അലക്സാന്ദ്ര എൽബക്യാൻ

കസാഖിസ്താൻ പൗരത്വമുള്ള കമ്പ്യൂട്ടർ വിദഗ്ദ്ധ
(Alexandra Elbakyan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കസാഖിസ്താൻ പൗരത്വമുള്ള കമ്പ്യൂട്ടർ വിദഗ്ദ്ധയും ലക്ഷക്കണക്കിന് ശാസ്ത്ര-ഗവേഷണ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന സൈ-ഹബ് വെബ്സൈറ്റിന്റെ സ്ഥാപകയുമാണ് അലക്സാന്ദ്ര എൽബക്യാൻ (Russian: Алекса́ндра Аса́новна Элбакя́н[1]).[2][3][4] "ശാസ്ത്രത്തിന്റെ പൈറേറ്റ് രാജ്ഞി"[5] എന്നും "ഒളിവിലെ ഇന്റർനെറ്റ് പൈറേറ്റ്"[6] എന്നും എൽബക്യാനെ വിശേഷിപ്പിക്കാറുണ്ട്. ശാസ്ത്രരംഗത്ത് ശ്രദ്ധിക്കപ്പെടേണ്ട ആദ്യത്തെ പത്തു വ്യക്തികളിലൊരാളായി എൽബക്യാനെ നേച്ചർ മാസിക 2016ൽ തിരഞ്ഞെടുക്കുകയുണ്ടായി.[7] എൽബക്യാനെ ആർസ് ടെക്നിക്ക ആരോൺ ഷ്വാർട്സിനോടും ദി ന്യൂ യോർക്ക് ടൈംസ് എഡ്വേർഡ് സ്‌നോഡെനിനോടും ഉപമിക്കുകയുണ്ടായി.[8][9]

അലക്സാന്ദ്ര എൽബക്യാൻ
Alexandra Elbakyan
ജനനം (1988-11-06) 6 നവംബർ 1988  (36 വയസ്സ്)
കലാലയംസത്ബയേവ് കസാഖ് നാഷണൽ ടെക്നിക്കൽ യൂണിവേഴ്സിറ്റി
അറിയപ്പെടുന്നത്സൈ-ഹബ് സ്ഥാപക
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംന്യൂറൽ എഞ്ചിനീയറിങ്ങ്
വെബ്സൈറ്റ്engineuring.wordpress.com വിക്കിഡാറ്റയിൽ തിരുത്തുക

ജീവചരിത്രം

തിരുത്തുക

1988 നവംബർ 6ന് കസാഖിസ്ഥാനിലെ അൽമാട്ടിയിൽ ആയിരുന്നു അലക്സാന്ദ്ര എൽബക്യാന്റെ ജനനം.[10][11] എൽബക്യാൻ ഒരു അർമേനിയൻ, സ്ലാവിക, ഏഷ്യൻ വംശജയാണ്. [12] 2009ൽ കസാഖ് നാഷണൽ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ ശാസ്ത്രത്തിൽ ബിരുദം നേടി.[13][14] അൽമാട്ടിയിലെ സർവ്വകലാശാല പഠന കാലയളവിൽ എൽബക്യാൻ കമ്പ്യൂട്ടർ ഹാക്കിംഗിൽ കഴിവുകൾ വികസിപ്പിച്ചെടുത്തു. ഒരു വർഷത്തോളം മോസ്കോയിൽ കമ്പ്യൂട്ടർ സെക്യൂരിറ്റി മേഖലയിൽ ജോലി ചെയ്ത അവർ 2010ൽ ഒരു മസ്തിഷ്ക-കമ്പ്യൂട്ടർ സമ്പർക്കമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതിനായി ഫ്രീബർഗിലേക്ക് പോയി. അവിടെ വെച്ച് ട്രാൻസ്ഹ്യൂമണിസത്തിൽ തൽപരയായ അവർ അമേരിക്കയിലെ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സമ്മർ ഇന്റേൺഷിപ്പോട് കൂടി "ന്യൂറോ സയൻസ് ആൻഡ് കോൺഷ്യസ്നെസ്" എന്ന കോഴ്സിന് ചേർന്നു.[15][16][17]

