ബേപ്യൗസോറസ്
(Beipiaosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദിനോസറുകളിൽ തന്നെ വളരെ ഏറെ ചർച്ച ചെയ്യപെടുകയും, നിരവധി സംവാദങ്ങൾ നടക്കയും ചെയ്യുന്ന തേരിസിനോസോർ കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് ബേപ്യൗസോറസ്. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ചൈനയിൽ ജീവിച്ചിരുന്ന ഇവയെ തെറാപ്പോഡ ആണ്.[1] സാധാരണ തെറാപ്പോഡകളെ അപേക്ഷിച്ച് സസ്യഭോജികൾ ആയിരുന്നു ഇവ എന്നതാണ് ഇവയുടെ സവിശേഷത. തേരിസിനോസോർ കുടുംബത്തിലെ തന്നെ ഏറ്റവും പഴയ വിഭാഗത്തിൽ ആണ് ഇവ പെടുക .
ബേപ്യൗസോറസ് | |
---|---|
Life restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Superfamily: | †Therizinosauroidea |
Genus: | †Beipiaosaurus Xu, Tang & Wang, 1999 |
Species: | †B. inexpectus
|
Binomial name | |
†Beipiaosaurus inexpectus Xu, Tang & Wang, 1999
|
ശാരീരിക ഘടന
തിരുത്തുകഏകദേശം 7.3 അടി പൊക്കം ആണ്. പല്ലുകൾ ഇല്ലാതെ കൊക്ക് ആയിരുന്നു ഇവയ്ക്ക് , എന്നാൽ വായയുടെ ഉള്ളിൽ ചവച്ച് അരയ്ക്കാൻ പാകത്തിൽ ഉള്ള പല്ലുകൾ ഉണ്ടായിരുന്നു. ചില വികസിത ഇനം തേരിസിനോസോർ ദിനോസരുകൾക്ക് നാല് പ്രവർത്തനക്ഷമംമായ വിരലുകൾ ഉണ്ടെകില്ലും, ഇവയ്ക്ക് മൂന്നെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റ് തേരിസിനോസോർകളെ അപേക്ഷിച്ച് വലിയ തല ആയിരുന്നു ഇവയ്ക്ക്.
അവലംബം
തിരുത്തുക- ↑ Xu, X., Tang, Z-L., and Wang, X-L. (1999). "A therizinosauroid dinosaur with integumentary structures from China." Nature, 399(6734): 350-354.