രണ്ടാം ലോകമഹായുദ്ധകാലത്ത് അധിനിവേശ ആൻഡമാൻ ദ്വീപുകളിൽ ചാരന്മാരെന്ന് സംശയിക്കപ്പെട്ട ഇന്ത്യക്കാരെ ജപ്പാൻകാർ കൊല ചെയ്ത സംഭവമാണ് ഹോംഫ്രെഗഞ്ച് കൂട്ടക്കൊല.

ഹോംഫ്രെഗഞ്ച് കൂട്ടക്കൊല
Andaman Islands കളുടെ സ്ഥാനം
നിർദ്ദേശാങ്കം11°40′48″N 92°46′12″E / 11.68000°N 92.77000°E / 11.68000; 92.77000
തീയതി30 ജനുവരി 1944
ആക്രമണത്തിന്റെ തരം
കൂട്ടക്കൊല, massacre
മരിച്ചവർ44 ഇന്ത്യൻ സിവിലിയൻസ്
ആക്രമണം നടത്തിയത്Imperial Japanese Army ഇമ്പീരിയൽ ജാപ്പനീസ് സൈന്യം

1944 ജനുവരി 30-ന് ചാരവൃത്തി ആരോപിച്ച് 44 ഇന്ത്യൻ പൗരന്മാരെ ജപ്പാൻകാർ വധിച്ചു. [1] അവരെല്ലാം പോയിന്റ് ബ്ലാങ്ക് റേഞ്ചിലാണ് വെടിയേറ്റ് മരിച്ചത്. ഇരകളിൽ ഭൂരിഭാഗവും ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിലെ അംഗങ്ങളായിരുന്നു. [2]

പശ്ചാത്തലം തിരുത്തുക

ആൻഡമാൻ ദ്വീപുകൾ, ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നെങ്കിലും, യാതൊരു ചെറുത്തുനിൽപ്പില്ലാതെയാണ് ജപ്പാനത് കൈവശപ്പെടുത്തിയത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം വരെ ഈ ദ്വീപുകളിൽ ജപ്പാൻ ശക്തമായ ഒരു സേനയെ നിലനിർത്തി. ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കൻ അറ്റത്തുള്ള തന്ത്രപ്രധാനമായ ഒരു ഔട്ട്‌പോസ്റ്റായും ഒരു നാവിക താവളമായും ആൻഡമാൻ ദ്വീപുകൾ ഉപയോഗിക്കാൻ ആയിരുന്നു അവരുടെ ഉദ്ദേശ്യം. സിംഗപ്പൂരിനും റംഗൂണിനും (ഇപ്പോൾ യാങ്കൂൺ എന്നറിയപ്പെടുന്നു) ഇടയിലുള്ള സമുദ്ര വിതരണ ലൈൻ ആക്രമിക്കാൻ ബ്രിട്ടീഷുകാർ ഈ ദ്വീപുകളെ നാവിക-വ്യോമ താവളമായി ഉപയോഗിക്കുന്നത് ജപ്പാന് തടയണമായിരുന്നു. ബംഗാൾ ഉൾക്കടലിൽ പട്രോളിംഗിനായി ഒരു സീപ്ലെയിൻ ബേസ് സ്ഥാപിക്കാൻ ദ്വീപുകൾ ഉപയോഗിക്കാനും അവർ ഉദ്ദേശിച്ചിരുന്നു. ദ്വീപുകൾക്ക് സൈനിക മൂല്യമുണ്ടെന്ന് ബ്രിട്ടീഷുകാരും വീക്ഷിച്ചിരുന്നു, പ്രത്യേകിച്ചും ബർമ്മയും മലയയും (രണ്ടുംജാപ്പനീസ് അധിനിവേശത്തിന് കീഴിലായിരുന്നവ) ആക്രമിക്കുവാനായി. ഇത് ഇരുഭാഗത്തും ദ്വീപിലുള്ള പ്രത്യേക താല്പര്യത്തിനും അതുമൂലമുള്ള നാവിക ആക്രമണങ്ങൾക്കും വഴിതുറന്നു. [3]