2011ൽ കസാഖിസ്ഥാനിലേക്ക് മടങ്ങിവരുന്നതോടെയാണ് എൽബക്യാൻ സൈ-ഹബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. നിങ്ങൾ ആരോട് ചോദിക്കുന്നു എന്നതിനനുസരിച്ച് അത്ഭുതാവഹമായ ഒരു നിസ്സ്വാർത്ഥ പ്രവൃത്തി എന്ന നിലയിലോ അല്ലെങ്കിൽ ഭീമാകാരമായ ഒരു ക്രിമിനൽ കുറ്റകൃത്യം എന്ന നിലയിലോ ഇതിനെ നോക്കിക്കാണാം എന്നാണ് സയൻസ് മാസികയുടെ ലേഖകനായ ജോൺ ബൊഹാനൺ എൽബക്യാന്റെ ഈ പ്രവൃത്തിയെ വിശേഷിപ്പിച്ചത്.[18] അമേരിക്കയിലെ എൽസ്‍വ്യർ എന്ന പ്രസാധക കമ്പനി എൽബക്യാനെതിരെ ഒന്നരക്കോടി യുഎസ് ഡോളറിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസിനെ തുടർന്ന് എൽബക്യാൻ നിലവിൽ ഒളിവിലാണ്.[19][20] 2016ലെ ഒരു അഭിമുഖം പ്രകാരം, എൽബക്യാന്റെ ന്യൂറോസയൻസസ് ഗവേഷണം മുന്നോട്ട് കൊണ്ടുപോകാനാകാത്ത രീതിയിൽ തടസ്സപ്പെടുത്തിയിരിക്കുകയാണ്. എന്നിരുന്നാലും അജ്ഞാതമായ ഏതോ സ്ഥലത്ത് ഒരു ചെറിയ സ്വകാര്യ യൂണിവേഴ്സിറ്റിയിൽ അവർ ശാസ്ത്രത്തിന്റെ ചരിത്രം എന്ന ബിരുദാനന്തര ബിരുദ കോഴ്സിന് എൻറോൾ ചെയ്തതായി അറിയപ്പെടുന്നു. ശാസ്ത്രീയ ആശയവിനിമയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് എൽബക്യാന്റെ പ്രബന്ധം.[18]

എൽബക്യാനും സൈ-ഹബ്ബിനും എതിരെ പിന്നീടും കേസുണ്ടായി. പകർപ്പവകാശ ലംഘനം, പങ്കാളിത്ത പകർപ്പവകാശ ലംഘനം, വ്യാപാരമുദ്ര ലംഘനം തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിൽ അമേരിക്കൻ കെമിക്കൽ സൊസൈറ്റി (എസിഎസ്) 2017ൽ എൽബക്യാനും സൈ-ഹബും എതിരെ കേസ് നൽകി.[21] പിന്നീട് ആ വർഷം തന്നെ സൈ-ഹബ് വരുത്തി വെച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 4,800,000 യുഎസ് ഡോളറിന്റെ പിഴ സൈ-ഹബ്ബിന് ചുമത്തിക്കൊണ്ട് എസിഎസിന് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചു.[22]

കാഴ്ചപ്പാടുകളും വിവാദങ്ങളും

തിരുത്തുക

കമ്യൂണിസ്റ്റ് ആശയങ്ങൾ തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ താൻ ഒരു യഥാർത്ഥ മാർക്സിസ്റ്റ് ആണ് എന്ന് സ്വയം കരുതുന്നില്ലെന്നും എൽബക്യാൻ പറയുന്നു.[23] പാശ്ചാത്യ രാജ്യങ്ങളുമായി നിലകൊള്ളാൻ കഴിയുന്ന ശക്തമായ ഒരു രാഷ്ട്രത്തിന് താൻ പിൻതുണ നൽകുന്നുവെന്നും, യുഎസ്എ 'സഹായിച്ച്' കൂടുതൽ ജനാധിപത്യമുള്ളതാക്കാൻ ശ്രമിച്ച ഇറാഖ്, ലിബിയ, സിറിയ എന്നിവടങ്ങളിലെ ശാസ്ത്രജ്ഞരുടെ അതേ വിധി റഷ്യയിലെയും തന്റെ സ്വദേശമായ കസാഖിസ്താനിലെയും ശാസ്ത്രജ്ഞർ നേരിടുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.[24]

