ആനന്ദ്

ഇന്ത്യന്‍ രചയിതാവ്‌
(Anand (writer) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആനന്ദ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആനന്ദ് (വിവക്ഷകൾ) എന്ന താൾ കാണുക. ആനന്ദ് (വിവക്ഷകൾ)

പ്രശസ്തനായ ഒരു മലയാള നോവലിസ്റ്റും എഴുത്തുകാരനുമാണ് ആനന്ദ്‌ എന്നറിയപ്പെടുന്ന പി. സച്ചിദാനന്ദൻ. 1936 -ൽ ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. തിരുവനന്തപുരം എൻജിനീയറിങ്ങ്‌ കോളേജിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം. നാലുകൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡെൽഹിയിൽ സെൻട്രൽ വാട്ടർ കമ്മീഷനിൽ പ്ലാനിങ്ങ്‌ ഡയറക്ടറായി വിരമിച്ചു. ശില്പ കലയിലും തത്പരനായ ആനന്ദിന്റെ പല നോവലുകളിലും മുഖച്ചിത്രമായി അദ്ദേഹം നിർമിച്ച ശില്പങ്ങളുടെ ഫോട്ടോയാണ് ഉപയോഗിച്ചിട്ടുള്ളത്. 2016 ലെ കൊച്ചിൻ മുസിരിസ് ബിനലെയിൽ അദ്ദേഹം ശിൽപ്പങ്ങൾ പ്രദർശിപ്പിച്ചിരുന്നു.[1]

പി. സച്ചിദാനന്ദൻ
തൂലികാ നാമംആനന്ദ്
തൊഴിൽഎഴുത്തുകാരൻ
ശ്രദ്ധേയമായ രചന(കൾ)ആൾക്കൂട്ടം (1970)
ഗോവർധന്റെ യാത്രകൾ (1995)
ജൈവമനുഷ്യൻ (1991)

നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ആൾക്കൂട്ടത്തിനു ലഭിച്ച യശ്പാൽ അവാർഡും, അഭയാർത്ഥികൾക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡും സ്വീകരിച്ചില്ല. വീടും തടവും[2][3][4]., ജൈവമനുഷ്യൻ[5][6] ഇവ കേരള സാഹിത്യ അക്കാദമി അവാർഡും മരുഭൂമികൾ ഉണ്ടാകുന്നത്‌ വയലാർ അവാർഡും ഗോവർദ്ധനന്റെ യാത്രകൾ 1997-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും[7] നേടി. മഹാശ്വേതാദേവിയുടെ 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന കൃതിയുടെ മലയാള വിവർത്തനത്തിന് 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2019 ലെ എഴുത്തച്ചൻ പുരസ്കാരം ലഭിച്ചു.

കൊച്ചി - മുസിരിസ് ബിനാലെ 2016

തിരുത്തുക

2016 ലെ കൊച്ചി - മുസിരിസ് ബിനാലെയിൽ 'ഭൂപടം നിർമ്മിക്കുന്നവരും തകർക്കുന്നവരും - ഭൂപടങ്ങളുടെ കൂടെ സ്ഥലത്തു നിന്ന് സമയത്തിലേക്ക്' എന്ന ശീർഷകത്തിൽ ലഘുശില്പ സൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു.

  • ഒടിയുന്ന കുരിശ്‌
  • ഇര
  • വീടും തടവും
  • സംവാദം
  • അശാന്തം
  • സംഹാരത്തിന്റെ പുസ്തകം
  • ചരിത്ര കാണ്ഡം
  • കഥകൾ, ആത്മകഥകൾ
  • വൃത്താന്തങ്ങളും കഥകളും
  • എൻറെ പ്രിയപ്പെട്ട കഥകൾ (സമാഹാരം)
  • ആനന്ദിന്റെ കഥകൾ (1960 - 2002)
  • കഥകൾ (2002 - 2012)
  • ഇരിപ്പ് നിൽപ്പ് എഴുന്നേൽപ്പ്
  • ഹർജി.
  • ത്രിശങ്കു (ചെറുകഥ)
  • തഥാഗതം. മാതൃഭൂമി ബുക്സ്. 2013. p. 96. Archived from the original on 2022-11-22. Retrieved 2022-07-26.
  • ശവഘോഷയാത്ര
  • മുക്തിപഥം

