ഐശ്വര്യ രാജേഷ്
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ഐശ്വര്യ രാജേഷ്. സൺ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു. മാനാട മയിലാട എന്ന റിയാലറ്റി ഷോയിലെ വിജയിയായിരുന്നു. 2011ൽ പുറത്തിറങ്ങിയ അവർകളും ഇവർകളും എന്ന തമിഴ് ചലച്ചിത്രമായിരുന്നു ആദ്യത്തെ ചലച്ചിത്രം. 2017ൽ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ ആണ് ആദ്യ മലയാള ചലച്ചിത്രം. തുടർന്ന് സഖാവ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു. 2014ൽ കാക്കാ മുട്ടൈ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു[1]
ഐശ്വര്യ രാജേഷ് | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
സജീവ കാലം | 2011–ഇതുവരെ |
മാതാപിതാക്ക(ൾ) | നാഗമണി (അമ്മ) രാജേഷ് (അച്ഛൻ) |
ആദ്യകാല ജീവിതം
തിരുത്തുക1990 ജനുവരി 10ന് ചെന്നൈയിൽ ജനിച്ചു. ഐശ്വര്യയുടെ പിതാവ് 54 തെലുഗു ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മുത്തച്ഛനും ചലച്ചിത്ര അഭിനേതാവായിരുന്നു. മറ്റൊരു കുടുംബാംഗമായ ശ്രീലക്ഷ്മി, ഒരു തെലുഗു ഹാസ്യ നടിയാണ്. 500ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[2]
ചെന്നൈയിലെ ഏതിരാജ് വനിതാ കോളേജിൽ നിന്നും ബി.കോം ബിരുദം നേടി.[3] തുടർന്ന് നൃത്തം അഭ്യസിക്കാൻ ആരംഭിക്കുകയും സാംസ്കാരികോത്സവത്തിലെ അവതരണത്തിന്റെ നൃത്തസംവിധാനം നിർവ്വഹിക്കുകയും ചെയ്തു. ശേഷം കലൈഞ്ജർ ടി.വിയിലെ മാനാട മയിലാട എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തു. ഈ പരിപാടിയുടെ മൂന്നാമത്തെ സീസണിലെ വിജയിയാവുകയും ചെയ്തിരുന്നു.[2]
ചലച്ചിത്ര ജീവിതം
തിരുത്തുക2014ൽ രണ്ടാഴ്ചയുടെ ഇടവേളയിൽ പുറത്തിറങ്ങിയ വിജയ് സേതുപതിയുടെ റമ്മി, പന്നൈയാരും പത്മിനിയും എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യത്തെ ചലച്ചിത്രം 1980-കളിൽ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയായിരുന്നു. ഒരു വൃദ്ധനായ മനുഷ്യനും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രീമിയർ പത്മിനി എന്ന കാറും തമ്മിലുള്ള ബന്ധത്തെയും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളുടെയും കഥയായിരുന്നു ഇത്. ഇതേ പേരിൽ തന്നെ പുറത്തിറങ്ങിയ ഒരു ഹ്രസ്വചിത്രമാണ് ചലച്ചിത്രത്തിന്റെ കഥയ്ക്ക് ആസ്പദമായത്. തമിഴ് ചലച്ചിത്ര നിരൂപകർ, റമ്മി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയെ അഭിനന്ദിക്കുകയുണ്ടായി. ഹിന്ദുസ്ഥാൻ ടൈംസ് എന്ന ദിനപത്രം ഐശ്വര്യ ഭാവിയിൽ വലിയ നേട്ടങ്ങളുണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ചലച്ചിത്ര നിരൂപകൻ ഭരദ്വാജ് രംഗനും ഐശ്വര്യയുടെ അഭിനയത്തെ പ്രശംസിക്കുകയുണ്ടായി. തുടർന്ന് ആ വർഷത്തിൽ ആർ. പാർത്ഥിപൻ സംവിധാനം ചെയ്ത കഥൈ തിരൈക്കഥൈ വസനം ഇയക്കം എന്ന ചലച്ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ അഭിനയിക്കുകയുണ്ടായി. കൂടാതെ 2014ൽ തന്നെ പുറത്തിറങ്ങിയ തിരുടൻ പോലീസ‌് എന്ന ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.[4][5] തുടർന്ന് മലയാള ചലച്ചിത്രം മെമ്മറീസിന്റെ തമിഴ് റീമേക്കിലും അഭിനയിച്ചിരുന്നു.
