ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ്

മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായുള്ള ഇന്ത്യാ ഗവൺമെന്റിന്റെ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഓർഗാനിക് കെമിക്കൽ പ്രൊഡ്യൂസറാണ് "ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് "(HOCL).

ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ്
സ്റ്റാറ്റ്യൂട്ടറി കോർപ്പറേഷൻ
Traded asBSE: 500449 [[1]]
NSE: HOCL [[2]]
വ്യവസായംരാസവസ്തുക്കൾ
ഓർഗാനിക് കെമിക്കൽസ്
സ്ഥാപിതം1960
ആസ്ഥാനംമുംബൈ, മഹാരാഷ്ട്ര,
ഇന്ത്യ
പ്രധാന വ്യക്തി
സജീവ് ബി ചെയർമാനും മാനേജിംഗ് ഡയറക്ടറും
ഉത്പന്നങ്ങൾഫിനോൾ, അസെറ്റോൺ, ഹൈഡ്രജൻ പെറോക്സൈഡ്
ഉടമസ്ഥൻകെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയം,
ഇന്ത്യാ ഗവൺമെന്റ്
മെമ്പേഴ്സ്197
വെബ്സൈറ്റ്www.hocl.gov.in Edit this on Wikidata

അടിസ്ഥാന രാസവസ്തുക്കളുടെ നിർമ്മാണം സ്വദേശിവത്കരിക്കുന്നതിനും, സുപ്രധാന ഓർഗാനിക് രാസവസ്തുക്കളുടെ ഇറക്കുമതിയിൽ രാജ്യം ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി 1960-ൽ ഇത് സ്ഥാപിതമായി. ഫിനോൾ, അസെറ്റോൺ, നൈട്രോബെൻസീൻ, അനിലിൻ, നൈട്രോടോള്യൂൻസ്, ക്ലോറോബെൻസീൻ, നൈട്രോ ക്ലോറോബെൻസീൻ എന്നിവയാണ് ഇതിന്റെ ഉൽപ്പന്നങ്ങൾ.

അടിസ്ഥാന ഓർഗാനിക് രാസവസ്തുക്കളിൽ കീടനാശിനികളും, മരുന്നുകളും ഫാർമസ്യൂട്ടിക്കൽസും, ഡൈകളും (Dyes), ഡൈസ്റ്റഫുകളും (Dyestuffs), പ്ലാസ്റ്റിക്, റെസിൻസ് & ലാമിനേറ്റ്, റബ്ബർ കെമിക്കൽസ്, പെയിന്റ്സ്, ടെക്സ്റ്റൈൽ ഓക്സിലറികൾ & എക്സ്പ്ലോസിവ് (സ്ഫോടനാത്മകം) വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു.[1][2][3]

അവലംബം തിരുത്തുക

  1. "Hindustan Organic Chemicals Head Office | Hindustan Organic Chemicals Headquarters Details". Retrieved 2022-06-15.
  2. "Hindustan Organic Chemicals Limited". 2010-12-21. Archived from the original on 2010-12-21. Retrieved 2022-06-15.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "Stock Share Price | Get Quote | BSE". Retrieved 2022-06-15.