ജൂൺ 25
തീയതി
(25 ജൂൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 25 വർഷത്തിലെ 176 (അധിവർഷത്തിൽ 177)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1938 - ഡഗ്ലസ് ഹൈഡ് അയർലന്റിന്റെ ആദ്യ പ്രസിഡണ്ടായി.
- 1940 - രണ്ടാം ലോകമഹായുദ്ധം:ഫ്രാൻസ് ഔപചാരികമായി ജർമ്മനിയോട് കീഴടങ്ങി.
- 1950 - കൊറിയൻ യുദ്ധത്തിന്റെ ആരംഭം. വടക്കൻ കൊറിയ തെക്കൻ കൊറിയയെ ആക്രമിച്ചു.
- 1975 - ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
- 1975 - മൊസാംബിക് സ്വാതന്ത്ര്യം നേടി.
- 1982 - ഗ്രീസിൽ സൈന്യത്തിൽ ചേരുന്നവരുടെ തല മുണ്ഡനം ചെയ്യുന്ന രീതി നിർത്തലാക്കി.
- 1983 - കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം, വെസ്റ്റിൻഡീസിനെ 43 റണ്ണിന് പരാജയപ്പെടുത്തി ലോകകപ്പ് നേടി.
- 1991 - ക്രൊയേഷ്യയും സ്ലൊവേനിയയും യൂഗോസ്ലാവ്യയിൽ നിന്നും സ്വാതന്ത്യം പ്രഖ്യാപിച്ചു.
- 1993 - കിം കാംബെൽ കാനഡയുടെ ആദ്യ വനിതാപ്രധാനമന്ത്രിയായി.
- 1997 - റഷ്യയുടെ പ്രോഗ്രസ് എന്ന ശൂന്യാകാശപേടകം മിർ ശൂന്യാകാശനിലയവുമായി കൂട്ടിയിടിച്ചു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
- 2009 - അമേരിക്കൻ സംഗീതജ്ഞൻ മൈക്കൽ ജാക്സൺ അന്തരിച്ചു.
മറ്റു പ്രത്യേകതകൾ
ലോക വെള്ളപ്പാണ്ട് ദിനം