ഡിസംബർ 18
തീയതി
(18 ഡിസംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 18 വർഷത്തിലെ 352 (അധിവർഷത്തിൽ 353)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1271 - കുബിലായ് ഖാൻ മംഗോളിയൻ സാമ്രാജ്യത്തിന്റെ പേര് യുവാൻ എന്നാക്കിമാറ്റി യുവാൻ രാജവംശത്തിനു തുടക്കമിട്ടു.
- 1642 - ആബേൽ ടാസ്മാൻ ന്യൂസിലാന്റിൽ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.
- 1777 - യുണൈറ്റഡ് സ്റ്റേറ്റ്സ് ഒക്ടോബറിൽ സാരട്ടോഗോയിൽ ബ്രിട്ടീഷ് ജനറൽ ജോൺ ബർഗോയ്നേയ്ക്കെതിരായ അമേരിക്കൻ വിമതരുടെ സമീപകാല വിജയത്തിൻറെ ഭാഗമായി അതിന്റെ ആദ്യ കൃതജ്ഞത ആഘോഷിക്കുന്നു,
- 1787 - ന്യൂ ജേഴ്സി യുഎസ് ഭരണഘടന അംഗീകരിക്കുന്ന മൂന്നാമത്തെ സംസ്ഥാനം.ആയി.
- 1935 - സിലോണിൽ ലങ്ക സമ സമാജ പാർട്ടി സ്ഥാപിതമായി.
- 1966 - റിച്ചാർഡ് എൽ വാക്കർ ശനിയുടെ ഉപഗ്രഹമായ എപ്പിമെത്യൂസ് കണ്ടെത്തി.
- 1987 - ലാറി വാൾ പേൾ പ്രോഗ്രാമിങ്ങ് ഭാഷ പുറത്തിറക്കി.
- 1997 - വേൾഡ് വൈഡ് വെബ് കൺസോർഷ്യം എച്ച്. ടി. എം. എലിന്റെ നാലാമത് വെർഷൻ പുറത്തിറക്കി
- 2015 - ഗ്രേറ്റ് ബ്രിട്ടനിൽ അവസാനത്തെ ആഴത്തിലുള്ള കൽക്കരി ഖനി കെല്ലിംഗ്ലി കോല്ലീയറി അടച്ചു.
ജന്മവാർഷികങ്ങൾ
തിരുത്തുക- 1878 - ജോസഫ് സ്റ്റാലിൻ, സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ നേതാവ്.
- 1946 - സ്റ്റീവൻ സ്പീൽബർഗ്, വിശ്രുത ഹോളിവുഡ് ചലച്ചിത്ര സംവിധായകൻ.
- 1946 - സ്റ്റീവ് ബിക്കോ, വർണ്ണവിവേചനത്തിനെതിരെ പോരാടിയ ദക്ഷിണാഫ്രിക്കൻ നേതാവ്.
- 1963 - ബ്രാഡ് പിറ്റ്, ഹോളിവുഡ് നടൻ.
- 1971 - അരാന്റാ സാഞ്ചസ് വികാരിയോ, സ്പാനിഷ് ടെന്നിസ് താരം.
- 1971 - ബർക്കാ ദത്ത്, ഇന്ത്യൻ ടെലിവിഷൻ ജേണലിസ്റ്റ്.
ചരമവാർഷികങ്ങൾ
തിരുത്തുക- 1995 - കമ്പ്യൂട്ടിങ്ങ് മഹാരഥനും എഞ്ചിനീയറുമായ കോൺറാട് സ്യൂസിന്റെ ചരദിനം
മറ്റു പ്രത്യേകതകൾ
തിരുത്തുക- ലോക അറബിഭാഷാദിനം
- ഖത്തർ ദേശീയദിനം
- നൈജർ - റിപബ്ലിക് ദിനം.