മുൻ ഡൈനാസ്റ്റി ഫൗണ്ടേഷൻ രാഷ്ട്രീയവത്കരിക്കപ്പെട്ടുവെന്ന് വിശ്വസിച്ചിരുന്ന എൽബക്യാൻ, ഫൗണ്ടേഷനും അതുമായി ബന്ധപ്പെട്ടവരും റഷ്യയിലെ ലിബറൽ പ്രതിപക്ഷവുമായി ബന്ധപ്പെടുത്തി ശക്തമായി വിമർശിച്ചിരുന്നു. ഡൈനാസ്റ്റി ഫൗണ്ടേഷൻ 'വിദേശ കക്ഷി'യുടെ നിർവ്വചന പരിധിയിൽ പെടുമെന്നും ഫൗണ്ടേഷന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ പങ്കുവെക്കുന്ന ഗവേഷകർക്കാണ് ഫൗണ്ടേഷൻ ധനസഹായം നൽകുന്നതെന്നും എൽബക്യാൻ ആരോപിച്ചു.[24] ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങൾ ഓൺലൈനായി പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഫൗണ്ടേഷനെ പിന്തുണയ്ക്കുന്നവരിൽ നിന്നും സൈബർ ആക്രമണം നേരിടേണ്ടി വന്നതായും എൽബക്യാൻ പറയുന്നു.[25]

2017ൽ റഷ്യയിലെയും മെക്സിക്കോയിലെയും പ്രാണിപഠനശാസ്ത്രഞ്ജർ കണ്ടെത്തിയ ഒരു പ്രത്യേക ഇനം പരാദ കടന്നല്ലുകൾക്ക് എൽബക്യാൻ എന്ന പേര് നൽകി.[26] ഇതറിഞ്ഞ് അപമാനിതയായ എൽബക്യാൻ ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ കാര്യമെടുത്താൽ യഥാർത്ഥ പരാദജീവികൾ പ്രസാധകരാണെന്ന് മനസ്സിലാകുമെന്നും മറിച്ച് സൈ-ഹബ് അതിന് വിപരീതമായി ശാസത്ര അറിവുകൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കാൻ വേണ്ടിയാണ് പോരാടുന്നതെന്നും അഭിപ്രായപ്പെട്ടു.[27] ഈ സംഭവത്തെത്തുടർന്ന്, റഷ്യൻ ശാസ്ത്ര സമൂഹത്തിന്റെ ലിബറൽ, പാശ്ചാത്യ-അനുകൂല വിഭാഗങ്ങളുമായി തനിക്ക് ദീർഘകാലമായുള്ള കയപ്പേറിയ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ, റഷ്യൻ ഫെഡറേഷനിൽ നിന്നുള്ള ഉപയോക്താക്കൾക്ക് സൈ-ഹബ്ബിലേക്കുള്ള പ്രവേശനം തടഞ്ഞു.[28] പിന്നീട് റഷ്യക്കാർക്ക് പ്രവേശനം പുനഃസ്ഥാപിച്ച എൽബക്യാൻ, നിരവധി ആരാധകർ തന്നെ ബന്ധപ്പെടുകയും ഇന്റർനെറ്റിൽ തന്നെ ആക്രമിച്ച ശാസ്ത്ര പ്രചാരകർ എന്ന് സ്വയം അവകാശപ്പെടുന്നവരുടെ അഭിപ്രായങ്ങൾ ശാസ്ത്ര സമൂഹത്തിന്റെ അഭിപ്രായമായി പരിഗണിക്കേണ്ടതില്ലെന്നും ബോധ്യപ്പെടുത്തിയതായി ഒരു അഭിമുഖത്തിൽ പറഞ്ഞു.[29] പരാദ കടന്നല്ലുകൾക്ക് എൽബക്യാൻ എന്ന പേര് നൽകിയ റഷ്യൻ ശാസ്ത്രജ്ഞൻ താൻ സൈ-ഹബ്ബിനെ പിന്തുണയ്ക്കുവെന്നും എൽബക്യാനെ യാതൊരു വിധത്തിലും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വെളിപ്പെടുത്തി.[30]

