ഹിഡൺ ഹിൽസ്, അമേരിക്കന് ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ഏഞ്ചലസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന പ്രവേശനപരിമിതിയുള്ള ഒരു നഗരമാണ്. കലാബാസാസ് നഗരത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം പടിഞ്ഞാറൻ സാൻ ഫെർണാണ്ടോ താഴ്‍വരയിലാണ് നിലനിൽക്കുന്നത്. നിരവധി അഭിനേതാക്കളെയും പ്രശസ്തരുടേയും താമസസ്ഥലമെന്ന പേരിൽ നഗരം ശ്രദ്ധേയമാണ്.

ഹിഡൺ ഹിൽസ്, കാലിഫോർണിയ
Hidden Hills
Official seal of ഹിഡൺ ഹിൽസ്, കാലിഫോർണിയ
Seal
Location of Hidden Hills in Los Angeles County, California
Location of Hidden Hills in Los Angeles County, California
Country United States of America
State California
County Los Angeles
IncorporatedOctober 19, 1961[2]
ഭരണസമ്പ്രദായം
 • MayorSteve Freedland[3]
സമയമേഖലPacific
 • Summer (DST)PDT
ZIP code
91302
Area codes818

ഭൂമിശാസ്ത്രവും ചരിത്രവും

തിരുത്തുക

സാന്താ മോണിക്ക മലനിരകൾക്കു സമീപം ട്രാൻസ്‍വേർസ് പർവ്വതനിരകളിലെ സിമി മലകളിൽ സ്ഥിതിചെയ്യുന്ന ഈ നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 34°10′3″N 118°39′39″W / 34.16750°N 118.66083°W / 34.16750; -118.66083 ആണ്.[5]

1950-കളിൽ പ്രശസ്ത തെക്കൻ കാലിഫോർണിയ ഭൂപ്രകൃതി വാസ്തുശിൽപ്പിയും ആസൂത്രിത കമ്യൂണിറ്റി ഡെവലപ്പറുമായിരുന്ന എ.ഇ. ഹാൻസൻ രൂപകല്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്ത ഒരു സമൂഹമാണിത്. അദ്ദേഹത്തിന്റെ ആദ്യകാല പ്രോജക്റ്റുകളിൽ റോളിങ് ഹിൽസ്, പാലോസ് വെർഡെസ് എസ്റ്റേറ്റ്സ്, 1920-ലെ ബെവർലി ഹിൽസിലെ ഹരോൾഡ് ലോയ്ഡ് എസ്റ്റേറ്റ് തുടങ്ങിയവയും ഉൾപ്പെടുന്നു. വാതായനങ്ങളോടെ നിർമ്മിക്കപ്പെട്ട ഈ പാർപ്പിട നഗരത്തിന്റെ പ്രാദേശിക വിസ്തീർണ്ണം 1.7 ചതുരശ്ര മൈൽ (4.4 ചതുരശ്ര കിലോമീറ്റർ) ആണ്. നഗരത്തിന്റെ മൂന്ന് ഗേറ്റുകളിലൊന്നിലൂടെ ഒരു പ്രാഥമിക വിദ്യാലയത്തിലേയ്ക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നൽകിയിരിക്കുന്നു.

  1. "Demographics". City of HIdden Hills. Retrieved 16 July 2015.[പ്രവർത്തിക്കാത്ത കണ്ണി]
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2013-02-21. Retrieved August 25, 2014.
  3. "City Council Members". City of Hidden Hills, California. Retrieved August 21, 2018.
  4. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  5. "US Gazetteer files: 2010, 2000, and 1990". United States Census Bureau. February 12, 2011. Retrieved April 23, 2011.
"https://ml.wikipedia.org/w/index.php?title=ഹിഡൺ_ഹിൽസ്&oldid=3648794" എന്ന താളിൽനിന്ന് ശേഖരിച്ചത്