ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ഒരു ദ്വീപാണ് റോസ് ദ്വീപ് - Ross Island. ഇത് പോർട്ട് ബ്ലെയറിൽ നിന്നും ഏകദേശം 2 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു. 1941-ൽ സംഭവിച്ച ഭൂകമ്പം വരെ ബ്രിട്ടീഷ് ഭരണത്തിന്റെ സിരാകേന്ദ്രമായിരുന്നു റോസ് ദ്വീപ്. 75 ഏക്കറാണ് ദ്വീപിന്റെ വിസ്തീർണ്ണം. ചീഫ് കമ്മീഷണറുടെ കാര്യാലയമായിരുന്നു ദ്വീപിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ഇന്ത്യൻ നേവിയുടെ നിയന്ത്രണത്തിലാണ് റോസ് ദ്വീപ്. റെജിനാൾഡ് റോസ് എന്ന മറൈൻ നാവികന്റെ പേരിൽ നിന്നുമാണ് ദ്വീപിനു ഈ പേരു ലഭിച്ചത്.[1]

റോസ് ദ്വീപ്
ആൻഡമാനിലെ ബ്രിട്ടീഷ് ആസ്ഥാനമായിരുന്ന റോസ് ദ്വീപ്; സെല്ലുലാർ ജയിലിന്റെ മുകളിൽ നിന്നുള്ള കാഴ്ച.

ഇന്ത്യയിൽ നിന്നും തടവിനായി നാടു കടത്തിയ സ്വാതന്ത്ര്യസമരസേനാനികളെ ഉപയോഗിച്ചായിരുന്നു അവിടെ നിർമ്മാണം നടത്തിയിരുന്നത്. സെക്രട്ടേറിയറ്റ്, ബസാർ, ക്ലബ്ബുകൾ, പള്ളി, പ്രിന്റിങ് പ്രസ്, പോസ്റ്റ് ഓഫീസ്, ജലശിദ്ധീകരണശാല, ബേക്കറി, നീന്തൽക്കുളം തുടങ്ങിയ സൗകര്യങ്ങൾ ദ്വീപിൽ തടവുകാരെ ഉപയോഗിച്ച് നിർമ്മിച്ചു. 1942-ൽ ബ്രിട്ടീഷുകാരിൽ നിന്നു ജപ്പാൻകാർ ദ്വീപ് പിടിച്ചെടുത്തു. 1943-ൽ സുഭാഷ് ചന്ദ്രബോസ് ദ്വീപിൽ ത്രിവർണ്ണ പതാകയുയർത്തിയത് ചരിത്രത്തിന്റെ ഭാഗമാണ്. ബ്രിട്ടീഷ് നാവികപരിശീലന കേന്ദ്രവും ബാരക്കുകളും പവർഹൗസും ഭാഗികമായി തകർന്ന നിലയിൽ ഇവിടെ നിലകൊള്ളുന്നു.[1]

200 മീറ്ററോളം കടലിലേക്ക് നീളുന്ന കടൽപാലത്തിന്റെ അവസാനഭാഗത്തായി ദി ലോൺ സെയിലർ എന്നറിയപ്പെടുന്ന നാവികന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. 2010-ൽ ഈ പ്രതിമ രാജ്യത്തിനു സമർപ്പിച്ചു. ദ്വീപിന്റെ കിഴക്കേ തീരമായ ഫെറാർ ബീച്ചിൽ മാത്രമാണ് കടലിൽ ഇറങ്ങാൻ സാധിക്കുക. ദ്വീപിൽ യൂറോപ്പ്യൻ മാതൃകയിലുള്ള പള്ളിയും സെമിത്തേരിയും ഉണ്ട്.[1] പോർട്ട് കോൺവാലിസ് ആണ് ദ്വീപിലെ തുറമുഖം.

  1. 1.0 1.1 1.2 "കണ്ടുമയങ്ങാം റോസ്കാഴ്ചകൾ". മനോരമ. Archived from the original on 2015-03-08. Retrieved 9 മാർച്ച് 2015.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

11°40′32″N 92°45′45″E / 11.6755°N 92.7626°E / 11.6755; 92.7626

"https://ml.wikipedia.org/w/index.php?title=റോസ്_ദ്വീപ്&oldid=3789945" എന്ന താളിൽനിന്ന് ശേഖരിച്ചത്