ഗോവർധന്റെ യാത്രകൾ

ആനന്ദിന്റെ നോവല്‍

ആനന്ദ് എഴുതിയ ഒരു മലയാള നോവൽ ആണ് ഗോവർധന്റെ യാത്രകൾ . ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ, കറുത്ത ഹാസ്യത്താൽ സമൃദ്ധമായ "അന്ധേർ നഗരി ചൗപട്ട് രാജ" എന്ന നാടകത്തെ അധികരിച്ചാണ് ഗോവർധന്റെ യാത്രകൾ എഴുതപ്പെട്ടിരിക്കുന്നത്. ചരിത്രവും ഭാവനയും കെട്ട് പിണഞ്ഞു കിടക്കുന്നതാണ് നോവലിൻറെ ആഖ്യാന രീതി. ഹരിശ്ചന്ദ്രയുടെ ഗോവർധനൊപ്പം ചരിത്രത്തിൽ നിന്ന്, അലിദോസ്തും, ഹുമയൂണും, മിർസാ ഗാലിബും, മിർസാ മുഹമ്മദ് റിസ്വയും, ഉമ്രാവ് ജാനും, ഗലീലിയോയുമൊക്കെ ഇടയ്ക്കിടെ നോവലിൽ പ്രത്യക്ഷപ്പെടുന്നു, നീണ്ട സംവാദങ്ങളിൽ ഏർപ്പെടുന്നു. ഈ കൃതി ഗീതാ കൃഷ്ണൻ കുട്ടി "ഗോവർധൻസ് ട്രാവൽസ്" എന്ന പേരിൽ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. [1].

ഗോവർധന്റെ യാത്രകൾ
Cover
കർത്താവ്ആനന്ദ്
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ

പുരസ്കാരങ്ങൾ

തിരുത്തുക

1997ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=ഗോവർധന്റെ_യാത്രകൾ&oldid=2337303" എന്ന താളിൽനിന്ന് ശേഖരിച്ചത്