ജാപ്പനീസ് അധിനിവേശം തിരുത്തുക

 
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഭൂപടം

1942-ന്റെ തുടക്കത്തിൽ, ദ്വീപുകളിൽ ഏകദേശം 40,000ജനങ്ങളുണ്ടായിരുന്നു, അതിൽ 3,000-5,000 തദ്ദേശീയരും ബാക്കിയുള്ളവർ നൂറുകണക്കിന് യൂറോപ്യന്മാരും വൻകരയിൽനിന്നുള്ള ഇന്ത്യക്കാരും ആയിരുന്നു. മലയയിലും സിംഗപ്പൂരിലും ജപ്പാൻ മുൻപേതന്നെ മികച്ച വിജയം നേടിയിരുന്നു. ഇതോടെ ജപ്പാനിൽനിന്നും ആൻഡമാൻ ദ്വീപുകളെ പ്രതിരോധിക്കുക അപ്രായോഗികമാണെന്ന് വിധിക്കപ്പെട്ടു. 1942 മാർച്ച് 10 ന് ഇന്ത്യക്കാരായ ഹിന്ദു പുരോഹിതന്മാരെയും ബ്രിട്ടീഷുകാരായ സ്ത്രീകളെയും കുട്ടികളെയും ദ്വീപിൽ നിന്നും മാറ്റി. ക്യാപ്റ്റൻ കവാസാക്കി ഹറുമിയുടെ നേതൃത്വത്തിൽ, ജപ്പാൻകാർ പെനാംഗിൽ നിന്ന് പുറപ്പെട്ടു. 1942 മാർച്ച് 23 ന്ആ സേന പോർട്ട് ബ്ലെയറിൽ എത്തി. അവർ റോസ് ഐലൻഡിലും പോർട്ട് ബ്ലെയറിലും ഇറങ്ങി; പോർട്ട് കോൺവാലിസ് പോലുള്ള ദ്വീപുകളിലെ മറ്റ് ജനവാസ മേഖലകളിലേക്കും പടകളെ അയച്ചു. ആക്രമണകാരികൾക്ക് നേരേ യാതൊരു ചെറുത്തുനിൽപ്പും ഉണ്ടായില്ലെങ്കിലും, ജാപ്പനീസ്വളരെ ക്രൂരമായാണ് പെരുമാറിയത്. അവർ പോർട്ട് ബ്ലെയറിലെ എട്ട് മുതിർന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും തല മാത്രം പുറത്ത് കാണാവുന്നതുവരെ നിലം കുഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. അതിനുശേഷം അവരെ കത്തികൊണ്ട് കുത്തിയും വെടിവെച്ചും കൊലപ്പെടുത്തി. ഒരു അറസ്റ്റ് ചെയ്യപ്പെട്ട നിലയിൽ തന്റെ ക്ലർക്കുമായി ആശയവിനിമയം ചെയ്തു എന്നതിന്റെ പേരിൽ ഒരു ഇങ്ഗ്ലീഷുകാരനെ പരസ്യമായി ശിരച്ഛേദം ചെയ്ത മറ്റൊരു സംഭവവും ഉണ്ടായി. മറ്റ് ഉദ്യോഗസ്ഥരെയും ബ്രിട്ടീഷ് അധികാരികളെയും തടവിലാക്കി സിംഗപ്പൂരിലേക്ക് അയച്ചു, അവിടെ അവർ ചാംഗി അല്ലെങ്കിൽ സൈം റോഡ് ജയിലുകളിൽ ബാക്കിയുള്ള യുദ്ധകാലം ചെലവഴിച്ചു. ജപ്പാൻകാർ പല ആൻഡമാനീസ് സ്ത്രീകളെയും കംഫർട്ട് ഗേൾസ് (ലൈംഗിക അടിമകൾ) ആയി ഉപയോഗിച്ചു. 1945 ഓഗസ്റ്റ് വരെ (മൂന്നര വർഷത്തിനുള്ളിൽ), ആകെ 40,000 ജനങ്ങളിൽ 30,000 പേർ ജപ്പാൻകാരാൽ കൊല്ലപ്പെട്ടു. [3]

