അഞ്ജു അരവിന്ദ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Anju Aravind എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയാണ് അഞ്ജു അരവിന്ദ്. മലയാളം, തമിഴ്, കന്നട എന്നിങ്ങനെ വിവിധ ഭാഷാ ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്.[1][2]

അഞ്ജു അരവിന്ദ്
ജനനം
അഞ്ജു അരവിന്ദാക്ഷൻ

കണ്ണൂർ
തൊഴിൽ
  • Actress
  • dancer

സ്വകാര്യ ജീവിതം

തിരുത്തുക

1982, മേയ് 23 ന് കൂത്തുപ്പറമ്പിനു സമീപം ബീനാ ഭവനിൽ അരവിന്ദാക്ഷൻ, കെ.ടി. കാഞ്ചന എന്നിവരുടെ പുത്രിയായി അഞ്ജു അരവിന്ദ് ജനിച്ചു. ചെറുപ്പത്തിൽത്തന്നെ കലാരംഗത്ത് സജീവമായിരുന്ന അഞ്ജു അരവിന്ദ് സ്കൂൾ കലോത്സവ വേദികളിലൂടെയാണ് കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. സുധീഷ്‌ നായകനായി അഭിനയിച്ച 'ആകാശത്തേക്കൊരു കിളിവാതിൽ' എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. സിനിമയിലും ടെലിവിഷൻ പരമ്പരകളിലും ഒരുപോലെ തിളങ്ങിനിന്ന അഞ്ജു അരവിന്ദിന്റെ അഴകിയ രാവണൻ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കല്ല്യാണപ്പിറ്റേന്ന്, ദോസ്ത് തുടങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. തമിഴ് ചലച്ചിത്രരംഗത്ത് വിജയ്‌ അടക്കമുള്ള താരങ്ങളുടെ നായികയായി അവർ അഭിനയിച്ചിരുന്നു. 2002 ഏപ്രിൽ 4 ന് തലശേരി സ്വദേശിയായ ദേവദാസൻ എന്ന വ്യക്തിയെ അവർ വിവാഹം ചെയ്തുവെങ്കിലും പിന്നീട് ദമ്പതികൾ വേർപിരിഞ്ഞു.

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
1995 അക്ഷരം ഉഷ മലയാളം
1995 പാർവ്വതി പരിണയം ലക്ഷ്മി മലയാളം
1995 കിലടിലോൽക്കിടിലം മുംതാസ് മലയാളം
1995 സുന്ദരി നീയും സുന്ദരൻ ഞാനും ഇന്ദു മലയാളം
1996 പൂവേ ഉനക്കാഗ നന്ദിനി തമിഴ്
1996 എനക്കൊരു മഗൻ പിറപ്പാൻ ശാന്തി തമിഴ്
1996 ആകാശത്തേയ്ക്കൊരു കിളിവാതിൽ കവിത മലയാളം
1996 കവാടം - മലയാളം
1996 അഴകിയ രാവണൻ സന്ധ്യ മലയാളം
1996 സ്വപ്നലോകത്തെ ബാലഭാസ്കരൻ മോഹിനി മലയാളം
1996 വാനരസേന അമ്മിണി മലയാളം
1997 അരുണാചലം അരുന തമിഴ്
1997 വൺസ് മോർ അഞ്ജു തമിഴ്
1997 കല്ല്യാണപ്പിറ്റേന്ന് രാധു മലയാളം
1997 സുവർണ്ണ സിംഹാസനം ശ്രീക്കുട്ടി മലയാളം
1997 സൂര്യ വംശം തമിഴ്
1998 ഉദ്ദവിക്കു വരലാമ ഐഷ തമിഴ്
1998 ആസൈ തമ്പി Indhu തമിഴ്
1998 സിത്ഥാർത്ഥ രാധിക മലയാളം
1998 ആലിബാബയും ആറര കള്ളന്മാരും സുനിത മലയാളം
1998 ബ്രിട്ടീഷ് മാർക്കറ്റ് ലീന മലയാളം
1998 ചേനപ്പറമ്പിലെ ആനക്കാര്യം നന്ദിനിക്കുട്ടി മലയാളം
1998 ഗുരുപാർവ്വൈ പ്രിയ തമിഴ്
1999 ഉന്നരുഗേ നാൻ ഇരുന്താൽ Herself തമിഴ്
1999 ജനുമഡത നിഷ കന്നഡ
1999 ചാർലി ചാപ്ലിൻ നാൻസി മലയാളം
2000 വാനത്തൈ പോല സുമതി തമിഴ്
2000 നിനൈവെല്ലാം നീ - തമിഴ്
2000 സമ്മർ പാലസ് രജനി മലയാളം
2001 വാഞ്ചിനാതൻ ശാരദ തമിഴ്
2001 ദോസ്ത് ദേവിക മലയാളം
2001 ലവ് ചാനൽ ശാന്തി തമിഴ്
2001 കണ്ണാ ഉന്നൈ തേടുകിറേൻ തമിഴ്
2003 ചിത്രതൂണുകൾ ഇന്ദു മലയാളം
2003 മേൽവിലാസം ശരിയാണ് Nandu's sister മലയാളം
2005 നരൻ സൈനബ Malayalam
2006 ഹൈവേ പോലീസ് രമ മലയാളം
2011 ത്രീ കിംഗ്സ് Voice for Manju (Sandhya) മലയാളം
2013 ശ്രംഗാരവേലൻ രേവതി മലയാളം
2014 കൊന്തയും പൂണൂലും ആലിസ് മലയാളം
2014 ഗോഡ്സ് ഓൺ കണ്ട്രി മാത്തന്റെ ഭാര്യ മലയാളം
2014 അവതാരം ലീലാമ്മ മലയാളം
2014 ഓർമ്മയുണ്ടോ ഈ മുഖം ഭാമ മലയാളം
2015 മിലി താര മലയാളം
2015 1000 - ഒരു നോട്ടു പറഞ്ഞ കഥ Rescued lady മലയാളം
2015 ജംന പ്യാരി പാർവ്വതിയുടെ മാതാവ് മലയാളം
2015 പത്തേമാരി പുഷ്പ മലയാളം
2016 സ്വർണ്ണക്കടുവ നടി ഗീതു നായർ മലയാളം
2016 അതിജീവനം ആനി മലയാളം
2016 കാവലാൾ - മലയാളം
2017 അച്ചായൻസ് അലീന മലയാളം
2017 വിഷുക്കണി കണ്ണന്റെ മാതാവ് മലയാളം
2017 മാപ്പ് Devangana's mother മലയാളം
2017 മാപ്പ് 2 M. ഭാമ മലയാളം
2018 കണ്ണീർ പ്രളയം ഡാൻസ് ആർട്ടിസ്റ്റ് മലയാളം Choreography also
2017 Vijanamam പത്നി മലയാളം
2018 നിത്യഹരിത നായകൻ ഗീത മലയാളം
  1. "Guru Paarvai: Movie Review". Indolink.com. Archived from the original on 2012-03-24. Retrieved 2012-07-16.
  2. "Films of Anju Aravind". Malayalamcinemahistory.com. Archived from the original on 2013-10-17. Retrieved 2012-07-16.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അഞ്ജു_അരവിന്ദ്&oldid=4098569" എന്ന താളിൽനിന്ന് ശേഖരിച്ചത്