരുന്നു[3]. വളരെപ്പെട്ടെന്നു വളരുന്ന ഈ മരം ഒരു അലങ്കാരവൃക്ഷമായും നട്ടുവളർത്താറുണ്ട്. മുറിച്ചയുടനെ മരത്തിന് വിനാഗിരിയുടെ മണമുണ്ട് [4]. പച്ചകളർന്ന പൂക്കുലകളും തുടർന്ന് ബ്രൌൺ-മഞ്ഞ നിറമുള്ള ഫലങ്ങളും ഇതിനെ ഒരു ഭംഗിയുള്ള വഴിയോരവൃക്ഷമാക്കി മാറ്റുന്നു [5]

ചോലവേങ്ങ
ചോലവേങ്ങയുടെ ഇലയും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Bischofieae
Genus:
Bischofia
Species:
B. javanica
Binomial name
Bischofia javanica
Synonyms
  • Andrachne apetala Roxb. ex Wall. [Invalid]
  • Andrachne trifoliata Roxb.
  • Bischofia cummingiana Decne.
  • Bischofia javanica var. lanceolata Müll.Arg.
  • Bischofia javanica var. oblongifolia (Decne.) Müll.Arg.
  • Bischofia javanica var. toui (Decne.) Müll.Arg.
  • Bischofia leptopoda Müll.Arg.
  • Bischofia oblongifolia Decne.
  • Bischofia roeperiana Decne.
  • Bischofia toui Decne.
  • Bischofia trifoliata (Roxb.) Hook.
  • Microelus roeperianus (Decne.) Wight & Arn.
  • Phyllanthus gymnanthus Baill.
  • Stylodiscus trifoliatus (Roxb.) Benn.

ഉപയോഗങ്ങൾ

തിരുത്തുക
  • ഇരുണ്ടുചുവന്ന കടുപ്പമുള്ള തടി കെട്ടിടങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
  • തടി വിറകായും ഉപയോഗിക്കുന്നു.
  • പേപ്പർ ഉണ്ടാക്കാൻ പറ്റിയ തടിയാണിത്.
  • പഴങ്ങൾ മദ്യമുണ്ടാക്കാൻ ഉപയോഗിക്കുന്നു.
  • ഭക്ഷ്യയോഗ്യമായ കുരുക്കളിൽ 30-54 % എണ്ണയടങ്ങിയിരിക്കുന്നു, ഇത്‌ ഘർഷണം കുറയ്ക്കാനുള്ള എണ്ണയായി ഉപയോഗിക്കുന്നു.
  • തടിയിൽനിന്നും കിട്ടുന്ന ചുവന്ന കറ ചായമുണ്ടാക്കാൻ ഉപയോഗിക്കുന്നു.
  • വേരുകൾക്ക്‌ ഔഷധഗുണമുണ്ട്‌.
  • ലാവോസിൽ ഇലകൾ ഭക്ഷണപദാർത്ഥങ്ങളുടെ കൂടെ ഉപയോഗിച്ചുവരുന്നു.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-10-29.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-28. Retrieved 2012-10-29.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-26. Retrieved 2012-10-29.
  4. http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=1783[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-10. Retrieved 2012-10-29.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക







[[zh-min-nan:Ka-tang]

"https://ml.wikipedia.org/w/index.php?title=ചോലവേങ്ങ&oldid=3994607" എന്ന താളിൽനിന്ന് ശേഖരിച്ചത്