എ ടി എം (2015-ലെ ചലച്ചിത്രം)

2015-ലെ മലയാള ചലച്ചിത്രം
(ATM (2015 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അരുൺ നന്ദൻ, തമിഴരശൻ എന്നിവരുടെ തിരക്കഥയിൽ ജെസ്പൽ ഷൺമുഖൻ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ഒരു മലയാളഹാസ്യചലച്ചിത്രമാണ് എടിഎം (എനി ടൈം മണി). സംഘം ചേർന്നുള്ള ബാങ്ക് മോഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഭഗത് മാനുവൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചലച്ചിത്രം 2015 ഡിസംബർ 4-ന് പ്രദർശനത്തിനെത്തി.[1][2] ഏറെനാളത്തെ ഇടവേളയ്ക്കുശേഷം ബോളിവുഡ് താരം ജാക്കി ഷ്രോഫ് അഭിനയരംഗത്തേക്കു തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.[3]

എടിഎം
(എനി ടൈം മണി)
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംജെസ്പാൽ ഷൺമുഖൻ
കഥഅരുൺ നന്ദൻ
തമിഴരശൻ
തിരക്കഥഅരുൺ നന്ദൻ
തമിഴരശൻ
അഭിനേതാക്കൾഭഗത് മാനുവൽ
ജാക്കി ഷ്രോഫ്
വിനായകൻ
പ്രവീൺ പ്രേം
സുബിക്ഷ
സംഗീതംആന്റണി ജോൺ
ഛായാഗ്രഹണംഫാസിൽ നാസർ
സ്റ്റുഡിയോCBMG Film Company
റിലീസിങ് തീയതി
  • 4 ഡിസംബർ 2015 (2015-12-04) (ഇന്ത്യ)
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം121 മിനിറ്റ്

കഥാസംഗ്രഹം

തിരുത്തുക

ഒരു ചേരിപ്രദേശത്ത് താമസിക്കുന്ന ആന്തോ, തുമ്പ, ചെട്ടി, ബോംബെ എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ചെട്ടി ഒരു ബൈക്ക് മോഷ്ടാവും തുമ്പ ഒരു ലഹരിമരുന്ന് വിൽപ്പനക്കാരനുമാണ്. പണ്ടുകാലത്ത് മുംബൈയിലെ ഒരു ദാദയായിരുന്നുവെന്നാണ് ബോംബെ അവകാശപ്പെടുന്നത്. ചെറിയ തോതിലുള്ള മോഷണങ്ങൾ നടത്തി ജീവിക്കുന്ന ഇവർ പലപ്പോഴും വലിയ കുഴപ്പങ്ങളിൽ ചെന്നുചാടാറുണ്ട്. ഈ നാൽവർ സംഘത്തോടൊപ്പം സ്വാതി (ജാക്കി ഷ്രോഫ്) എന്ന അധോലോകനായകൻ കൂടി ചേരുന്നതോടെ കഥയിൽ വഴിത്തിരിവുണ്ടാകുന്നു. ഇവർ അഞ്ചുപേരും ചേർന്ന് ഒരു ബാങ്ക് കൊള്ളയടിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാങ്ക് കൊള്ളയെ തുടർന്നുള്ള സംഭവവികാസങ്ങളിലൂടെ ചിത്രം പുരോഗമിക്കുന്നു.

അഭിനേതാക്കൾ

തിരുത്തുക

സ്വീകരണം

തിരുത്തുക

പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന വിധത്തിൽ ഒരു ബാങ്ക് മോഷണകഥ പറയുവാൻ എടിഎം എന്ന ചലച്ചിത്രത്തിനു സാധിച്ചിട്ടുണ്ടെന്ന് മോളിവുഡ് ടൈംസ് അഭിപ്രായപ്പെട്ടിരുന്നു.[4]

  1. staff. "ATM overview". Filmibeat. Retrieved 14 February 2016.
  2. James, Anu (3 December 2015). "Malayalam Friday releases: My God, Valiya Chirakulla Pakshikal and ATM". International Business Times. Retrieved 14 February 2016.
  3. staff. "Jackie Shroff in ATM". Sify. Archived from the original on 2015-06-26. Retrieved 14 February 2016.
  4. staff, . (4 December 2015). "ATM; a lovable bank robbery. But a huge boxoffice flop". Mollywood Times. Archived from the original on 6 December 2015. Retrieved 14 December 2015. {{cite news}}: |first1= has numeric name (help)

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എ_ടി_എം_(2015-ലെ_ചലച്ചിത്രം)&oldid=3795601" എന്ന താളിൽനിന്ന് ശേഖരിച്ചത്