ഹെനാരത്ഗോഡ ബൊട്ടാണിക്കൽ ഗാർഡൻ

ഹെനാരത്ഗോഡ ബൊട്ടാണിക്കൽ ഗാർഡൻ
തരംസസ്യോദ്യാനം
സ്ഥാനംഗമ്പഹ, ശ്രീലങ്ക
Coordinates7°06′00″N 79°59′10″E / 7.10000°N 79.98611°E / 7.10000; 79.98611 (Henarathgoda Botanical Garden)
Area17.8ha
Elevation10m
Created1876; 148 വർഷങ്ങൾ മുമ്പ് (1876)[1]
Operated byഡിപ്പാർട്ട്മെൻറ് ഓഫ് നാഷണൽ ബൊട്ടാണിക് ഗാർഡൻസ്, ശ്രീലങ്ക
StatusOpen all year
Plants2,000 (Appx:)
Species400 (Appx:)

ഹെനാരത്ഗോഡ ബൊട്ടാണിക്കൽ ഗാർഡൻ ഗമ്പഹ ബൊട്ടാണിക്കൽ ഗാർഡൻ എന്നും അറിയപ്പെടുന്ന ശ്രീലങ്കയിലെ ആറ് സസ്യോദ്യാനങ്ങളിൽ ഒന്നാണ്. ഗമ്പഹ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 450 മീറ്റർ (1,480 അടി) അകലെ, ഗമ്പഹ-മിനുവാംഗോഡ പ്രധാന പാതയിലാണ് ഈ സസ്യോദ്യാനം സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനമായ കൊളംബോയിൽ നിന്ന് ഏകദേശം 29 കിലോമീറ്റർ (18 മൈൽ) അകലെയാണ് ഇത്.[2][3]

റബ്ബർ പോലുള്ള വിദേശ നാണ്യവിളകളിൽ പരീക്ഷണങ്ങൾ നടത്തുന്നതിനും തങ്ങളുടെ അധീനതയിലുള്ള കോളനിയിലെ സസ്യസമ്പത്തും സമ്പദ്‌വ്യവസ്ഥയുടെ വികസനവും പര്യവേക്ഷണം ചെയ്യുന്നതിനുമായി 1876-ൽ ബ്രിട്ടീഷുകാരാണ് ഇത് സ്ഥാപിച്ചത്. ശ്രീലങ്കയിലേക്ക് ഇറക്കുമതി ചെയ്ത ആദ്യ റബ്ബർ മരം ആദ്യമായി നട്ടുപിടിപ്പിച്ചത് ഈ പൂന്തോട്ടത്തിലാണ്, മാത്രമല്ല ഏഷ്യയിൽ ഇതുവരെ നട്ടുപിടിപ്പിച്ച ബ്രസീലിയൻ റബ്ബർ മരത്തിൻ്റെ ആദ്യത്തെ തൈയാണിത്. വൈവിധ്യമാർന്ന സസ്യങ്ങൾ അടങ്ങിയിരിക്കുന്ന സസ്യോദ്യാനത്തിലെ സസ്യങ്ങളിൽ പലതും ഉഷ്ണമേഖലാ ലോകത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടവയാണ്. ഇത് 43 ഏക്കറിൽ (0.17 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നതും അട്ടനഗലു ഓയയ്ക്ക് അടുത്തായി സ്ഥിതിചെയ്യുന്നതുമാണ്. നെൽവയലുകളാൽ ചുറ്റപ്പെട്ട, മനുഷ്യനിർമ്മിത ഹരിത പരിസ്ഥിതിയും ദ്വിതീയ വനവും, രസകരമായ നിരവധി ഭാഗങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന ലാൻഡ്സ്കേപ്പിംഗ്, ധാരാളം കുറ്റിച്ചെടികളും കുറ്റിക്കാടുകളും മരങ്ങളും എന്നിവ ഉൾപ്പെട്ട ഈ സസ്യോദ്യാനം യുവാക്കളുടെ പ്രശസ്തമായ സന്ദർശന സ്ഥലമാണ്.

