മല നീർനായ

(Asian small-clawed otter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണ ഏഷ്യയിലും ദക്ഷിണകിഴക്കേ ഏഷ്യയിലും കാണപ്പെടുന്ന ഒരു നീർനായ ആണ് മല നീർനായ[3][4] (ശാസ്ത്രീയനാമം: Aonyx cinerea). ഏറ്റവും ചെറിയ നീര്നാമയയായ ഇത് സാധാരണ നീര്നാ യയുടെ ഒരു ചെറിയ പതിപ്പാണ്‌. ഇവയുടെ കാല്വിറരലുകൾ ചേര്ന്നിണരിക്കുന്നതും നഖങ്ങൾ ചെറിയ മുള്ളുപോലെ അവികസിതമായി കാണപ്പെടുന്നതുമാണ്. വിരലുകളുടെ താഴെയായി ചെറിയ പൂടകൾ കാണപ്പെടുന്നു. അവയുടെ വിരലുകളുടെ നീളം വ്യത്യസ്തമായിരിക്കും. അടിവശം ഇളം തവിട്ടു മുതൽ മഞ്ഞ നിറം വരെയാകാം. ചുണ്ടിന്റെ വശങ്ങളും താടിയും തൊണ്ടയും മിക്കവാറും വെളുപ്പുനിറമാണ്. തലയും നെറ്റിയും കടുത്തനിറത്തിലുമായിരിക്കും. ഇവയെ ഏറ്റവും നന്നായി കാണാൻ കഴിയുന്നത് കാസിരംഗ നാഷണൽ പാര്ക്കി ലാണ് [1]

മല നീർനായ
മല നീർനായ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Aonyx

Species:
A. cinerea
Binomial name
Amblonyx cinerea[2]
(Illiger, 1815)
Oriental small-clawed otter range

സാന്നിധ്യം

തിരുത്തുക

ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാന്മാർ തുടങ്ങിയ രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ആവാസവ്യവസ്ഥ

തിരുത്തുക

ഹിമാലയപ്രാന്തങ്ങളിലെ നദികളും അരുവികളും വയലുകളും പൂര്വേ്ന്ത്യ, ദക്ഷണന്ത്യയിലെ കുന്നുകൾ. ചതുപ്പ് പ്രദേശങ്ങളിലും കണ്ടല്കാടുകളിലും ഇവ കാണപ്പെടുന്നു. മറ്റു നീർനായകളിൽനിന്നും വിഭിന്നമായി ഇവ ഏറെനേരവും കരയിലാണ് ചിലവഴിക്കുന്നത്. മനുഷ്യവാസമില്ലാത്ത ഉൾപ്രദേശങ്ങൾ ഇവ ഇഷ്ടപ്പെടുന്നു.

ആഹാരരീതി

തിരുത്തുക

ഇവ ഞണ്ട്, ഒച്ച്, നത്തക്കക്ക, പ്രാണികൾ തുടങ്ങിയവയും ചെറിയ മീനുകളും ഭക്ഷിക്കുന്നു. ഇവയുടെ കട്ടിയുള്ള തോടുകൾ ചവയ്ക്കാൻ പാകത്തിലുള്ളതാണ് നീര്നാ യകളുടെ പല്ലുകൾ.

സ്വഭാവം

തിരുത്തുക

ഇവ പൊതുവേ സന്ധ്യക്കും രാത്രിയിലുമാണ് പുറത്തിറങ്ങി നടക്കുന്നത്. ഇവക്കു ശക്തമായ ഇണചേരൽ ബന്ധമാണുള്ളത്. ഇവയുടെ കൂട്ടത്തിൽ 15 എണ്ണം വരെ കാണാറുണ്ട്.

പ്രജനനം

തിരുത്തുക

ഇവയുടെ ഗര്ഭ ധാരണസമയം ഏകദേശം 60 ദിവസമാണ്. കുഞ്ഞുങ്ങൾ ഏകദേശം 5 ആഴ്ച വരെ കണ്ണുകൾ അടച്ചു തന്നെയിരിക്കും. [5]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 Wright, L., de Silva, P., Chan, B., Reza Lubis, I. (2015). "Aonyx cinereus". The IUCN Red List of Threatened Species. 2015. IUCN: e.T44166A21939068. doi:10.2305/IUCN.UK.2015-2.RLTS.T44166A21939068.en. Retrieved 13 January 2018. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)CS1 maint: multiple names: authors list (link)
  2. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  3. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  4. Johnsingh, Ajt; Manjrekar, Nima (2013). Mammals of South Asia Volume One. Universities Press. pp. 510–515.
  5. Menon, Vivek (2014). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. Hachette India. p. 148.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മല_നീർനായ&oldid=3806860" എന്ന താളിൽനിന്ന് ശേഖരിച്ചത്