2015 ൽ പുറത്തിറങ്ങിയ ഐശ്വര്യയുടെ ആദ്യ ചലച്ചിത്രം കാക്കാ മുട്ടൈ ആയിരുന്നു. രണ്ട് മക്കളുടെ അമ്മയും ഒരു ചേരി നിവാസിയുമായ യുവതിയെയാണ് ഈ ചലച്ചിത്രത്തിൽ ഐശ്വര്യ അവതരിപ്പിച്ചത്. ഈ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. "it features stunning performances from everyone... especially Aishwarya Rajesh, who plays the kids' mother with a world-weariness that belies her years" എന്നാണ് നിരൂപകനായ ഭരദ്വാജ് രംഗൻ അഭിപ്രായപ്പെട്ടത്. മറ്റ് നിരൂപകരും ചിത്രത്തിലെ അഭിനേതാക്കളുടെ അഭിനയത്തെയും ചിത്രത്തിന്റെ ഉള്ളടക്കത്തെയും പ്രശംസിക്കുകയുണ്ടായി. അതേ വർഷം തന്നെ സിൻഡ്രല്ല എന്ന സംഗീത നൃത്ത നാടകത്തിൽ അഭിനയിച്ചു. സിൻഡ്രല്ല എന്ന പേരിൽ തന്നെ പുറത്തിറങ്ങിയ ഒരു കഥയാണ് ഈ സംഗീത നൃത്ത നാടകത്തിന് ആധാരമായത്.
2015ന്റെ അവസാനത്തിൽ സീനു രാമസ്വാമി സംവിധാനം ചെയ്ത ഇടം പൊരുൽ ഏവൽ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി. ഈ ചലച്ചിത്രത്തിൽ സംവാദങ്ങളിൽ പ്രസംഗിക്കുന്ന ഒരു വനിതയെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. കാക്കാ മുട്ടൈയുടെ സംവിധായകനായ മണികണ്ഠൻ സംവിധാനം ചെയ്ത കുറ്റമേ ദണ്ഡനൈ എന്ന ചലച്ചിത്രത്തിലും പ്രധാനപ്പെട്ട വേഷം അവതരിപ്പിച്ചു. തുടർന്ന് ഹലോ നാൻ പേയ് പേസുരേൻ എന്ന ചലച്ചിത്രത്തിൽ ഒരു ടെലി-ഷോപ്പിങ് സെയിൽ ഗേളിന്റെ വേഷം അവതരിപ്പിക്കുകയുണ്ടായി. പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചലച്ചിത്രമായ മെമ്മറീസ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ ആറാതു സിനത്തിലും അഭിനയിച്ചു. കൂടാതെ നവാഗത സംവിധായകനായ ഭുവൻ നുല്ലന്റെ മോ എന്ന തമിഴ് ചലച്ചിത്രത്തിലും അഭിനയിച്ചു.
2017 ൽ ആദ്യത്തെ മലയാള ചലച്ചിത്രമായ ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചജോമോന്റെ സുവിശേഷങ്ങളിൽ അഭിനയിച്ചു. ഒരു കമ്പനിയിലെ അക്കൗണ്ടന്റായ വൈദേഹി എന്ന കഥാപാത്രത്തെയാണ് ജോമോന്റെ സുവിശേഷങ്ങളിൽ ഐശ്വര്യ അവതരിപ്പിച്ചത്.
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകഇതു വരെ പുറത്തിറങ്ങിയിട്ടില്ലാത്ത ചലച്ചിത്രങ്ങൾ |
വർഷം | ചലച്ചിത്രം | വേഷം | ഭാഷ | മറ്റുള്ളവ |
---|---|---|---|---|
2010 | നീതാനാ അവൻ | അർച്ചന | തമിഴ് | |
2011 | അവർകളും ഇവർകളും | ശ്വേത | തമിഴ് | |
ഉയർത്തിരു 420 | ചാരു | തമിഴ് | ||
ചട്ടപ്പടി കുറ്റ്റം | സുമതി | തമിഴ് | ||
2012 | വിളയാട വാ | അനു | തമിഴ് | |
അട്ടക്കത്തി | അമുത | തമിഴ് | ||
ആശ്ചര്യങ്കൾ | അനു | തമിഴ് | ||
2013 | പുത്തകം | താര | തമിഴ് | |
2014 | റമ്മി | സൊർണം | തമിഴ് | |
പന്നൈയാരും പത്മിനിയും | മലർവിഴി | തമിഴ് | ||
കഥൈ തിരക്കഥൈ വസനം ഇയക്കം | സ്വയം | തമിഴ് | Special appearance | |
തിരുടൻ പോലീസ് | പൂർണ്ണിമ | തമിഴ് | ||
2015 | കാക്കാ മുട്ടൈ | കുട്ടികളുടെ അമ്മ | തമിഴ് | മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി
മികച്ച നടയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം - നാമനിർദ്ദേശം |
2016 | ആറാതു സിനം | മിയ | തമിഴ് | |
കവിത | തമിഴ് | |||
മനിതൻ | ജെനിഫർ | തമിഴ് | ||
ധർമ്മ ദുരൈ | അൻപുസെൽവി | തമിഴ് | മികച്ച സഹനടിയ്ക്കുള്ള 6-ാം SIIMA പുരസ്കാരം നേടി
മികച്ച സഹനടിയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം - നാമനിർദ്ദേശം | |
കുറ്റമേ ദണ്ഡനൈ | ശ്വേത | മികച്ച സഹനടിയ്ക്കുള്ള 6-ാം SIIMA പുരസ്കാരം നേടി | ||
കടലൈ | കലൈ | തമിഴ് | ||
പറന്തു സെല്ല വാ | മാധവി | തമിഴ് | ||
മോ | പ്രിയ | തമിഴ് | ||
2017 | ജോമോന്റെ സുവിശേഷങ്ങൾ | വൈദേഹി | മലയാളം | |
മുപ്പരിമാനം | സ്വയം | തമിഴ് | Cameo appearance | |
കട്ടപ്പാവ കാണോം | മീന | തമിഴ് | ||
സഖാവ് | ജാനകി | മലയാളം | ||
ജെമിനി ഗണേശനും സുരുളി രാജനും | പൂജ | തമിഴ് | ||
ഡാഡി | ആശ ഗൗളി | ഹിന്ദി | ||
2018 | ധ്രുവ നക്ഷത്രം | രാഗിണി | തമിഴ് | ചിത്രീകരണം |
ഇതു വേതാളം സൊല്ലും കഥൈ | തമിഴ് | നിർമ്മാണം | ||
വാടാ ചെന്നൈ | തമിഴ് | നിർമ്മാണം | ||
ഇടം പൊരുൾ ഏവൽ | തമിഴ് | Delayed | ||
ലക്ഷ്മി | തമിഴ് | നിർമ്മാണം | ||
ചെക്കാ സിവന്ത വാനം | തമിഴ് | ചിത്രീകരണം[6][7] | ||
ശിവകാർത്തികേയന്റെ ചലച്ചിത്രം | തമിഴ് | ചിത്രീകരണം | ||
ഹൗസ് ഓണർ | തമിഴ് | പ്രഖ്യാപിച്ചു |
പുരസ്കാരങ്ങൾ
തിരുത്തുകYear | Award | Category | Film | Result |
---|---|---|---|---|
2015 | 63ാം ഫിലിംഫെയർ അവാർഡ് | മികച്ച നടി - തമിഴ് | കാക്കാ മുട്ടൈ | നാമനിർദ്ദേശം |
എഡിസൺ അവാർഡ് | മികച്ച നടി - തമിഴ് | കാക്കാ മുട്ടൈ | നാമനിർദ്ദേശം | |
