വിനാഗിരി
നേർപ്പിച്ച അസെറ്റിക് ആസിഡ് ആണ് വിനാഗിരി .പ്രധാനമായും അസറ്റിക് അമ്ലം, ജലം എന്നിവ അടങ്ങിയ ഒരു ദ്രവ പദാർത്ഥമാണ് വിനാഗിരി അഥവാ സുർക്ക. എഥനോൾ അസറ്റിക് ആസിഡ് ബാക്റ്റീരിയയെ ഉപയോഗിച്ച് ഫെർമെന്റേഷൻ നടത്തിയാണ് വിനാഗിരി ഉത്പാദിപ്പിക്കുന്നത്[1]. ഭക്ഷണസാധനങ്ങളിലും മറ്റും ചേർക്കുന്നതിനു വേണ്ടി അടുക്കളയിൽ സാധാരണയായി ഇന്ന് വിനാഗിരി ഉപയോഗിച്ചു വരുന്നു. പണ്ടു മുതൽ തന്നെ അനേകം വ്യാവസായികവും ഗാർഹികവുമായ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിച്ചിരുന്നു.
അവലംബം
തിരുത്തുക- ↑ http://jb.oxfordjournals.org/content/46/9/1217.extract Studies on acetic acid-bacteria Retrieved Oct. 21, 2011.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- വിനാഗിരി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)