മാർട്ടിൻ സ്കോർസസെയുടെ സംവിധാനത്തിൽ 2011-ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് 3ഡി ചലച്ചിത്രമാണ് ഹ്യൂഗോ. ബ്രയാൻ സെല്സ്നിക്കിന്റെ ദ ഇൻവെൻഷൻ ഓഫ് ഹ്യൂഗോ കാബ്രെറ്റ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. പാരീസ് റെയിൽവേ സ്റ്റേഷനിൽ ജീവിക്കുന്ന ഒരു കുട്ടിയുടെയും, അവിടെ കളിപ്പാട്ടക്കട നടത്തുന്ന ഒരു വൃദ്ധന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. മാർട്ടിൻ സ്കോർസസെ സംവിധാനവും ജോൺ ലോഗൻ നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നു. ഗ്രഹാം കിങിന്റെ ജി.കെ. ഫിലിംസും, ജോണി ഡെപ്പിന്റെ ഇൻഫെന്റിയും നിഹിലുമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അസ ബട്ടർഫീൽഡ്, ക്ലോ ഗ്രേസ് മാർട്ടസ്, ബെൻ കിങ്സ്ലി, സച്ചാ ബറോൺ കൊഹേൻ, റേ വിൻസ്റ്റോൺ, ക്രിസ്റ്റഫർ ലീ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അഭിനയിപ്പിച്ചിരിക്കുന്നു.

ഹ്യൂഗോ
Theatrical release poster
സംവിധാനംമാർട്ടിൻ സ്കോർസസെ
നിർമ്മാണംGraham King
Timothy Headington
Martin Scorsese
Johnny Depp
തിരക്കഥJohn Logan
ആസ്പദമാക്കിയത്The Invention of Hugo Cabret –
Brian Selznick
അഭിനേതാക്കൾBen Kingsley
Sacha Baron Cohen
Asa Butterfield
Chloë Grace Moretz
Ray Winstone
Emily Mortimer
Jude Law
സംഗീതംHoward Shore
ഛായാഗ്രഹണംRobert Richardson
ചിത്രസംയോജനംThelma Schoonmaker
സ്റ്റുഡിയോGK Films
Infinitum Nihil
വിതരണംParamount Pictures
റിലീസിങ് തീയതി
  • നവംബർ 23, 2011 (2011-11-23)
[1]
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$150 - $170 million[2]
സമയദൈർഘ്യം128 minutes
ആകെ$83,214,834

സ്കോർസസെയുടെ ആദ്യ 3ഡി ചലച്ചിത്രമാണിത്. 3ഡി അയതു കാരണം താനത് കൂടുതൽ ആസ്വദിക്കുന്നുണ്ടെന്നും, കഥാപാത്രങ്ങൾക്ക് കൂടതൽ വികാരപരമായി ദൃശ്യവൽക്കരിക്കുന്നതിനു സാധിക്കുന്നുണ്ടെന്ന് സംവിധായകൻ വ്യക്തമാക്കി[3]. പാരാമൗണ്ട് പിക്ചേർസ് വിതരണം ചെയ്ത ഈ ചിത്രം 2011 നവംബർ 23-നു് അമേരിക്കൻ ഐക്യനാടുകളിൽ പ്രദർശനത്തിനെത്തി[4] .

മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ എനിവയടക്കം 11 അക്കാദമി പുരസ്കാര നാമനിർദ്ദേശങ്ങൾ ഈ ചിത്രത്തിനു ലഭിച്ചിരുന്നു. 84-ആം അക്കാദമി പുരസ്കാരങ്ങളിൽ ഏറ്റവുമധികം നാമനിർദ്ദേശം ലഭിച്ചിരുന്നത് ഈ ചിത്രത്തിനായിരുന്നു. മികച്ച ശബ്ദ മിശ്രണം(Sound mixing), മികച്ച സൗണ്ട് എഡിറ്റിംഗ്, മികച്ച കലാസംവിധാനം, മികച്ച വിഷ്വൽ എഫക്റ്റ്സ്, മികച്ച ഛായാഗ്രഹണം എന്നീ 5 അക്കാദമി പുരസ്കാരങ്ങൾ ഈ ചിത്രം നേടി[5]. ഇതു കൂടാതെ 2 ബാഫ്റ്റ അവാർഡുകളും നേടി. 3 ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്ക് ഈ ചിത്രം നാമനിർദ്ദേആവും നേടിയിരുന്നു.

പ്രമേയംതിരുത്തുക

അഭിനേതാക്കൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

അക്കാദമി അവാർഡ് 2012തിരുത്തുക

മികച്ച ചിത്രം, സംവിധായകൻ എന്നിവയിലടക്കം 11 നാമനിർദ്ദേശങ്ങൾ ലഭിച്ചു .

മറ്റുള്ളവതിരുത്തുക

Golden Globe Awards

National Board of Review]][6]

Washington D.C. Area Film Critics Association Awards

Boston Society of Film Critics Award

അവലംബംതിരുത്തുക

  1. "Hugo Cabret". ComingSoon.net. ശേഖരിച്ചത് 2011-02-20.
  2. Kaufman, Amy (November 24, 2011). "Movie Projector: 'Breaking Dawn' to devour three new family films". Los Angeles Times. Tribune Company. ശേഖരിച്ചത് 2011-11-24.
  3. "Can Martin Scorsese's Hugo save 3D?". ശേഖരിച്ചത് 2012-12-09. Text "BBC News]" ignored (help)
  4. "Global Sites & Release Dates". Paramount Pictures. ശേഖരിച്ചത് 2011-08-11.
  5. "Oscars 2012: 'The Artist' and 'Hugo' Tie for 5 Awards, But Silent Film Wins Best Picture". The Reuters. 2012-01-24. മൂലതാളിൽ നിന്നും 2015-10-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-02.
  6. "Hugo Named Best Film by NBR". AwardsDaily.com. December 1, 2011. ശേഖരിച്ചത് 2011-12-04.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹ്യൂഗോ_(ചലച്ചിത്രം)&oldid=3622269" എന്ന താളിൽനിന്ന് ശേഖരിച്ചത്