ക്രിസ്റ്റഫർ ലീ
(Christopher Lee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡ്രാക്കുള ചലച്ചിത്രങ്ങളിലെ ഡ്രാക്കുള വേഷങ്ങളിലൂടെ പ്രശസ്തി ആർജ്ജിച്ച നടനാണ് ക്രിസ്റ്റഫർ ലീ.[1]ലണ്ടനിലെ ബെൽഗ്രാവിയയിൽ പട്ടാളക്കാരനായ അച്ഛന്റെയും അഭിജാതയായ അമ്മയുടെയും മകനായി 1922ൽ ജനിച്ചു. പഠന ശേഷം റോയൽ എയർഫോഴ്‌സിൽ സേവനമനുഷ്ടിച്ചു. 1947ൽ റാങ്ക് ഓർഗനൈസേഷൻ എന്ന ചലച്ചിത്രകമ്പനിയിൽ അഭിനയപരിശീലനത്തിന് ചേർന്ന് തന്റെ അഭിനയ ജീവിതത്തിന് ലീ തുടക്കമിട്ടു. 250ലധികം സിനിമകളിൽ അഭിനയിച്ച ലീ ലണ്ടനിലെ ചെൽസി ആൻഡ് വെസ്റ്റ്മിൻസ്റ്റർ ആസ്പത്രിയിൽ ശ്വാസകോശ, ഹൃദയപ്രശ്‌നങ്ങളെത്തുടർന്ന് 2015 ജൂൺ 7ആം തീയതി രാവിലെ 8.30 ന് അന്തരിച്ചു.
സർ ക്രിസ്റ്റഫർ ലീ | |
---|---|
![]() ലീ 2013ൽ | |
ജനനം | ക്രിസ്റ്റഫർ ഫ്രാങ്ക് കാരൻഡി ലീ 27 മേയ് 1922 |
മരണം | 7 ജൂൺ 2015 Chelsea, ലണ്ടൻ, ഇംഗ്ലണ്ട് | (പ്രായം 93)
തൊഴിൽ | അഭിനേതാവ്, ഗായകൻ, എഴുത്തുകാരൻ |
സജീവ കാലം | 1946–2015 |
ജീവിതപങ്കാളി(കൾ) | Birgit Krøncke (വി. 1961; his death 2015) |
കുട്ടികൾ | 1 |
Military career | |
ദേശീയത | ![]() ![]() |
വിഭാഗം | ഫിൻലാന്റ് സൈന്യം (1939) ബ്രിട്ടിഷ് ഹോം ഗാർഡ് (1940) റോയൽ എയർ ഫോഴ്സ് (1941–46) |
ജോലിക്കാലം | 1939–1946 |
പദവി | ഫ്ലൈറ്റ് ലെഫ്റ്റനന്റ് |
യുദ്ധങ്ങൾ | |
വെബ്സൈറ്റ് | christopherleeweb |
അവലംബംതിരുത്തുക
- ↑ "'വെള്ളിത്തിരയിലെ ഡ്രാക്കുള' ക്രിസ്റ്റഫർ ലീ അന്തരിച്ചു". മാതൃഭൂമി. ശേഖരിച്ചത് 12 ജൂൺ 2015.