താൻ ഗവേഷണലഭ്യത പ്രസ്ഥാനത്തിന്റെ ശക്തമായ ഒരു വക്താവാണെന്നും സൈ-ഹബ്ബിന്റെ പ്രവർത്തനം പ്രസ്ഥാനവുമായി വളരെയധികം യോജിച്ച് പോകുന്നതാണെന്നും എൽബക്യാൻ അവകാശപ്പെട്ടു.[31] ഗവേഷണലഭ്യത പ്രസ്ഥാനത്തിലൂടെ പൗരന്മാർക്ക് കൂടുതൽ അറിവുള്ളവരാവാൻ സാധിക്കുമെന്ന് എൽബക്യാൻ വിശ്വസിക്കുന്നു.[32]

2018ൽ പകർപ്പവകാശ നിയമങ്ങൾക്കെതിരെ പോരാടുന്നതിനായി സൈ-ഹബ്ബിനെ പിന്തുണയ്ക്കുന്നവരോട് അവരുടെ പ്രാദേശിക പൈറേറ്റ് പാർട്ടിയിൽ ചേരാൻ എൽബക്യാൻ ആവശ്യപ്പെട്ടു.[33]

ഇതും കാണുക

തിരുത്തുക

ഗവേഷണലഭ്യത

അവലംബങ്ങൾ

തിരുത്തുക
  1. "Элбакян Александра Асановна / RUNET-ID". runet-id.com. Archived from the original on 2017-08-07. Retrieved 2017-01-07.
  2. Rosenwald, Michael S. (30 March 2016). "This student put 50 million stolen research articles online. And they're free". The Washington Post. The 27-year-old graduate student from Kazakhstan is operating a searchable online database of nearly 50 million stolen scholarly journal articles, shattering the $10 billion-per-year paywall of academic publishers. Elbakyan has kept herself beyond the reach of a federal judge who late last year issued an injunction against her site, noting that damages could total $150,000 per article — a sum that Applied and Computational Harmonic Analysis, a journal in her database, could help calculate. But she is not hiding from responsibility.
  3. "Transcript and translation of Sci-Hub presentation". University of North Texas. Archived from the original on 2017-08-14. Retrieved January 1, 2017. We have a recent addition to our lineup of speakers that we'll start off the day with: Alexandra Elbakyan. As many of you know, Alexandra is a Kazakhstani graduate student, computer programmer, and the creator of the controversial Sci-Hub site.
  4. Dylla, H. Frederick (2016-03-21). "No need for researchers to break the law to access scientific publications". Physics Today. doi:10.1063/PT.5.2031. ISSN 0031-9228.
  5. Graber-Stiehl, Ian (2018-02-08). "Science's Pirate Queen". The Verge. Retrieved 1 November 2018.
  6. Rosenwald, Michael S. "Meet the woman who put 50 million stolen articles online so you can read them for free". Independent. Retrieved 5 September 2017.
  7. "Nature's 10 Ten people who mattered this year". Nature. 540 (7634): 507–515. 2016-03-12. Bibcode:2016Natur.540..507.. doi:10.1038/540507a. Retrieved 2016-03-28. In 2009, when she was a graduate student working on her final-year research project in Almaty, Kazakhstan, Elbakyan became frustrated at being unable to read many scholarly papers because she couldn't afford them...
  8. Kravets, David (3 April 2016). "A spiritual successor to Aaron Swartz is angering publishers all over again". Ars Technica. Condé Nast. Archived from the original on January 11, 2017. Retrieved 18 April 2016. Just as Swartz did, this hacker is freeing tens of millions of research articles from paywalls, metaphorically hoisting a middle finger to the academic publishing industry, which, by the way, has again reacted with labels like "hacker" and "criminal." Meet Alexandra Elbakyan, the developer of Sci-Hub, a Pirate Bay-like site for the science nerd. It's a portal that offers free and searchable access "to most publishers, especially well-known ones."
  9. "Opinion | Should All Research Papers Be Free?". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). 2016-03-12. ISSN 0362-4331. Retrieved 2018-03-03.
  10. "Alexandra Elbakyan". Vk.com (in റഷ്യൻ). Retrieved 6 October 2016.
