ബാലു മഹേന്ദ്ര
ഇന്ത്യയിലെ ചലചിത്ര സംവിധായകനും തിരക്കഥാകൃത്തും ചായാഗ്രാഹകനുമായിരുന്നു ബാലുമഹേന്ദ്ര എന്ന ബെഞ്ചമിൻ ബാലു മഹേന്ദ്ര. 1939 മെയ് 20-ന് ശ്രീലങ്കയിലെ ബത്തിക്കൊലാവയിലാണ് അദ്ദേഹത്തിന്റെ ജനനം[1]. 1980 കളുടെ മധ്യത്തിൽ മലയാളത്തിലിറങ്ങിയ യാത്ര എന്ന ജനപ്രിയ ചിത്രം ബാലുമഹേന്ദ്രയുടെ സംവിധാനത്തിലുള്ളതായിരുന്നു. തമിഴ് ചലചിത്രത്തിന് പുതിയ മുഖം നൽകിയ മഹേന്ദ്ര ഒരു ചലചിത്ര ഛായാഗ്രാഹകനായിട്ടാണ് ഈ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് 2014 ഫെബ്രുവരി 13ന് അന്തരിച്ചു.[2] അഖിലയും അന്തരിച്ച പ്രശസ്ത മലയാളം-തമിഴ് ചലച്ചിത്ര അഭിനേത്രി ശോഭയും ഭാര്യമാരാണ്.[3]
ബാലു മഹേന്ദ്ര | |
---|---|
ജനനം | ബലാനന്ദൻ മഹേന്ദ്ര മേയ് 20, 1939 |
മരണം | ഫെബ്രുവരി 13, 2014 | (പ്രായം 74)
തൊഴിൽ | ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് |
സജീവ കാലം | 1976-2014 |
ജീവിതപങ്കാളി(കൾ) | ശോഭ (1979-1980)-അന്തരിച്ചു. അഖില ബാലു മഹേന്ദ്ര (1980-2014) |
പുരസ്കാരങ്ങൾ | ഏറ്റവും മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
|
ലണ്ടൻ സർവ്വകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സ്വർണമെഡലോടെ സിനിമാട്ടോഗ്രാഫിയിൽ ബിരുദം കരസ്ഥമാക്കി[1][4].
ഛായാഗ്രാഹകൻ
തിരുത്തുക1974 ലെ മലയാളചിത്രമായ നെല്ലിന്റെ ചായാഗ്രാഹകനായിട്ടാണ് മഹേന്ദ്ര തന്റെ ചലചിത്ര ജീവിതമാരംഭിക്കുന്നത്. ഏറ്റവും നല്ല ചായാഗ്രാഹകനുള്ള ഇന്ത്യാ സർക്കാറിന്റെ ആ വർഷത്തെ ബഹുമതി ബാലുമഹേന്ദ്ര നെല്ലിലൂടെ നേടി. പിന്നീട് ഏകദേശം പത്തോളം ചിത്രങ്ങളിലൂടെ നല്ല ചായാഗ്രാഹകനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. ചട്ടക്കാരി, പണിമുടക്ക്, ശങ്കരാഭരണം, ഉൾക്കടൽ, രാഗം, ജീവിക്കാൻ മറന്നുപോയ സ്ത്രീ എന്നീ മലയാളചിത്രങ്ങൾക്കും കാമറ ചലിപ്പിച്ച അദ്ദേഹം തെന്നിന്ത്യയിലെ സിനിമാട്ടോഗ്രഫിയിൽ പുത്തൻ രീതിക്ക് മഹേന്ദ്ര തുടക്കമിട്ടു.[4] ഇംഗ്ലീഷ് ചലചിത്ര സംവിധായകനായ ഡേവിഡ് ലീനിന്റെ 'ദ ബ്രിഡ്ജ് ഓൺ ദ റിവർ വ്വ്വായ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരിൽ കാണാനിടയായതാണ് ഒരു ചലചിത്രകാരനാവാൻ തന്നെ പ്രചോദിപ്പിച്ചത് എന്ന് ബാലുമഹേന്ദ്ര പറയുന്നു.[5]
സംവിധായകൻ
തിരുത്തുകമഹേന്ദ്രയുടെ ആദ്യ ചിത്രം കന്നടയിലാണിറങ്ങിയത്. 'കോകില' എന്ന ആ ചിത്രത്തിന് ദേശീയ ചലചിത്ര പുരസ്കാരം ലഭിച്ചു. വിഷ്വൽസിലൂടെ കഥപറയാൻ കഴിവുള്ള അപൂർവ്വം തമിഴ് ചലചിത്ര പ്രതിഭകളിലൊരാളാണ് ബാലുമഹേന്ദ്ര. മലയാളത്തിലെ സംവിധായകരായ കെ.എസ്. സേതുമാധവൻ, പി.എൻ. മേനോൻ എന്നിവരുമായി അദ്ദേഹം ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. തന്റെ തന്നെ മൂന്റാം പിറൈ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായ സദ്‌മ ബാലുവിന്റെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. ഒരു സിനിമാട്ടൊഗ്രഫർ എന്ന തന്റെ പരിചയമാണ് വിഷ്വൽസിനെ ഉപയോഗിച്ച് കഥ പറയാനും അത് മനോഹരമായി മുന്നോട്ട് കൊണ്ടുപോകാനുമുള്ള സിദ്ധി മഹേന്ദ്രക്ക് നൽകിയത്. പലപ്പോഴും തിരക്കഥയും ചായാഗ്രഹണവും ചിത്രസംയോജനവും അദ്ദേഹം തന്നെ നിർവ്വഹിച്ച് ചിത്രത്തിന്റെ സൃഷ്ടിപരമായ സാക്ഷാത്കാരത്തിൽ തന്റെ ശക്തമായ നിയന്ത്രണമേർപ്പെടുത്തുന്നു.