ലേഖനങ്ങൾ

തിരുത്തുക
  • ഇടവേളകളിൽ
  • ജനാധിപത്യത്തിന് ആര് കാവൽ?
  • ഫാസിസം വരുന്ന വഴികൾ
  • സ്വത്വത്തിന്റെ മാനങ്ങൾ
  • നഷ്ടപ്രദേശങ്ങൾ
  • കണ്ണാടിലോകം
  • ഓർക്കുക കാവലിരിക്കുകയാണ്
  • വിടവുകൾ എന്ന കൃഷിഭൂമി
  • കല്പിത ഭവനങ്ങളും കല്പിത ഭൂപടങ്ങളും
  • ഭൂപടം നിർമ്മിക്കുന്നവരും തകർക്കുന്നവരും
  • സന്ദർഭങ്ങൾ സന്ദേഹങ്ങൾ
  • ജൈവമനുഷ്യൻ
  • വേട്ടക്കാരനും വിരുന്നുകാരനും.
  • പരിസ്ഥിതി, പ്രകൃതി, ദാരിദ്ര്യം, ജലം, ഊർജ്ജം
  • എഴുത്ത്: പുസ്തകം മുതൽ യുദ്ധം വരെ
  • സ്ഥാനം തെറ്റിയ വസ്തു
  • ചരിത്രപാഠങ്ങൾ

മറ്റുള്ളവ

തിരുത്തുക
  • സംഭാഷണങ്ങൾ (പ്രശസ്തകവി സച്ചിദാനന്ദനുമായുള്ള സംഭാഷണങ്ങൾ)
  • കത്തുകൾ, ശില്പങ്ങൾ, കവിതകൾ (എം. ഗോവിന്ദനുമായി നടത്തിയ കത്തുകൾ, ആനന്ദിന്റെ ശില്പങ്ങൾ, കവിതകൾ എന്നിവയുടെ സമാഹാരം)
  • കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും (മഹാശ്വേതാദേവിയുടെ കൃതിയുടെ മലയാള വിവർത്തനം )
  • വർത്തമാനകാല വർത്തമാനങ്ങൾ (എം എൻ കാരശ്ശേരിയുമായി നടത്തിയ സംഭാഷണം)
  • ഭൂമി ശവക്കോട്ടയാകുന്ന കാലം (മനോജ്‌ മേനോനുമായി നടത്തിയ സംഭാഷണം)
  • ആനന്ദ്: ജീവിതം സംഭാഷണം പഠനം (എഡിറ്റർ:കെ.ബി ശെൽവമണി)
  • ആനന്ദ്:വ്യക്തിയും ഭരണകൂടവും (രതി വി.കെ)

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം — 2012 മഹാശ്വേതാദേവിയുടെ കൃതി മലയാള വിവർത്തനം[9]
  • കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012)[10]
  • യശ്പാൽ അവാർഡ് — ആൾക്കൂട്ടം
  • കേരള സാഹിത്യ അക്കാദമി അവാർഡ് — അഭിയാർത്ഥികൾ
  • വയലാർ അവാർഡ് — മരുഭൂമികൾ ഉണ്ടാകുന്നത്‌
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് — ഗോവർദ്ധനന്റെ യാത്രകൾ (1997)
  • എഴുത്തച്ഛൻ പുരസ്കാരം (2019)

ചിത്രശാല

തിരുത്തുക
  1. http://digitalpaper.mathrubhumi.com/1045900/kochi/23-Dec-2016#page/13[പ്രവർത്തിക്കാത്ത കണ്ണി]
  2. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
  4. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
  6. വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-28. Retrieved 2009-01-08.
  8. http://www.indiapicks.com/Literature/Sahitya_Academy/SA_Malayalam.htm[പ്രവർത്തിക്കാത്ത കണ്ണി]
  9. http://www.mathrubhumi.com/story.php?id=326294[പ്രവർത്തിക്കാത്ത കണ്ണി]
  10. http://www.mathrubhumi.com/story.php?id=286203[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആനന്ദ്&oldid=4234462" എന്ന താളിൽനിന്ന് ശേഖരിച്ചത്