  11. Coralie Trinh Thi (2016). "Alexandra Elbakyan: la pirate scientifique" (in ഫ്രഞ്ച്). Archived from the original on January 11, 2017. Née en 1988 au Kazakhstan, elle est fascinée par « les livres de science soviétiques, qui expliquent scientifiquement tous les miracles attribués aux dieux ou à la magie ». Elle étudie les neurosciences à Astana et son université n'a pas les moyens de payer l'abonnement aux publications des éditeurs scientifiques. Pour son projet de recherche (l'interactivité cerveau-machine), elle aurait dû acheter chaque article autour de 30 dollars – un prix faramineux quand on sait qu'il faut consulter des dizaines ou des centaines d'articles. Elle n'a qu'une solution : les pirater.
  12. "Alexandra Elbakyan". Twitter.com. 19 February 2016. Retrieved 6 October 2016.
  13. Elbakyan, Alexandra (January 27, 2015). "Brain-Computer Interfacing, Consciousness, and the Global Brain: Towards the Technological Enlightenment". Archived from the original on January 11, 2017. Alexandra Elbakyan is a neurotechnology researcher and advocate, and a software developer. Alexandra holds a BS in CS from Kazakh National Technical University in Almaty, Kazakhstan, specializing in information security. During the last year of her study, she worked on a security system that would recognize individuals by their brainwaves. After obtaining her BS she worked for a while with the Human Media Interaction Group at the University of Twente on the mind-controlled game Bacteria Hunt. Later she joined the Human Higher Nervous Activity Lab dedicated to the study of consciousness. Currently she is working in The Brain Machine Interfacing Initiative at Albert-Ludwigs-University Freiburg on the development of ECoG-based hand prostheses
  14. "Bacteria Hunt:A multimodal, multiparadigm BCI game" (PDF). University of Twente. p. 22. Alexandra A. Elbakyan graduated from KazNTU with a bachelor's degree in IT in June 2009. She conducted a study regarding person identification by EEG in her final year thesis. She is going to continue her research in brain-computer interfaces and brain implants
  15. "People". Georgia Institute of Technology. Archived from the original on January 11, 2017. Alexandra Elbakyan [...] Summer 2010 [...] Programming and data analysis
  16. Gameiro, Denise Neves (June 4, 2016). "This 27-year-old Woman is Shaking up the Scientific Publishing Industry". Labiotech.eu. Archived from the original on January 11, 2017. Alexandra Elbakyan, a 27-year-old researcher from Kazakhstan, started out with the same issues. While she was studying 'Neuroscience and Consciousness' in labs at Georgia Tech (US) and University of Freiburg (Germany), she was forced to pirate papers for herself and other researchers.
  17. Peet, Lisa (August 25, 2016). "Sci-Hub Controversy Triggers Publishers' Critique of Librarian". Library Journal. Archived from the original on January 11, 2017. Elbakyan, a software developer and neurotechnology researcher, created Sci-Hub originally out of frustration over lack of access to scholarly material in her native Kazakhstan. After studying neuroscience and transhumanism (a futurist movement positing that the human species can evolve through technology) at Albert-Ludwigs University in Freiburg, Germany, and the Georgia Institute of Technology, Elbakyan returned to Kazakhstan, where Internet access was limited, article purchase fees steep, and interlibrary loan periods long. She often located pirated journal articles through online content access communities, and helped procure them for her fellow students; eventually she decided to automate the process and launched Sci-Hub. {{cite news}}: Italic or bold markup not allowed in: |publisher= (help)
