ഋത്വിക് റോഷൻ

(ഹൃതിക് റോഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് ഋത്വിക് റോഷൻ (ഹിന്ദി: ऋतिक रोशन, ഉച്ചാരണം: /rɪt̪ɪk roːʃən/ / ജനനം: 10 ജനുവരി 1974).

ഋത്വിക് റോഷൻ
ജനനം
ഋത്വിക് റോഷൻ
തൊഴിൽഅഭിനേതാവ്
സജീവ കാലം1980–6, 2000–
ഉയരം5 അടി (1.52400000000 മീ)*
ജീവിതപങ്കാളി(കൾ)സൂസൻ ഖാൻ (2000–)

കുട്ടിയായിരുന്നപ്പോൾത്തന്നെ ഋതിക് ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് നായകവേഷത്തിൽ ആദ്യമായി അഭിനയിച്ച ചിത്രമായ കഹോ ന പ്യാർ ഹേ (2000) എന്ന ചിത്രം ആ വർഷത്തെ ഒരു വൻ വിജയമായ ചിത്രമായിരുന്നു. ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനും, പുതുമുഖ നടനുമുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. അതിനു ശേഷം ശ്രദ്ധേയമായ വേഷം ചെയ്ത ചിത്രങ്ങൾ കോയി മിൽ ഗയ (2003), ക്രിഷ് (2006) ധൂം 2 (2006) എന്നിവയായിരുന്നു. ഈ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തെ ബോളിവുഡിലെ ഒരു മുൻ നിരനടന്മാരിൽ ഒരാളാക്കുകയും ചെയ്തു.[1]

ഔദ്യോഗികജീവിതം

തിരുത്തുക

ഋത്വിക് ആദ്യമായി അഭിനയിച്ച ചിത്രം 1980 ലെ ആശ എന്ന ചിത്രമാണ്. തനിക്ക് 6 വയസ്സുള്ളപ്പോഴാണ് ഋത്വിക് ഈ ചിത്രത്തിൽ അഭിനയിച്ചത്. പിന്നീട് ചെറിയ വേഷങ്ങൾ ചില ചിത്രങ്ങളിൽ ഋത്വിക് ചെയ്യുകയുണ്ടായി. 1995-ൽ ഇറങ്ങിയ കരൺ അർജുൻ എന്ന ചിത്രത്തിലും 1997 ലെ കോയ്‌ല എന്ന ചിത്രത്തിലും സഹസംവിധായകനായും ഋത്വിക് പ്രവർത്തിച്ചു.

 
ഋതിക് റോഷൻ 2013 ജനുവരിയിൽ

2002 നു ശേഷം

തിരുത്തുക

2000 ൽ ഇറങ്ങിയ ചിത്രമായ കഹോ ന പ്യാർ ഹേ ഋത്വിക്കിന്റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇതിൽ തന്റെ നായികയായി അഭിനയിച്ച അമിഷ പട്ടേലിനും ഈ ചിത്രം ഒരു ഭാഗ്യ ചിത്രമായിരുന്നു. ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു വൻ വിജയമായിരുന്നു.[2]

മൊത്തം 102 അവാർഡുകൾ ലഭിച്ചു ഏറ്റവുമധികം അവാർഡ് ലഭിച്ച ചിത്രം എന്ന ലിംക ലോക റെക്കോർഡും ഈ ചിത്രത്തിന്റെ പേരിലുണ്ട്.[3]

ഇതിനു ശേഷം ഋത്വിക് രോഷൻ ഒരു പാട് മുൻ നിര ചിത്രങ്ങളിൽ നായക വേഷം ചെയ്തു. ഫിസ എന്ന ചിത്രം വളരെ ശ്രദ്ധേയമായ മറ്റൊരു ചിത്രമാണ്.[4]

2003നു ശേഷം

തിരുത്തുക

2003 ൽ അദ്ദേഹത്തിന്റെ വിജയ ചിത്രം കോയി മിൽ ഗയ ആയിരുന്നു. ഇത് ആ വർഷത്തെ ഏറ്റവും കൂടുതൽ വർവ് ലഭിച്ച ചിത്രമാണ്[5] ഇതിൽ ഋത്വിക്കിന്റെ പ്രകടനം പ്രശംസനീയമായിരുന്നു."[6]

2004 ൽ ലക്ഷ്യ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷം അദ്ദേഹം രണ്ട് വർഷത്തെ ഇടവേളയിൽ ആയിരുന്നു. ഈ ചിത്രം ഒരു പരാജയമായിരുന്നു.[7][8]

അതിനു ശേഷം 2006 ൽ കോയി മിൽ ഗയ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ക്രിഷ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് അദ്ദേഹം തിരിച്ചു വന്നു. ഇത് ഒരു വിജയ ചിത്രമായിരുന്നു.[9] 2007 അദ്ദേഹത്തിന്റെ ചിത്രമായ ധൂം 2 ഒരു വലിയ വിജയ ചിത്രമായിരുന്നു.[10] ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മൂന്നാമതും ഫിലിംഫെയർ അവാർഡ് ലഭിച്ചു.[9][11]

2008-ൽ പുറത്തിറങ്ങിയ ജോധ അക്ബർ എന്ന അശുതോഷ് ഗോവാരിക്കറിന്റെ ചിത്രത്തിലെ അഭിനയത്തിന് ഋത്വിക്കിന് നാലാമതും ഫിലിംഫെയറിന്റെ മികച്ച നടൻ അവാർഡ് ലഭിച്ചു.

