അക്കരെ നിന്നൊരു മാരൻ

മലയാള ചലച്ചിത്രം
(Akkare Ninnoru Maran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അക്കരെ നിന്നൊരു മാരൻ[1]. ജഗദീഷിന്റെ കഥയിൽ മണിയൻപിള്ള രാജു നായകനായും മേനക നായികയായും അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് ആണ്. സുരേഷ് കുമാറായിരുന്നു അക്കരെ നിന്നൊരു മാരന്റെ നിർമ്മാതാവ്. ഗാനത്തിന്റെ ഭൂരിഭാഗവും അക്കാലത്തെ വിവിധ ജനകീയ ഗാനങ്ങളുടെ ഈണങ്ങൾ അനുകരിച്ച് നിർമ്മിച്ച ഈണത്തിലുള്ള പാട്ടിന്റെ രചന നിർവഹിച്ചത് പ്രശസ്ത സംവിധായകൻ പ്രിയദർശൻ ആയിരുന്നു.

അക്കരെ നിന്നൊരു മാരൻ
സംവിധാനംഗിരീഷ്
നിർമ്മാണംസുരേഷ് കുമാർ
രചനജഗദീഷ്
അഭിനേതാക്കൾ
സംഗീതംകണ്ണൂർ രാജൻ
ഗാനരചനപ്രിയദർശൻ
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
വിതരണംഎവർഷൈൻ റിലീസ്
റിലീസിങ് തീയതി1985
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസാരം

തിരുത്തുക

കഥാനായകനായ അച്ചുതന്റെ (മണിയൻപിള്ള രാജു) മുറപ്പെണ്ണാണ് നന്ദിനി (മേനക). ഇവർ തമ്മിൽ പ്രേമത്തിലുമാണ്. എന്നാൽ നന്ദിനിയുടെ പിതാവായ തങ്കപ്പൻ നായർ (നെടുമുടി വേണു) നന്ദിനിയെ ഒരു ഗൾഫുകാരനെ കൊണ്ടേ വിവാഹം കഴിപ്പിക്കൂ എന്ന വാശിയിലാണ്. തങ്കപ്പൻ നായർക്ക് അച്ചുതനെ പുച്ഛവുമാണ്. തങ്കപ്പൻ നായരുടെ കാര്യസ്ഥനുമായ ശങ്കരന്റെ (ഇന്നസെന്റ്) പുത്രനായ പവിത്രനുമായും (മുകേഷ്), മറ്റൊരു സുഹൃത്തായ വിശ്വവുമായും (ജഗദീഷ്) ആലോചിച്ച് ഗൾഫിനു പോകുകയാണെന്ന് വ്യാജേന ആലി കോയയുടെ (ശ്രീനിവാസൻ) ലോഡ്ജിൽ അച്ചുതൻ ഒളിച്ചു താമസിക്കുന്നു. അച്ചുതൻ തുടർന്ന് ആലിക്കോയയെ താൻ ഗൾഫിലാണെന്ന് അമ്മാവൻ തങ്കപ്പൻ നായരെ വിശ്വസിപ്പിക്കാൻ വിവിധ വേഷങ്ങൾ കെട്ടിക്കുന്നുണ്ട്. ഒടുവിൽ തങ്കപ്പൻ നായർക്കു സത്യം മനസ്സിലാകുമെങ്കിലും, പോലീസുദ്യോഗസ്ഥനായി വേഷം മാറി വരുന്ന ആലിക്കോയയുടെ സഹായത്തോടെ അച്ചുതൻ, നന്ദിനിയെ വിവാഹം ചെയ്യുകയും തങ്കപ്പൻ നായരുടെ അനുഗ്രഹം വാങ്ങുകയും ചെയ്യുന്നു.

കഥാപാത്രങ്ങൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ അക്കരെ നിന്നൊരു മാരൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  1. "അക്കരെ നിന്നൊരു മാരൻ (മലയാളചലച്ചിത്രം)". അക്കരെ നിന്നൊരു മാരൻ എന്ന സിനിമയുടെ വിവരങ്ങൾ ഐ.എം.ഡി.ബി വെബ് വിലാസത്തിൽ നിന്നും

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അക്കരെ_നിന്നൊരു_മാരൻ&oldid=2329996" എന്ന താളിൽനിന്ന് ശേഖരിച്ചത്