അലക്സിയസ് V

(Alexios V Doukas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലക്സിയസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അലക്സിയസ് (വിവക്ഷകൾ) എന്ന താൾ കാണുക. അലക്സിയസ് (വിവക്ഷകൾ)

അലക്സിയസ് V ബൈസാന്തിയൻ ചക്രവർത്തിയായിരുന്നു. അലക്സിയസ് III ന്റെ ജാമാതാവായ ഇദ്ദേഹത്തിന്റെ ആദ്യത്തെ പേര് അലക്സിയസ് ഡ്യൂക്കാസ് മുർട്ട് സുപ്ലസ് എന്നാണ്. 1204 ജനുവരിയിൽ ചക്രവർത്തിയായി. കുരിശുയുദ്ധക്കാരുമായി നിരന്തരം സമരത്തിലേർപ്പെട്ടു; ഒടുവിൽ കോൺസ്റ്റാന്റിനോപ്പിൾ രക്ഷിക്കാൻ കഴിയാതെ മോറിയയിലേക്ക് ഓടിപ്പോയി. അവിടെവച്ച് ശ്വശുരനായ അലക്സിയസ് IIIനെ അഭയം പ്രാപിച്ചു. പക്ഷേ, അഭയം പ്രാപിച്ച അലക്സിയസ് V-നെ അലക്സിയസ് III അന്ധനാക്കി കുരിശുയുദ്ധക്കാരെ ഏല്പിച്ചു. കുരിശുയുദ്ധക്കാർ അലക്സിയസ് V-നെ അലക്സിയസ് IVന്റെ ഘാതകനെന്ന നിലയ്ക്ക് കോൺസ്റ്റാന്റിനോപ്പിളിലെ ഒരു വലിയ സ്തൂപത്തിൽ നിന്നും വലിച്ചെറിഞ്ഞു വധിച്ചു.

അലക്സിയസ് V
Αλέξιος Ε’ Δούκας
Emperor of the Byzantine Empire
Alexios V, from an illuminated manuscript
ഭരണകാലം1204
ജനനംuncertain, 12th century
മരണംDecember, 1205 (2024-12-28UTC12:06)
മുൻ‌ഗാമിIsaac II Angelos and Alexios IV Angelos
Nikolaos Kanabos
പിൻ‌ഗാമിConstantine Laskaris (Nicaea)
Michael I Komnenos Doukas (Epirus)
Alexios I of Trebizond
Baldwin I of Constantinople
ജീവിതപങ്കാളിEudokia Angelina
രാജവംശംAngelos dynasty

ഇതുകൂടികാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അലക്സിയസ് V (? - 1204) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അലക്സിയസ്_V&oldid=2196933" എന്ന താളിൽനിന്ന് ശേഖരിച്ചത്