  18. 18.0 18.1 Bohannon, John (29 April 2016). "The frustrated science student behind Sci-Hub". Science. 352 (6285). doi:10.1126/science.aaf5675.
  19. Bohannon, John (29 April 2016). "Who's downloading pirated papers? Everyone". Science. 352 (6285): 508–512. doi:10.1126/science.aaf5664. Elbakyan also answered nearly every question I had about her operation of the website, interaction with users, and even her personal life. Among the few things she would not disclose is her current location, because she is at risk of financial ruin, extradition, and imprisonment because of a lawsuit launched by Elsevier last year.
  20. Buranyi, Stephen (27 June 2017). "Is the staggeringly profitable business of scientific publishing bad for science?". The Guardian.
  21. United States District Court for the Eastern District of Virginia, Alexandria Division, American Chemical Society vs. JOHN DOEs 1-99, Case 1:17-cv-00726-LMB-JFA, Document 1, Filed June 23, 2017, pp. 1-21.
  22. United States District Court for the Eastern District of Virginia, Alexandria Division, American Chemical Society vs. Sci-Hub d/b/a www.Sci-Hub.cc, John Does 1-99, Civil Action No, 1:17cv0726 (LMB/JFA), Document 22, Filed Sept. 28, 2017, pp. 1-16.
  23. Кузнецов, Даниил (23 December 2016). "Пиратка года: До Сноудена или Ассанжа мне пока далеко" (in Russian). Life. Retrieved 21 October 2017.{{cite web}}: CS1 maint: unrecognized language (link)
  24. 24.0 24.1 Владимиров, Василий. "Политизация популяризации науки в современной России: о фонде "Династия"" (in Russian). APN. Retrieved 21 October 2017.{{cite web}}: CS1 maint: unrecognized language (link)
  25. Зораб, Руслан (6 September 2017). "Александра Элбакян: о либералах, троллинге и блокировке Sci-Hub в России" (in Russian). Naked Science. Retrieved 21 October 2017.{{cite web}}: CS1 maint: unrecognized language (link)
  26. Khalaim, Andrey I.; Ruíz-Cancino, Enrique (31 August 2017). "Ichneumonidae (Hymenoptera) associated with xyelid sawflies (Hymenoptera, Xyelidae) in Mexico". Journal of Hymenoptera Research. 58: 17–27. doi:10.3897/jhr.58.12919.{{cite journal}}: CS1 maint: unflagged free DOI (link)
  27. Elbakyan pulls Sci-Hub from Russia, 7 September 2017
  28. Sivcova, Alexandra (6 September 2017). "Именем создателя бесплатной базы научных публикаций назвали насекомое. Она пожаловалась на травлю и заблокировала сайт для ученых из России — Meduza" ['The ‘Edward Snowden’ of pirated scholarly literature has banned Russian Internet users because of a personal grudge': https://meduza.io/en/feature/2017/09/07/the-edward-snowden-of-pirated-scholarly-literature-has-banned-russian-internet-users-because-of-a-personal-grudge%5D. Meduza (in റഷ്യൻ). Retrieved 7 September 2017. {{cite news}}: Cite has empty unknown parameter: |dead-url= (help); External link in |trans-title= (help)
  29. "Вернуть Sci-Hub". Status Prаеsens (in റഷ്യൻ). 2017-09-12. Retrieved 2017-09-12.
  30. Котляр, Павел (5 September 2017). "Варитесь в своем дерьме сами" (in Russian). Gazeta.ru. Retrieved 21 October 2017.{{cite web}}: CS1 maint: unrecognized language (link)
  31. Ojala, Marydee (May 2016). "Sci-Hub, Elsevier, Piracy, and the Future of Scholarly Publishing". Information Today. Volume 33: 122–125. {{cite journal}}: |volume= has extra text (help)
  32. "Alexandra Elbakyan – Science Should be Open to all Not Behind Paywalls -". www.leafscience.org. Archived from the original on 2019-04-20. Retrieved 2019-03-08.
  33. "Why Sci-Hub is illegal, and what you can do about it". 2018-07-07.
"https://ml.wikipedia.org/w/index.php?title=അലക്സാന്ദ്ര_എൽബക്യാൻ&oldid=3986334" എന്ന താളിൽനിന്ന് ശേഖരിച്ചത്