1341 ലെ കേരളത്തിലെ വെള്ളപ്പൊക്കം

14-ാം നൂറ്റാണ്ടിൽ ഇന്നത്തെ കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കമാണ് 1341 -ലെ വെള്ളപ്പൊക്കം. ഈ സംഭവത്തെക്കുറിച്ച് രേഖാമൂലമുള്ള വിവരങ്ങളൊന്നുമില്ല. കൊടുങ്ങല്ലൂർ - വടക്കൻ പറവൂർ മേഖലയിൽ നടന്ന പട്ടണം പുരാവസ്തു ഉത്ഖനനങ്ങളുടെയും വൈപ്പിൻ, ഫോർട്ട് കൊച്ചി എന്നീ ഭൂപ്രദേശങ്ങളെപ്പറ്റിയുള്ള ഭൂമിശാസ്ത്ര പഠനങ്ങളിലെയും കണ്ടെത്തലുകളെ കേന്ദ്രീകരിച്ചാണ് ഈ സംഭവത്തെക്കുറിച്ചുള്ള ഇന്നത്തെ ധാരണ രൂപപ്പെടുത്തിയിരിക്കുന്നത്.

അനന്തരഫലം

തിരുത്തുക

വെള്ളപ്പൊക്ക സമയത്ത് പശ്ചിമഘട്ടത്തിൽ നിന്ന് പെരിയാർ നദിയിലൂടെ ഒഴുകിയ അധിക മണൽ പെരിയാറിന്റെ ഗതിയിൽ മാറ്റത്തിനും പുരാതന പ്രകൃതിദത്ത തുറമുഖമായ മുസിരിസിന്റെ നാശത്തിനും കാരണമായി എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. [1] ഇതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കം ആലപ്പുഴയ്ക്കും കൊടുങ്ങല്ലൂരിനും ഇടയിലുള്ള തീരത്ത് വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വൈപ്പിൻ ദ്വീപ് പോലെയുള്ള പുതിയ ഭൂപ്രദേശങ്ങൾക്കും പനങ്ങാട് - കുമ്പളം മേഖലകളിലെ മണ്ണ് നിക്ഷേപത്തിനും ഇത് കാരണമായി. കൊച്ചി തുറമുഖവും വേമ്പനാട്ടിലെ അഴിമുഖവും രൂപപ്പെടുന്നതിന് പ്രധാന കാരണം ഈ വെള്ളപ്പൊക്കമാണെന്ന് അവകാശപ്പെടുന്ന നിരവധി ചരിത്രകാരന്മാരുണ്ട്. [2]

ഇതും കാണുക

തിരുത്തുക

റഫറൻസുകൾ

തിരുത്തുക
  1. Tom, Disney (August 27, 2018). "flood: After centuries, water almost wiped off Muziris remains". The Times of India (in ഇംഗ്ലീഷ്). Retrieved 2022-02-09.
  2. "How Periyar's dance of death changed Kerala's landscape". OnManorama. Retrieved 2022-02-09.