ചരിത്രം

തിരുത്തുക

1825-ൽ ഒരു ബ്രിട്ടീഷ് സൈനികനായിരുന്ന ഗവർണർ എഡ്വേർഡ് ബാൺസ് കെലാനി നദിയോരത്തെ ഈ സ്ഥലത്ത് വിപുലമായ ഒരു പൂന്തോട്ടം നട്ടുപിടിപ്പിച്ചു.[4] പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞർ മറ്റ് ശാസ്ത്രങ്ങളോടൊപ്പം സസ്യശാസ്ത്രത്തെക്കുറിച്ചും വിവിധ പഠനങ്ങൾ നടത്തിയിരുന്നു. ഏഷ്യയിൽ റബ്ബർ ഉൽപ്പാദിപ്പിക്കുന്ന തോട്ടങ്ങൾ സ്ഥാപിക്കാനുള്ള സാധ്യത കണ്ടെത്തുകയായിരുന്നു അവരുടെ താൽപ്പര്യങ്ങളിലൊന്ന്. പാരാ റബ്ബർ (ഹെവിയ ബ്രസിലിയൻസിസ്), ഗുട്ട പെർച്ച (പാലാക്വം ഗുട്ട), പനാമ റബ്ബർ (കാസ്റ്റിലിയ ഇലാസ്റ്റിക്ക), ബലാട്ട (മിമുസോപ്സ് ഗ്ലോബെസ), ലാഗോസ് (ഫണ്ടൂമിയ ഇലാസ്റ്റിക്ക) എന്നിവയുൾപ്പെടെ ഇന്ത്യയിലും സിലോണിലുമായി റബ്ബർ വിളവ് നൽകുന്ന വിവിധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചു. ഇന്ത്യയിലെ റബ്ബർ പരീക്ഷണങ്ങൾ പരാജയപ്പെട്ടതിനാൽ ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞർ തങ്ങളുടെ പരീക്ഷണങ്ങൾ സിലോണിലേക്ക് കേന്ദ്രീകരിക്കുകയും റബ്ബറിൻറെ ജന്മദേശമായ ആമസോണിൻ്റെ അതേ പാരിസ്ഥിതിക അവസ്ഥയാണ് സിലോണും വാഗ്ദാനം ചെയ്യുന്നതെന്ന് കണ്ടെത്തുകയും ചെയ്തു.

1876-ൽ, പര്യവേക്ഷകനായ സർ ഹെൻറി അലക്‌സാണ്ടർ യഥാർത്ഥത്തിൽ വിക്കാം ആമസോൺ വനത്തിൽ നിന്ന് (സാന്തരേം, പാര, ബ്രസീൽ) ശേഖരിച്ച 1,919 റബ്ബർ തൈകൾ യു.കെ.യിലെ ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡനിൽ നിന്ന് ഇറക്കുമതി ചെയ്യുകയും പെരഡെനിയയിലെ ബൊട്ടാണിക്കൽ ഗാർഡൻസിൻ്റെ സൂപ്രണ്ടായിരുന്ന ജോർജ് ത്വൈറ്റ്സിൻറെ നേതൃത്വത്തിൽ ഗമ്പഹ ഗാർഡനിൽ നട്ടുപിടിപ്പിക്കുകയും ചെയ്തു.[5][6] ഈ സമയങ്ങളിൽ പെരഡേനിയയിലെ റോയൽ ബൊട്ടാണിക് ഗാർഡൻസ് ഡയറക്ടറുടെ മേൽനോട്ടത്തിൽ മുഹന്ദിറാം അമരിസ് ഡി സോയ്സയാണ് പൂന്തോട്ടം സ്ഥാപിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തത്.[7]

