അഞ്ജുത

സി, സി++ പ്രോഗ്രാമിങ്ങ് ഭാഷകൾക്ക് വേണ്ടിയുള്ള ഒരു ഐ.ഡി.ഇ. ആണ് അഞ്ജുത.
(Anjuta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സി, സി++ പ്രോഗ്രാമിങ്ങ് ഭാഷകൾക്ക് വേണ്ടിയുള്ള ഒരു ഐ.ഡി.ഇ. ആണ് അഞ്ജുത. ഗ്നോം പണിയിടസംവിധാനത്തിനുവേണ്ടിയാണ് ഇത് രൂപപ്പെടുത്തിയത്.[5] നബാകുമാർ എന്ന ഇന്ത്യാക്കാരനാണ് ഇത് നിർമ്മിച്ചത്. പ്രചാരത്തിലുള്ള മിക്കവാറും ലിനക്സ് വിതരണങ്ങളുടെ കൂടെയും അഞ്ജുത വിതരണം ചെയ്യപ്പെട്ടുവരുന്നു. സി, സി++, ജാവ, ജാവാസ്ക്രിപ്റ്റ്, പൈത്തൺ, വാല പ്രോഗ്രാമിങ് ഭാഷകൾ എന്നിവയ്ക്കായുള്ള സിന്റാക്സ് ഹൈലൈറ്റിംഗിനുള്ള പിന്തുണ ഇതിലുണ്ട്.[6][7] ഗ്നോം പ്രോജക്ടിനായി തയ്യാറാക്കിയ ഐഡിഇ (സോഫ്റ്റ്‌വെയർ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരുപാട് സൌകര്യങ്ങൾ ഒന്നിച്ചവതരിപ്പിക്കുന്ന ആപ്ലിക്കേഷൻ) ആണിത്.[8]

അഞ്ജുത
Screenshot
അഞ്ജുത പ്രവർത്തനക്ഷമമാക്കിയപ്പോൾ
അഞ്ജുത പ്രവർത്തനക്ഷമമാക്കിയപ്പോൾ
Original author(s)Naba Kumar
വികസിപ്പിച്ചത്Johannes Schmid, Sébastien Granjoux, Massimo Cora, James Liggett and others
ആദ്യപതിപ്പ്ഡിസംബർ 27, 1999; 24 വർഷങ്ങൾക്ക് മുമ്പ് (1999-12-27)[1]
Preview release
(none)
റെപോസിറ്ററിgitlab.gnome.org/GNOME/anjuta/
ഭാഷC (GTK)
ഓപ്പറേറ്റിങ് സിസ്റ്റംUnix-like
പ്ലാറ്റ്‌ഫോംGNOME
Replaced byGNOME Builder
ലഭ്യമായ ഭാഷകൾ41 languages(with translation ≥ 50%)[2]
തരംIntegrated development environment
അനുമതിപത്രംGPL-2.0-or-later[3][4]
വെബ്‌സൈറ്റ്anjuta.org

അഞ്ജുത ദേവ് സ്റ്റുഡിയോ

തിരുത്തുക

അഞ്ജുത ദേവ് സ്റ്റുഡിയോയുടെ ലക്ഷ്യം ഇഷ്‌ടാനുസൃതമാക്കാവുന്നതും വിപുലീകരിക്കാവുന്നതുമായ ഒരു ഐഡിഇ(IDE) ചട്ടക്കൂട് നൽകുകയും അതേ സമയം പൊതുവായ ഡെവലപമെന്റ് ടൂളുകൾ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ്. അഞ്ജുത ഐഡിഇ പ്ലഗിൻ ചട്ടക്കൂട് സാക്ഷാത്കരിക്കുന്ന ചട്ടക്കൂടാണ് ലിബഞ്ചുട്ട, കൂടാതെ അഞ്ജുത ദേവ് സ്റ്റുഡിയോ പൊതുവായ ഡെവലപ്മെന്റ് പ്ലഗിന്നുകൾ സപ്പോർട്ട് ചെയ്യുന്നു.

  1. "Anjuta DevStudio: Integrated Development Environment". projects.gnome.org. 1999-12-27. Retrieved 2010-05-12.
  2. Naba Kumar. "Module Statistics: anjuta". l10n.gnome.org. Retrieved 2019-06-10.
  3. ":: Welcome to Anjuta ::". Archived from the original on 2001-10-21. Retrieved 2021-06-22.
  4. Schürmann, Tim (2002). "schweizer messer - Entwicklungsumgebungen im Vergleich". LinuxUser (in ജർമ്മൻ) (2). Retrieved 23 March 2012.
  5. Stiebert, Julius (12 March 2008). "Gnome 2.22 mit Desktop-Effekten" (in ജർമ്മൻ). Golem.de. Retrieved 23 February 2012.
  6. "Anjuta project homepage". 2019-06-10.
  7. Kleijn, Alexandra (12 March 2008). "Gnome 2.22 - Das neue Halbjahres-Release der Desktop-Umgebung" (in ജർമ്മൻ). Heinz Heise. Retrieved 23 February 2012.
  8. Stiebert, Julius (12 March 2008). "Gnome 2.22 mit Desktop-Effekten" (in ജർമ്മൻ). Golem.de. Retrieved 23 February 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അഞ്ജുത&oldid=3785471" എന്ന താളിൽനിന്ന് ശേഖരിച്ചത്