സ്വകാര്യ ജീവിതം

തിരുത്തുക

പ്രമുഖ നടനും സംവിധായകനുമായ രാകേഷ് രോഷന്റെ പുത്രനാണ് ഋത്വിക് . സഞ്ജയ് ഖാന്റ്റെ പുത്രിയായ സൂസനെയാണ് ഋത്വിക് വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.[12][13][14] 2013 ഡിസംബറിൽ ഇവർ തമ്മിൽ വേർപിരിയുന്നതായുള്ള വെളിപ്പെടുത്തൽ ഉണ്ടായി.

ചലച്ചിത്രങ്ങൾ

തിരുത്തുക

[15]

പുരസ്കാരങ്ങൾ

തിരുത്തുക

ഋത്വിക്കിനു ലഭിച്ച പുരസ്കാരങ്ങൾ (ഇംഗ്ലീഷ്)

Filmfare Awards
മുൻഗാമി
രാഹുൽ ഖന്ന
for എർത്ത്
ഫിലിംഫെയർ മികച്ച നടൻ
for കഹോ ന പ്യാർ ഹേ

2001
പിൻഗാമി
തുഷാർ കപൂർ
for മുചെ കുച് കെഹ്ന ഹേ
മുൻഗാമി
സഞ്ജയ് ദത്ത്
for വാസ്തവ്
മികച്ച നടൻ
for കഹോ ന പ്യാർ ഹേ

2001
പിൻഗാമി
അമീർ ഖാൻ
for ലഗാൻ
മുൻഗാമി
ഷാരൂഖ് ഖാൻ
for ദേവ്ദാസ്
ഫിലിംഫെയർ മികച്ച നടൻ
for കോയി മിൽ ഗയ

2004
പിൻഗാമി
മുൻഗാമി
അജയ് ദേവ്ഗൺ
for കമ്പനി
Best Actor (Critics)
for കോയി മിൽ ഗയ

2004
പിൻഗാമി
പങ്കജ് കപൂർ
for മഖ്ബുൽ
മുൻഗാമി ഫിലിംഫെയർ മികച്ച നടൻ
for 'ധൂം 2

2007
പിൻഗാമി
ഷാരൂഖ് ഖാൻ
for ചക് ദേ ഇന്ത്യ
മുൻഗാമി
ഷാരൂഖ് ഖാൻ
for ചക് ദേ ഇന്ത്യ
ഫിലിംഫെയർ മികച്ച നടൻ
for 'ജോധ അക്ബർ

2009
പിൻഗാമി
  1. "Powerlist: Top Bollywood Actors". Retrieved 2006-08-08.
  2. "Boxofficeindia.com". Archived from the original on 2006-02-12. Retrieved 2007-03-25.
  3. "2003 tidbits". Archived from the original on 2007-09-29. Retrieved 2007-02-13.
  4. "Fiza: Movie Review". Retrieved 2000-12-15. {{cite news}}: Check date values in: |accessdate= (help)
  5. "BoxOfficeIndia.com". Archived from the original on 2006-02-12. Retrieved 2007-02-05.
  6. "Koi... Mil Gaya: Movie Review". Retrieved 2003-08-08.
  7. "BoxOfficeIndia.com". Archived from the original on 2004-10-27. Retrieved 2007-02-05.
  8. "Lakshya: Movie Review". Retrieved 2004-06-18.
  9. 9.0 9.1 "BoxOfficeIndia.com". Archived from the original on 2006-03-26. Retrieved 2007-02-05.
  10. "Dhoom 2: Movie Review". Retrieved 2006-11-24.
  11. "All Time Earners Inflation Adjusted". Archived from the original on 2005-12-22. Retrieved 2007-09-16.
  12. "Hrithik's son to be named Hrehaan". IANS, DNA News. Retrieved 2006 മാർച്ച് 23. {{cite web}}: Check date values in: |accessdate= (help)
  13. "Another son for Hrithik and Suzanne". Rediff.com. Retrieved മേയ് 1, 2008.
  14. "Hrithik's son to be named Hridhaan". IANS, DNA News. Retrieved 2006 മാർച്ച് 23. {{cite web}}: Check date values in: |accessdate= (help)
  15. "ശിഥിലമാവുന്ന താര ദാമ്പത്യം-മലയാള മനോരമ ഓൺലൈൻ 2013 ഡിസംബർ 15". Archived from the original on 2013-12-15. Retrieved 2013-12-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഋത്വിക്_റോഷൻ&oldid=3961250" എന്ന താളിൽനിന്ന് ശേഖരിച്ചത്