1880-ൽ മരങ്ങൾ പൂവിടുകയും അടുത്ത വർഷം മുതൽ രാജ്യത്തുടനീളം റബ്ബർ വിത്തുകൾ വിതരണം ചെയ്തതോടൊപ്പം തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിലെ (പ്രത്യേകിച്ച് ദക്ഷിണേന്ത്യ, മലേഷ്യ, മ്യാൻമർ) മറ്റ് ചില ബ്രിട്ടീഷ് കോളനികളിലും വിതരണം ചെയ്യപ്പെട്ടു. ഈ ആദ്യത്തെ റബ്ബർ മരങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോൾ ശ്രീലങ്കയിലെ ദേശീയ സ്മാരകമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ്, ശ്രീലങ്ക (1887) ഹെനാരത്ഗോഡ ബൊട്ടാണിക്കൽ ഗാർഡനിലെ സാമ്പത്തികവും പാരിസ്ഥിതികവുമായ വികസനത്തിനായുള്ള എല്ലാ പ്രധാന സസ്യയിനങ്ങളുടേയും അവതരണങ്ങൾക്ക് ഉത്തരവാദിയായിരുന്നു. തുടർന്നുള്ള പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക, തോട്ടവിളകളുടെ വികസനത്തിന് കൃഷിവകുപ്പ് (1912) പോലുള്ള സുപ്രധാന സംസ്ഥാന വകുപ്പുകളും റബ്ബർ പോലുള്ള തോട്ടവിളകളുടെ വികസനത്തിനുള്ള മറ്റ് സ്ഥാപനങ്ങളും ഉയർന്നുവന്നു. 1919-ൽ പെരഡേനിയയിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡനിൽ ലോകത്തിലെ ആദ്യത്തെ റബ്ബർ പ്രദർശനം നടന്നു.

പിന്നീട് പുതിയ ചെടികളും വിഭാഗങ്ങളും ചേർത്ത് വികസിപ്പിച്ചുകൊണ്ട് ഉദ്യാനം ഒരു സാധാരണ ബൊട്ടാണിക്കൽ ഗാർഡൻ ആയി വികസിപ്പിക്കപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിലെ ഈ മരങ്ങളിൽ പലതും ഇപ്പോഴും പൂന്തോട്ടത്തിൽ കാണാവുന്നതാണ്. 1988-ലെ കനത്ത മഴയെത്തുടർന്ന് തോട്ടത്തിലെ ഏറ്റവും പഴക്കമുള്ള റബ്ബർ മരം നിലം പതിച്ചുവെന്നിരുന്നാലും അവശേഷിക്കുന്ന മരങ്ങൾ ഇപ്പോൾ രാജ്യത്തിൻ്റെ ദേശീയ സ്മാരകമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.[8]

യഥാർത്ഥ വിസ്തീർണ്ണം ഏകദേശം 36 ഏക്കർ (0.15 ചതുരശ്ര കിലോമീറ്റർ) ആയിരുന്ന സസ്യോദ്യാനത്തിലേയ്ക്ക് 2005-ൽ അധികമായി 7 ഏക്കർ (0.03 ചതുരശ്ര കിലോമീറ്റർ) കൂടി ചേർത്തു. 2006-ൽ ദേശീയ ബൊട്ടാണിക്കൽ ഗാർഡൻസ് ഡിപ്പാർട്ട്‌മെൻ്റ് സ്ഥാപിതമായതിന് ശേഷവും ഇത് ഇപ്പോൾ ഒരു ട്രോപ്പിക്കൽ ലോ കൺട്രി ബൊട്ടാണിക് ഗാർഡൻ ആയി പ്രവർത്തിക്കുന്നു. ഹെനാരത്‌ഗോഡ ബൊട്ടാണിക്കൽ ഗാർഡൻ അതിൻ്റെ കീഴിലുള്ള ഒരു ഡിവിഷനായാണ് പ്രവർത്തിക്കുന്നത്.[9]

ഉദ്യാനം

തിരുത്തുക

സസ്യോദ്യാനത്തിൻറെ ഉയരം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 10 മീറ്റർ (33 അടി) ആണ്. സസ്യോദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം ഏകദേശം 15 ഹെക്‌ടർ (37 ഏക്കർ) ആണ്. സമീപകാലത്ത് അതിൻ്റെ വിപുലീകരണത്തിനായി മറ്റൊരു 2.8 ഹെക്‌ടർ (6.9 ഏക്കർ) കൂടി ഏറ്റെടുത്തു.

