ബ്രിട്ടീഷുകാരനായ ഒരു പ്രാണിപഠനവിദഗ്ദ്ധനായിരുന്നു പ്രൊഫസർ ഹൊവാർഡ് എവറെസ്റ്റ് ഹിന്റൺ (Professor Howard Everest Hinton). FRS (24 ആഗസ്ത് 1912 – 2 ആഗസ്ത് 1977). പ്രാണികളെപ്പറ്റി അദ്ദേഹത്തിന് വിജ്ഞാനകോശസദൃശമായ ജ്ഞാനം ഉണ്ടായിരുന്നു. വണ്ടുകളോട് അദ്ദേഹത്തിന് അപാരമായ ഇഷ്ടവുമായിരുന്നു.

ഹൊവാർഡ് ഹിന്റൺ
ജനനം
ഹൊവാർഡ് എവറസ്റ്റ് ഹിന്റൺ

(1912-08-24)24 ഓഗസ്റ്റ് 1912
മരണം2 ഓഗസ്റ്റ് 1977(1977-08-02) (പ്രായം 64)
കലാലയം
പുരസ്കാരങ്ങൾFRS (1961)[1]
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംപ്രാണിപഠനശാസ്ത്രം (Entomology)
സ്ഥാപനങ്ങൾ
പ്രബന്ധംAn inquiry into the natural classification of some families of beetles, and a monographic revision of the Mexican water beetles of the family Elmidae (1939)
ഡോക്ടറൽ വിദ്യാർത്ഥികൾ

വിദ്യാഭ്യാസവും ആദ്യകാലജീവിതവും തിരുത്തുക

മെക്സിക്കോയിൽ വളർന്ന ഹിന്റൺ ബെർക്‌ലിയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ വിദ്യാഭ്യാസം നടത്തി. മെക്സിക്കോയിലെ ജലവണ്ടുകളെപ്പറ്റിയുള്ള പഠനത്തിന് 1939 -ൽ അദ്ദേഹത്തിന് കേംബ്രിഡ്‌ജ് സർവ്വകലാശാലയിൽ നിന്നും പി എച്ഛ് ഡി ലഭിച്ചു.[2] നിശാശലഭങ്ങളും വണ്ടുകളും ഭക്ഷണം നശിപ്പിക്കുന്നതിനെ തടയുവാനുള്ള പഠനങ്ങൾ അദ്ദേഹം രണ്ടാം ലോകമഹായുദ്ധകാലത്ത് നടത്തി.[3]

ജീവിതം തിരുത്തുക

പി എച്ഛ് ഡിക്കുശേഷം ഹിന്റൺ ലണ്ടനിലെ നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ജോലി ചെയ്തു. 1949 -ൽ ബ്രിസ്റ്റോൾ സർവ്വകലാശാലയിലേക്ക് മാറീയ അദ്ദേഹം ശിഷ്ടജീവിതം അവിടെത്തന്നെ തുടർന്നു. മിക്കവാറും പ്രാണികളുടെ നാമകരണത്തെപ്പറ്റി അദ്ദേഹം 300 ലേറെ ശാസ്ത്രപ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. Journal of Insect Physiology എന്ന ജേണൽ തുടങ്ങിയ അദ്ദേഹം അതിന്റെ എഡിറ്ററുമായിരുന്നു.

സ്വകാര്യജീവിതം തിരുത്തുക

അംഗീകാരങ്ങളും ബഹുമതികളും തിരുത്തുക

1961 -ൽ അദ്ദേഹത്തെ റോയൽ സൊസൈറ്റിയുടെ ഫെലോ ആയി തെരഞ്ഞെടുക്കുകയുണ്ടായി.

അവലംബം തിരുത്തുക

  1. Salt, George (1978). "Howard Everest Hinton. 24 August 1912 – 2 August 1977". Biographical Memoirs of Fellows of the Royal Society. 24 (0): 150–182. doi:10.1098/rsbm.1978.0006. ISSN 0080-4606.
  2. (Thesis). {{cite thesis}}: Missing or empty |title= (help)ശൂന്യമായതോ ഇല്ലാത്തതോ ആയ |title= (സഹായം)
  3. Gerry Kennedy, The Booles and the Hintons, Atrium Press, July 2016