ആന്ദോളം
സംഗീതശാസ്ത്രത്തിൽ ദശഗമകങ്ങളിൽ ഒന്നാണ് ആന്ദോളം. ഒരു സ്വരത്തിൽനിന്നാരംഭിച്ച് മറ്റൊരു സ്വരത്തിലേക്കു പോയിട്ട് വീണ്ടും തിരിച്ച് തുടങ്ങിയ സ്വരത്തിൽ വന്നുചേരുക, തുടർന്നു വീണ്ടും അതേ സ്വരത്തിൽനിന്നും രണ്ടാമത്തെ സ്വരത്തിൽകൂടി കടന്ന് ആദ്യസ്വരത്തിൽ എത്തിയിട്ട് മൂന്നാമതൊരു സ്വരത്തിൽ എത്തി ആവർത്തിച്ച് ഏതാണ്ട് ഒരു ഊഞ്ഞാലാട്ടം പോലെ പാടുന്ന രീതിക്കാണ് ആന്ദോളം എന്നു പറയുക. ഒരു സ്വരത്തിന്റെ മനോഹാരിത വർധിപ്പിക്കുമാറ് അതിലടങ്ങിയ ശ്രുതികൾക്കു പുറമേ തൊട്ടടുത്തുള്ള ശ്രുതികളെക്കൂടി തന്മയത്വപൂർവം ഇണക്കി പ്പാടുന്ന ഗമക സമ്പ്രദായത്തിൽപ്പെട്ടതാകുന്നു. സ്വരം പാടുമ്പോൾ അവയുടെ കനം കുറച്ചും കൂട്ടിയും നിയന്ത്രിച്ച് ആകർഷകവും മന്ദവും അതേസമയം തെല്ലുസമയം നീണ്ടുനിൽക്കുന്നതുമായ ചലനവിശേഷങ്ങൾ സൃഷ്ടിക്കുന്ന ഈ ഗമകങ്ങൾ ഒരേ സ്വരത്തിനുതന്നെ വിവിധ ഭാഗങ്ങളിൽ ഭിന്ന ഭാവങ്ങൾ പ്രകടിപ്പിക്കുവാൻ സഹായിക്കും. ആന്ദോളത്തിന് കൂടുതൽ ആകർഷകമായ സ്വരവ്യാപാരം സാധ്യമാണ്.
ഉദാ. സ രി സ മാ മ, സ രി സ പാ പ, സ രി സ ധാ ധ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.ragaculture.com/ornaments.html#andolan Archived 2012-06-22 at the Wayback Machine.
- http://www.itcsra.org/alankar/andolan/andolan_index.html Archived 2008-12-21 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആന്ദോളം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |