അടൂർ ഭവാനി
മലയാളചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു അടൂർ ഭവാനി. നിരവധി സിനിമകളിൽ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് ശ്രദ്ധനേടിയ നടിയായിരുന്നു. പത്തനംതിട്ട ജില്ലയിലുള്ള അടൂരാണ് സ്വദേശം.
അടൂർ ഭവാനി | |
---|---|
തൊഴിൽ | ചലച്ചിത്രനടി |
അടൂർ ഭവാനി | |
---|---|
ജനനം | 1929 വൃശ്ചികമാസം 5 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്രനടി |
ജീവിതപങ്കാളി(കൾ) | ജനാർദ്ദനൻ പിള്ള |
കുട്ടികൾ | രാജീവ് |
ജീവിതരേഖ
തിരുത്തുകഅടൂർ ഭവാനിയുടെ സഹോദരി അടൂർ പങ്കജവും അറിയപ്പെടുന്ന ഒരു അഭിനേത്രിയായിരുന്നു.
ചലച്ചിത്രരേഖ
തിരുത്തുകശരിയോ തെറ്റോ ആണ് ആദ്യ ചലച്ചിത്രം. സേതുരാമയ്യർ സി.ബി.ഐ അവസാനത്തെ ചിത്രവും. രാമു കാര്യാട്ടിന്റെ ചെമ്മീൻ (1965) എന്ന ചലച്ചിത്രത്തിലെ അഭിനയത്തോടുകൂടി ശ്രദ്ധിക്കപ്പെട്ടു. 2009 ഒക്ടോബർ 25-ന് അടൂരിലെ സ്വവസതിയിൽ അന്തരിച്ചു.[1] 1927-ൽ കുഞ്ഞിരാമൻ പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകളായി അടൂരിൽ ജനിച്ചു. മനക്കര ഗോപാലപ്പിള്ളയുടെ വേലുത്തമ്പി ദളവ എന്ന നാടകത്തിൽ കൊട്ടരക്കരയുടെ അമ്മയായി അഭിനയിച്ചുകൊണ്ടായിരുന്നു അഭിയയ ജീവിതത്തിന്റെ തുടക്കം.[2]
പുരസ്കാരങ്ങൾ
തിരുത്തുക1969-ൽ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മ' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട് ഭവാനിക്ക്. പിന്നീട് ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രേംജി പുരസ്‌കാരവും[1] 2002-ൽ മാതൃഭൂമി-മെഡിമിക്സ് ചലച്ചിത്രസപര്യ ആയുഷ്കാല നേട്ടങ്ങൾക്കുള്ള പുരസ്കാരവും 2008-ൽ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരവും ഭവാനിയെ തേടിയെത്തി.
പുറമേയ്ക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "അടൂർ ഭവാനി അന്തരിച്ചു". മാതൃഭൂമി. 2009-10-25. Archived from the original on 2009-10-28. Retrieved 2009-10-25.
- ↑ "'വേലുത്തമ്പി ദളവ'യിൽ തുടങ്ങിയ അഭിനയ സപര്യ". മാതൃഭൂമി. Archived from the original on 2011-01-19. Retrieved 2014-01-20.