ജപ്പാനിലെ നാരാ പ്രവിശ്യയിലുള്ള ഹൊറ്യു-ജി, ഹൊക്കി-ജി എന്നീസ്ഥലങ്ങളിലെ ചരിത്രനിർമ്മിതികളാണ് ഹൊറ്യു ജി പ്രദേശത്തെ ബൗദ്ധ സ്മാരകങ്ങൾ (ഇംഗ്ലീഷ്: Buddhist Monuments in the Hōryū-ji Area) എന്ന പേരിൽ അറിയപ്പെടുന്നത്. 1993-ലാണ് യുനെസ്കൊ ഇവിടം ഒരു ലോകപൈതൃകകേന്ദ്രമായി പ്രഖ്യാപിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും പഴക്കംചെന്ന മരനിർമ്മിതികളിൽ ചിലത് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. 7-8 നൂറ്റാണ്ടുകളിൽ നിർമ്മിച്ചാതാണ് എന്ന് കരുതപ്പെടുന്നു. ഇവിടത്തെ പല സ്മാരകങ്ങളും ജപ്പാന്റെ ദേശീയ നിധികളിൽ പെടുന്നവയാണ്. ജപ്പാനിൽ ബുദ്ധമതത്തിനുണ്ടായിരുന്ന സ്വാധീനത്തിന്റെ പ്രതീകങ്ങളാണ് ഇവിടത്തെ നിർമ്മിതികൾ.
ഹൊറ്യു ജി പ്രദേശത്തെ ബൗദ്ധ സ്മാരകങ്ങൾ Buddhist Monuments in the Horyu-ji Area |
|
സ്ഥാനം | ജപ്പാൻ |
---|
Area | 15.03, 571 ഹെ (1,618,000, 61,462,000 sq ft) |
---|
Includes | Hokki-ji, ഹോര്യൂ-ജി |
---|
മാനദണ്ഡം | i, ii, iv, vi[1] |
---|
അവലംബം | 660 |
---|
നിർദ്ദേശാങ്കം | 34°36′51″N 135°44′03″E / 34.614275°N 135.734236°E / 34.614275; 135.734236 |
---|
രേഖപ്പെടുത്തിയത് | 1993, 1993 (Unknown വിഭാഗം) |
---|
|