സാമൂഹിക പ്രശ്നങ്ങളായ അഴിമതി, ചുവപ്പുനാട എന്നിങ്ങനെയുള്ള വിഷയങ്ങളും അദ്ദേഹം തന്റെ ചിത്രത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്. 'വീട്'(തമിഴ്) പോലുള്ള ചിത്രങ്ങളിൽ സ്ത്രീ ശക്തിയെ അനാവരണം ചെയ്യുന്നതും കാണാം.
കഥാപാത്രമായി മഹേന്ദ്ര
തിരുത്തുകചലച്ചിത്രനടിയായിരുന്ന ശോഭയുമായുള്ള ബാലുമഹേന്ദ്രയുടെ ബന്ധത്തെ കഥയാക്കി കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത ചിത്രമാണ് ലേഖയുടെ മരണം:ഒരു ഫ്ലാഷ്ബാക്ക്. എന്നാൽ ചിത്രത്തിൽ ശോഭയുടെ കൊലപാതകി ബാലുമഹേന്ദ്രയാണ് എന്ന നിലയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇതു വസ്തുതാപരമല്ല എന്ന് ബാലുമഹേന്ദ്ര പറയുന്നു.[4].
പ്രധാന ചില ചിത്രങ്ങൾ
തിരുത്തുകവർഷം | പേര് | കുറിപ്പ് |
---|---|---|
2008 | അനൽ കത്രു | |
1996 | ഔർ ഏക് പ്രേം കഹാനി | ഹിന്ദി ചിത്രം |
1989 | സന്ധ്യാരാഗം | മലയാളചിത്രം |
1988 | വീടു | |
1985 | യാത്ര | മലയാളചിത്രം |
1983 | സദ്‌മ | ഹിന്ദി ചിത്രം |
1983 | മൂന്ന്രാം പിറൈ | തമിഴ് ചിത്രം |
1982 | ഓളങ്ങൾ | മലയാളചിത്രം[6] |
1977 | കോകില | കന്നഡ ചിത്രം |
ഊമക്കുയിൽ | മലയാളചിത്രം |
അവലംബം
തിരുത്തുക- ↑ 1.0 1.1 "സിനിമ" (PDF). മലയാളം വാരിക. 2013 മെയ് 31. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 08.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "പ്രശസ്ത സംവിധായകൻ ബാലു മഹേന്ദ്ര അന്തരിച്ചു". 2014 ഫെബ്രുവരി 13. Archived from the original (പത്രലേഖനം) on 2014-02-13 08:55:02. Retrieved 2014 ഫെബ്രുവരി 13.
{{cite news}}
: Check date values in:|accessdate=
,|date=
, and|archivedate=
(help) - ↑ കെ ജി ജോർജ്. "ചിത്രീകരിച്ചത് ശോഭയുടെ ജീവിതവും മരണവും തന്നെ". ദേശാഭിമാനി. Archived from the original (പത്രലേഖനം) on 2016-03-05. Retrieved 2014 ഫെബ്രുവരി 13.
{{cite news}}
: Check date values in:|accessdate=
(help) - ↑ 4.0 4.1 4.2 "ഓർമകൾ ഓളങ്ങൾ..." മാതൃഭൂമി. 2010-10-05. Archived from the original on 2010-10-09 19:04:49. Retrieved 2010-10-08.
{{cite news}}
: Check date values in:|archivedate=
(help) - ↑ വിജയ് ടി.വിയിലെ അഭിമുഖം യൂട്യൂബിൽ
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 761. 2012 സെപ്തംബർ 24. Retrieved 2013 മെയ് 13.
{{cite news}}
: Check date values in:|accessdate=
and|date=
(help)