ഫെബ്രുവരി 14
തീയതി
(14 ഫെബ്രുവരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 14 വർഷത്തിലെ 45-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 320 ദിവസങ്ങൾ കൂടിയുണ്ട് (321 ദിവസങ്ങൾ കൂടിയുണ്ട്).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1743 – ഹെൻറി പെൽഹാം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
- 1918 – സോവ്യറ്റ് യൂണിയൻ, ജോർജിയൻ കലണ്ടർ അംഗീകരിച്ചു.
- 1919 – പോളണ്ടും റഷ്യയുമായുള്ള യുദ്ധം തുടങ്ങി.
- 1924 – ഇന്റർനാഷണൽ ബിസിനസ്സ് മെഷീൻസ് കോർപ്പറേഷൻ അഥവാ ഐ.ബി.എം. സ്ഥാപിതമായി.
- 1945 – ചിലി, ഇക്വഡോർ, പരാഗ്വേ, പെറു എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ അംഗമായി.
- 1946 – എനിയാക് (ENIAC) അഥവാ “ഇലക്ട്രോണിക് ന്യൂമെറിക്കൽ ഇന്റെഗ്രേറ്റർ ആന്റ് കമ്പ്യൂട്ടർ” എന്ന ആദ്യ ഇലക്ട്രോണിക് കമ്പ്യൂട്ടർ അമേരിക്കയിലെ പെൻസില്വാനിയ യൂണിവേർസിറ്റി പുറത്തിറക്കി.
- 1949 – ഇസ്രയേൽ പാർലമെന്റായ നെസ്സെറ്റിന്റെ ആദ്യ സമ്മേളനം.
- 1961 – അണുസംഖ്യ 103 ആയ ലോറൻസിയം എന്ന മൂലകം കണ്ടെത്തി.
- 1989 – 1984-ലെ ഭോപ്പാൽ ദുരന്തത്തിനു നഷ്ടപരിഹാരമായി 470 ദശലക്ഷം അമേരിക്കൻ ഡോളർ ഇന്ത്യാഗവണ്മെന്റിനു നൽകാമെന്നു യൂണിയൻ കാർബൈഡ് കമ്പനി ധാരണയിലെത്തി.
- 1989 – എഴുത്തുകാരനായ സൽമാൻ റുഷ്ദിയെ വധിക്കാനുള്ള നിർദ്ദേശം ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനി പുറപ്പെടുവിച്ചു.
- 1989 – ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം അഥവാ ജി.പി.എസ്. സംവിധാനത്തിനു വേണ്ട ആദ്യത്തെ 24 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തി.
- 2005 – ലെബനന്റെ മുൻ പ്രധാനമന്ത്രി റഫീക് ഹരീരി കൊല ചെയ്യപ്പെട്ടു.
- 2005 – ഫിലിപ്പൈൻസിലെ മനിലയിൽ തുടർബോംബാക്രമണങ്ങളെത്തുടർന്ന് 7 പേർ കൊല്ലപ്പെടുകയും 151 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ ഖാഇദ തീവ്രവാദികളാണ് ഇതിനു പിന്നിൽ എന്നു കരുതുന്നു.
ജനനം
തിരുത്തുകമരണം
തിരുത്തുക- 1779 – ജെയിംസ് കുക്ക്, ഇംഗ്ലീഷ് പര്യവേക്ഷകൻ