അവരോഹണം

(Avarohana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അവരോഹണം എന്നത് ഏത് രാഗത്തിന്റെയും താഴോട്ടുള്ളാ സ്കെയിലാണ്.[1] സ്വരങ്ങൾ താരഷഡ്ജം മുതൽ താഴത്തെ ഷഡ്ജം വരെയുള്ള പിച്ചിലേക്ക് ഇറങ്ങുന്നു, പലപ്പോഴും ഇവ വക്രരീതിയിലും ആവാം.

ഉദാഹരണങ്ങൾ

തിരുത്തുക

അസാവേരി ഥാട്ടിലുള്ള ഒരു വാദി-സംവാദി രാഗമായ ദർബാരി കാനഡയിൽ അവരോഹണം R' n S' d~ n P, m P g~ m R S എന്നാണ് ഇതോടൊപ്പം ധൈവതത്തിലും ഗാന്ധാരത്തിലും ആന്ദോളവും ഉണ്ട്.

പതിനഞ്ചാമതു മേളരാഗമായ മായാമാളവഗൗളയുടെ ജന്യരാഗമായ മലഹരിയുടെ അവരോഹണം S D1 P M1 G2 R1 S എന്നാണ്.[1]

ഇരുപത്തിയെട്ടാമതു മേളരാഗമായ ഹരികാംബോജിയുടെ ജന്യമായ സഹാനയുടെ അവരോഹണം S N2 D2 P M1 G3 M1 R2 G3 R2 S ആണ്. [1] അവരോഹണത്തിൽ ഈ രാഗത്തിൽ സ്വങ്ങ്ങൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടുന്നു.. ഇത് രാഗത്തിന്റെ മുഴുവൻ ഭാവവും മാറ്റുകയും സഹാനയെ കേൾക്കാൻ മനോഹരമായ ഒരു രാഗമാക്കി മാറ്റുകയും ചെയ്യുന്നു.

  1. 1.0 1.1 1.2 Ragas in Carnatic music by Dr. S. Bhagyalekshmy, Glossary pages, Pub. 1990, CBH Publications
"https://ml.wikipedia.org/w/index.php?title=അവരോഹണം&oldid=3611227" എന്ന താളിൽനിന്ന് ശേഖരിച്ചത്