2016 | SIIMA പുരസ്കാരം | മികച്ച നടി - തമിഴ് | കാക്കാ മുട്ടൈ | നാമനിർദ്ദേശം |
3rd Behindwoods Gold Medal Ceremony | മികച്ച സഹനടി - തമിഴ് | കാക്കാ മുട്ടൈ | വിജയിച്ചു | |
1ാം IIFA ഉത്സവം | മികച്ച സഹനടി - തമിഴ് | കാക്കാ മുട്ടൈ | നാമനിർദ്ദേശം | |
നോർവേ തമിഴ് ഫിലിം ഫെസ്റ്റിവൽ അവാർഡ | മികച്ച നടി - തമിഴ് | കാക്കാ മുട്ടൈ | വിജയിച്ചു | |
പ്രൊവോക്ക് അവാർഡ് | മികച്ച നടി - തമിഴ് | കാക്കാ മുട്ടൈ | വിജയിച്ചു | |
റേഡിയോ സിറ്റി അവാർഡ് | മികച്ച നടി | വിജയിച്ചു | ||
2017 | ആനന്ദ വികടൻ നമ്പിക്കൈ അവാർഡ് | നമ്പിക്കൈ നായകി | വിജയിച്ചു | |
64ാം ഫിലിംഫെയർ പുരസ്കാരം | മികച്ച സഹനടി - തമിഴ് | ധർമ്മദുരൈ | നാമനിർദ്ദേശം | |
SIIMA പുരസ്കാരം | മികച്ച സഹനടി - തമിഴ് | ധർമ്മദുരൈ | വിജയിച്ചു | |
തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം | മികച്ച നടി - തമിഴ് | കാക്കാ മുട്ടൈ | വിജയിച്ചു[1] | |
13th WE അവാർഡ് | മികച്ച നടി - തമിഴ് | വിജയിച്ചു | ||
ഏഷ്യാവിഷൻ അവാർഡ് | മികച്ച നടി - തമിഴ്, മലയാളം | വിജയിച്ചു | ||
2018 | ഫോറം കേരളം ഫിലിം അവാർഡ് | മികച്ച നടി - തമിഴ് | സഖാവ് (ചലച്ചിത്രം) | നാമനിർദ്ദേശം |
അവലംബം
തിരുത്തുക- ↑ 1.0 1.1 "TN Govt. announces Tamil Film Awards for six years". The Hindu. Chennai, India. 2017-07-14. Retrieved 2017-07-14.
- ↑ 2.0 2.1 Gupta, Rinku. "Dancing Her Way into Films". The New Indian Express. Archived from the original on 2013-12-05. Retrieved 4 December 2013.
- ↑ Attakathi actress Iyshwarya Rajesh joins us in an exclusive chat! – Lifeandtrendz Archived 2014-09-21 at the Wayback Machine.. Lifeandtrendz.com. Retrieved on 1 February 2016.
- ↑ "Rummy is a 1980s film". Deccan Chronicle. 18 May 2013. Archived from the original on 13 October 2013. Retrieved 4 December 2013.
- ↑ "Vijay Sethupathi wanted Padmini!". The Times of India. 2 February 2013. Archived from the original on 2013-05-15. Retrieved 10 May 2013.
- ↑ "Its official! Mani Ratnams next to star Jyothika, Simbu, Vijay Sethupathi, Fahadh Faasil". Retrieved 2017-09-18.
- ↑ "Cast for Mani Ratnam's next announced". The News Minute. 2017-09-16. Retrieved 2017-09-18.
പുറം കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഐശ്വര്യ രാജേഷ്
- Aishwarya Rajesh Archived 2017-10-14 at the Wayback Machine. on CelebrityWoods