ആൽക്കീൻ

(Alkene എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓർഗാനിക് രസതന്ത്രത്തിൽ, കുറഞ്ഞത് ഒരു കാർബൺ-കാർബൺ ദ്വിബന്ധനമെങ്കിലുമുള്ള അപൂരിത രാസസംയുക്തങ്ങളെ ആൽക്കീനുകൾ എന്ന് വിളിക്കുന്നു.[1] ഒലിഫിനുകൾ എന്നും ഇവയ്ക്ക് പേരുണ്ട്. ഏറ്റവും ലളിതമായ ഒരു ദ്വിബന്ധനം മാത്രമുള്ളതും മറ്റ് ഫങ്ഷണൽ ഗ്രൂപ്പുകളില്ലാത്തതുമായ അചാക്രിക ആൽക്കീനുകളെ ക്രമീകരിച്ചാൽ ഹൈഡ്രോകാർബണുകളുടെ ഒരു ഹോമോലോഗസ് പരമ്പര ലഭിക്കും. CnH2n എന്നതാണ് ഇവയുടെ പൊതു സൂത്രവാക്യം.[2]

ഏറ്റവും ലളിതമായ ആൽക്കീനായ എഥിലീന്റെ 3ഡി മാതൃക

ഏറ്റവും ലളിതമായ ആൽക്കീൻ എഥിലീൻ ആണ്. എഥീൻ എന്നാണ് ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യൂർ ആന്റ് അപ്ലൈഡ് കെമിസ്ട്രി ഇതിനു നൽകിയിരിക്കുന്ന നാമം. ആരോമാറ്റിക് സംയുക്തങ്ങൾ സാധാരണയായി ചാക്രിക ആൽക്കീനുകളായാണ് ചിത്രീകരിക്കപ്പെടാറുള്ളതെങ്കിലും ഘടനയിലും സ്വഭാവസവിശേഷതകളിലും വ്യത്യസ്തമായ അവയെ ആൽക്കീനുകളായി കണക്കാക്കാറില്ല.[2]

അവലംബം തിരുത്തുക

  1. Wade, L.G. (Sixth Ed., 2006). Organic Chemistry. Pearson Prentice Hall. pp. 279. {{cite book}}: Check date values in: |date= (help)
  2. 2.0 2.1 Moss, G. P. (1995). "Glossary of Class Names of Organic Compounds and Reactive Intermediates Based on Structure (IUPAC Recommendations 1995)". Pure and Applied Chemistry. 67: 1307–1375. doi:10.1351/pac199567081307. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "PAC1995" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു


"https://ml.wikipedia.org/w/index.php?title=ആൽക്കീൻ&oldid=3778117" എന്ന താളിൽനിന്ന് ശേഖരിച്ചത്