സന്ദർശക ആകർഷണം

തിരുത്തുക

148 വർഷം പഴക്കമുള്ള ഈ സസ്യോദ്യാനത്തിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുകളിൽ അട്ടനഗലു ഓയയിലെ ബോട്ട് സവാരിയും നദിക്ക് കുറുകെയുള്ള പാലവും ഉൾപ്പെടുന്നു. ഈന്തപ്പനകളുടെയും ഓർക്കിഡുകളുടെയും തദ്ദേശീയ മരങ്ങളുടെയും വിപുലമായ ഒരു ശേഖരം ഈ ഉദ്യാനത്തിലുണ്ട്. പത്ത് പ്രാദേശിക ഇനങ്ങളുൾപ്പെടെ 80 ഇനത്തോളം പക്ഷികൾ, ശ്രീലങ്കൻ പറക്കും അണ്ണാൻ (പെറ്റൗറിസ്റ്റ ഫിലിപ്പെൻസിസ്) ഉൾപ്പെടെ 18 ഇനം സസ്തനികൾ, 12 ഇനം ചിത്രശലഭങ്ങൾ, 10 ഇനം തുമ്പികൾ എന്നിവയും പൂന്തോട്ടത്തിലുണ്ട്.

ബൊട്ടാണിക്കൽ ഗവേഷണം

തിരുത്തുക

സസ്യ സംരക്ഷണത്തിനുള്ള ദ്വീപിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളിലൊന്ന് എന്ന നിലയിൽ, ഹെനാരത്ഗോഡ ബൊട്ടാണിക്കൽ ഗാർഡൻ രാജ്യത്തിൻ്റെ പുഷ്പകൃഷിയുടെയും സസ്യശാസ്ത്ര ഗവേഷണത്തിൻ്റെയും വികസനത്തിലും വിദ്യാഭ്യാസത്തിലും സജീവമായി ഏർപ്പെട്ടിരിക്കുന്നു.

കൊളംബോയിൽ നിന്ന് ഏകദേശം 18 മൈൽ (29 കിലോമീറ്റര്‌) വടക്ക് പടിഞ്ഞാറായും, ഗംപഹ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1 കിലോമീറ്റർ (1,100 യാഡ്) ഉള്ളിലുമായാണ് ഹെനാരത്ഗോഡ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്, കൂടാതെ ഗമ്പഹ-മിനുവാംഗോഡ റോഡിൽ നിന്ന് ഇവിടേയ്ക്ക് ഏകദേശം 500 യാർഡിൽ (460 മീറ്റർ) കൂടുതൽ ദൂരമില്ല.[10]

ഇതും കാണുക

തിരുത്തുക

പെരഡേനിയ ബൊട്ടാണിക്കൽ ഗാർഡൻ

ഹഗ്ഗല ബൊട്ടാണിക്കൽ ഗാർഡൻ

മിരിജ്ജവിള ബൊട്ടാണിക്കൽ ഗാർഡൻ

  1. "Gampaha Botanical Garden - BGCI". Botanic Gardens Conservation International. Retrieved 14 October 2012.
  2. "Gampaha Henarathgoda Botanical Garden - Mal Watta".
  3. "The Government Information Center".
  4. Juriansz, Allan Russell (2013). Colonial Mixed Blood: A Story of the Burghers of Sri Lanka. iUniverse. p. 202. ISBN 9781491713655.
  5. "Sri Lanka Botanical Gardens". Go-Lanka.com. 2007. Retrieved 14 October 2012.
  6. Oldfield, Sarah (2007). Great Botanic Gardens of the World. New Holland. p. 90. ISBN 9781845375935.
  7. The Gardeners Chronicle and Horticultural Trade Journal. Vol. 17. London. 1895. p. 489.{{cite book}}: CS1 maint: location missing publisher (link)
  8. "Gampaha Botanic Garden - Botanic Gardens Conservation International".
  9. "Henarathgoda Botanic Gardens - Gampaha". The Government Information Center, Sri Lanka. 4 November 2009. Retrieved 14 October 2012.
  10. "Henarathgoda Botanic Gardens - Gampaha". The Government Information Center, Sri Lanka. 4 November 2009. Retrieved 14 October 2012.