കെലാനി നദി, (സിംഹളംකැළණි ගඟ) ശ്രീലങ്കയിലെ ഒരു പ്രധാന നദിയാണ്. ഈ നദിയ്ക്ക് 145 കിലോമീറ്റർ (90 മൈൽ) നീളമാണുള്ളത്. ശ്രീലങ്കയിലെ നദികളിൽ നീളമനുസരിച്ച്, നാലാം സ്ഥാനമാണ് ഈ നദിയ്ക്കുള്ളത്. ഈ നദി ശ്രീപാദ മലനിരകളിൽനിന്നുത്ഭവിച്ച്, നുവാര എലിയ, രത്നപുര, കെഗല്ലെ, ഗംപാഹ, കൊളംബോ എന്നീ ജില്ലകളിലൂടെ ഒഴുകി കൊളംബോയ്ക്കു സമീപമുള്ള സമുദ്രത്തിൽ പതിക്കുന്നു.

കെലാനി നദി
Kelani River, near Kitulgala
നദിയുടെ പേര്Kelani Ganga
Physical characteristics
പ്രധാന സ്രോതസ്സ്Horton Plains National Park[1]
നദീമുഖംColombo, Indian Ocean
0 മീ (0 അടി)
നീളം145 കി.മീ (90 മൈ)
Discharge
  • Average rate:
    • Dry seasons:
       20–25 m3/s (710–880 cu ft/s)
    • Monsoon seasons:
       800–1,500 m3/s (28,000–53,000 cu ft/s)

കെലാനി നദിയ്ക്ക് "കെഹെൽഗാമു ഒയ", "മസ്കെലി ഒയ" എന്നിങ്ങനെ രണ്ട് പോഷകനദികൾ കൂടിയുണ്ട്. ശ്രീലങ്കയിലെ ജലവൈദ്യുതിയുടെ ഭൂരിഭാഗവും ഈ നദികളിലെ അണക്കെട്ടിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്. ജലസേചനത്തിനും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുമായി ഈ നദിയിൽ അനേകം ചെറുതും വലുതുമായ അണക്കെട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. "കെഹെൽഗാമു ഒയെ" നദിയിൽ "കാസിൽറെയ്ഗ് റിസർവോയർ", "നോർട്ടൻ റിസർവ്വോയർ" എന്നിങ്ങലെ രണ്ട് അണക്കെട്ടുകളാണുള്ളത്. അതുപോലെ "മസ്കെലിയ റസർവ്വോയർ", "കന്യോൻ റിസർവ്വോയർ", "ലക്സാപാനാ റിസർവ്വോയർ" എന്നിവയാണ് മസ്കെലി ഒയ നദിയിൽ പണികഴിപ്പിച്ചിരിക്കുന്ന മറ്റ് അണക്കെട്ടുകൾ. നദി ഒഴുകി താഴ്വശത്തേയ്ക്കു എത്തുമ്പോൾ ഏതാനു മറ്റു ചില പോഷകനദികൾ കൂടി കെലാനി നദിയിലേയ്ക്കു ചേരുന്നു. ഇവയിൽ പ്രധാനപ്പെട്ടവ യതിയന്തോട്ടയിലെ 'വി ഒയ', റുവാൻവെല്ലയിലെ 'ഗുരുഗോഡ ഒയ', അവിസ്സവില്ലെയിലെ 'സീതാവക്കാ ഗംഗ' എന്നിവയാണ്.

കെലാനി നദിയ്ക്കു കുറുകെയുള്ള പാലങ്ങൾ

തിരുത്തുക

താഴെക്കാണുന്ന പട്ടിക കെലാനി നദിയ്ക്കു കുറുകെയുള്ള പ്രധാന പാലങ്ങളാണ്.

എണ്ണം പാലത്തിൻറെ പേര് സ്ഥാനം റോഡ് നീളം പണിതീർന്ന വർഷം
1 മറ്റക്കുളിയ പാലം 6° 58.847', 79° 52.505' Mattakkuliya-Hekitta Road xxx xxx
2 ശ്രീലങ്ക-ജപ്പാൻ ഫ്രണ്ട്ഷിപ്പ് പാലം 6° 57.625', 79° 52.712' Madampitiya-Peliyagoda Road xxx xxx
3 ന്യൂ കെലാനി പാലം 6° 57.268', 79° 52.960' Colombo-Kandy Road 275m 1959[2]
4 റെയിൽവേ പാലം 6° 57.280', 79° 53.384' Main Railway Line xxx xxx
5 കെലനിസിരി പാലം 6° 56.974', 79° 55.218' Kelanimulla-Kelaniya Road 130m 2008[3]
6 ഒ.സി.എച്ച്. പാലം 6° 56.276', 79° 58.311' Outer Circular Highway xxx In construction
7 കടുവേല പാലം 6° 56.175', 79° 59.113' Kaduwela-Bandarawatta Road xxx xxx
8 നവഗമുവ പാലം 6° 55.511', 80° 1.190' Nawagamuwa-Mapitigama Road xxx xxx
9 ഹാൻവെല്ല പാലം 6° 54.601', 80° 5.001' Hanwella-Urapola Road xxx xxx
10 പുഗോഢ പാലം 6° 58.404', 80° 7.401' Kosgama-Pugoda Road xxx xxx
11 ഗുരുഗല്ല പാലം 6° 59.730', 80° 12.835' Talduwa-Meewitigammana Road xxx xxx
12 കരവനെല്ല പാലം 7° 1.208', 80° 15.748' Colombo-Hatton Road xxx xxx
13 ഗരഗോഡ പാലം 7° 1.684', 80° 17.652' Yatiyantota-Magammana Road xxx xxx
14 ബെഹെനെല്ല പാലം 6° 59.792', 80° 21.593' Thaligama-Behenella Road xxx In construction
  1. "Horton Plains National Park". International Water Management Institute. Archived from the original on August 5, 2010. Retrieved 23 November 2009.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-05. Retrieved 2021-08-12.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-12-26. Retrieved 2016-11-12.
"https://ml.wikipedia.org/w/index.php?title=കെലാനി_നദി&oldid=3629193" എന്ന താളിൽനിന്ന് ശേഖരിച്ചത്