ജാപ്പനീസ് അധിനിവേശം തിരുത്തുക

ജപ്പാൻകാർ പോർട്ട് ബ്ലെയറിൽ ഒരു സീപ്ലെയിൻ ബേസ് സ്ഥാപിച്ചു, പോർട്ട് ബ്ലെയറിനും റോസ് ദ്വീപിനും ചുറ്റും കരസേന സ്ഥാനംപിടിച്ചു. അവർ പലപ്പോഴും ചെറിയ മോട്ടോർബോട്ടുകളിൽ ശത്രുക്കളെ തേടി പട്രോളിംഗിന് പോയിരുന്നുവെങ്കിലും അവയുടെ ശബ്ദം മൂലം പലപ്പോഴും അവരുടെ സാന്നിധ്യംമറ്റുള്ളവർക്ക് സുവ്യക്തമായിരുന്നു. നിരവധി വിമാനങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും ബ്രിട്ടീഷ്നീക്കങ്ങളൊന്നും കണ്ടെത്താനായില്ല. ആൻഡമാൻ ദ്വീപുകളുടെ ഭരണം ഇന്ത്യൻ ഇൻഡിപെൻഡൻസ് മൂവ്മെന്റിന് ( ആസാദ് ഹിന്ദ് ) കൈമാറുന്നതായി ധരിപ്പിച്ചുവെങ്കിലും, എല്ലാ അധികാരവും ജപ്പാൻകാരുടെ കൈവശമായിരുന്നു. ഇന്ത്യൻ നേതാവ് സുഭാഷ് ചന്ദ്ര ബോസ് 1943-ൽ പോർട്ട് ബ്ലെയർ സന്ദർശിച്ചു, ദ്വീപുകൾക്ക് അദ്ദേഹം ഗവർണർമാരെ നിയമിക്കുകയും പുതിയ പേരുകളും നൽകുകയും ചെയ്തുവെങ്കിലും ജാപ്പനീസ് നാവികസേന ആസാദ് ഹിന്ദിന് ഒരു അധികാരവും കൈമാറിയില്ല. അദ്ദേഹത്തിന്റെസന്ദർശനത്തിനിടയിൽപോലും, ജപ്പാൻകാർ ആസാദ് ഹിന്ദ് അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയുംചെയ്തിരുന്നു. ബോസ്ദ്വീപ് വിട്ട ശേഷം, 1944 ജനുവരി 30-ന്, 44 ഇന്ത്യക്കാരെ (അവരിൽ ഭൂരിഭാഗവും ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ ഭാഗമായിരുന്നു) ചാരവൃത്തി ആരോപിച്ച് വെടിവെച്ചു കൊന്നു. ഇതാണ് ഹോംഫ്രെഗഞ്ച് കൂട്ടക്കൊല എന്നറിയപ്പെടുന്ന സംഭവം. [3]

അനന്തരഫലം തിരുത്തുക

ഏറ്റവും പൈശാചികമായ ക്രൂരതകൾ എന്നാൽ അതിനു ശേഷമാണ് ഉണ്ടായത്. ദ്വീപിൽ ഭക്ഷണം വളരെ ദുർലഭമായി. അതുകൊണ്ട് ജപ്പാൻകാർ ഇന്ത്യക്കാരായ പ്രായമായവരെയും ജോലി ചെയ്യാൻ സാധിക്കാത്തവരെയും അവിടെനിന്നും ഒഴിവാക്കാൻ തീരുമാനിച്ചു. 1945 ഓഗസ്റ്റ് 13-ന് 300 ഇന്ത്യക്കാരെ 3 ബോട്ടുകളിൽ കയറ്റി ജനവാസമില്ലാത്ത ഒരു ദ്വീപിലേക്ക് കൊണ്ടുപോയി. ബോട്ടുകൾ കടൽത്തീരത്ത് നിന്ന് നൂറുകണക്കിന് മീറ്റർ അകലെയായിരിക്കുമ്പോൾ, അവരെ കടലിലേക്ക് ചാടാൻ നിർബന്ധിച്ചു. അവരിൽ ഏകദേശം ⅓ പേരും (നൂറോളം ഇന്ത്യക്കാർ) മുങ്ങിമരിച്ചു. കരയിലെത്തിയവർ ഏതാണ്ട് എല്ലാവരും തന്നെ പട്ടിണി കിടന്നു മരിച്ചു. 6 ആഴ്ചകൾക്കുശേഷം ബ്രിട്ടീഷ് രക്ഷാപ്രവർത്തകർ എത്തുമ്പോൾ 11 പേർ മാത്രമാണ് ജീവിച്ചിരുന്നത്. അടുത്ത ദിവസം, 800 സാധാരണക്കാരെ ജനവാസമില്ലാത്ത മറ്റൊരു ദ്വീപിലേക്ക് കൊണ്ടുപോയി, കടൽത്തീരത്ത് ഉപേക്ഷിച്ചു. 19 ജാപ്പനീസ് പട്ടാളക്കാർ അവിടെയിറങ്ങി അവയോരോരുത്തരെയും വെടിവയ്ക്കുകയോ ബയണെറ്റ് (തോക്കിന്റെ അറ്റത്ത് പിടിപ്പിക്കുന്ന കത്തി) കൊണ്ട് കുത്തിക്കൊല്ലുകയോ ചെയ്തു. എല്ലാ മൃതദേഹങ്ങളും കത്തിക്കാനും കുഴിച്ചിടാനും ജാപ്പനീസ് സൈന്യം പിന്നാലെ തന്നെ എത്തി. [3]

റഫറൻസുകൾ തിരുത്തുക

  1. "WWII | pacific | Event view". Archived from the original on 2012-04-02. Retrieved 2011-10-26.
  2. Dasgupta Red Sun over Black Water pp67, 87, 91-5; Mathur Kala Pani pp249-51
  3. 3.0 3.1 3.2 3.3 Miller, David (2015). Special Operations South-East Asia 1942–1945: Minerva, Baldhead & Longshank/Creek. Pen & Sword Military. pp. e.g.50–53. ISBN 9781473874237.