ബെവെർലി ഹിൽസ്
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ഏഞ്ചെലസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ബെവെർലി ഹിൽസ്. ലോസ് ആഞ്ചലസ്, വെസ്റ്റ് ഹോളിവുഡ് എന്നീ നഗരങ്ങൾ ബെവെർലി ഹിൽസ് നഗരത്തെ വലയം ചെയ്താണ് സ്ഥിതിചെയ്യുന്നത്. യഥാർത്ഥത്തിൽ ലിമ ബീൻസ് (ബട്ടർ ബീൻസ്) വളർന്നിരുന്ന ഒരു സ്പാനിഷ് കൃഷിക്കളമായിരുന്ന ഈ പ്രദേശം 1914 ൽ ഒരു കൂട്ടം നിക്ഷേപകരുടെ നേതൃത്വത്തിൽ സംയോജിപ്പിക്കപ്പെട്ടു. ഇവിടെ എണ്ണ കണ്ടെത്തുന്നതിൽ പരാജയപ്പെട്ട ഈ നിക്ഷേപകർ പ്രദേശം ജലസമൃദ്ധമാണെന്നു കണ്ടെത്തുകയും ഒടുവിൽ ഒരു നഗരമായി ഇത് വികസിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. 2013 ൽ ഈ നഗരത്തിലെ ജനസംഖ്യ 34,658 ആയി വർദ്ധിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ പല പ്രശസ്ത അഭിനേതാക്കളുടേയും താമസസ്ഥലമായിരുന്നു ഇത്. റോഡിയോ ഡ്രൈവ് ഷോപ്പിംഗ് ഡിസ്ട്രിക്റ്റ്, ബെവർലി ഹിൽസ് ഓയിൽ ഫീൽഡ് എന്നിവ ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ബെവെർലി ഹിൽസ്, കാലിഫോർണിയ. | |||||
---|---|---|---|---|---|
City of Beverly Hills | |||||
Beverly Hills at the corner of Rodeo Drive and Via Rodeo in 2012 | |||||
| |||||
Nickname(s): "Garden Spot of the World", "B.H.", "Bev Hills", "90210" | |||||
Location of Beverly Hills in Los Angeles County, California | |||||
Aerial view, 3D computer generated image | |||||
Coordinates: 34°4′23″N 118°23′58″W / 34.07306°N 118.39944°W | |||||
Country | United States of America | ||||
State | California | ||||
County | Los Angeles | ||||
Incorporated | January 28, 1914[1] | ||||
നാമഹേതു | Beverly Farms | ||||
• Mayor | Lili Bosse[2] | ||||
• Vice mayor | Julian Gold[2] | ||||
• City council | John Mirisch[2] Lester Friedman[2] Robert Wunderlich[2] | ||||
• City Manager | Mahdi Aluzri[3] | ||||
• ആകെ | 5.710 ച മൈ (14.790 ച.കി.മീ.) | ||||
• ഭൂമി | 5.708 ച മൈ (14.784 ച.കി.മീ.) | ||||
• ജലം | 0.002 ച മൈ (0.006 ച.കി.മീ.) 0.04% | ||||
ഉയരം | 259 അടി (79 മീ) | ||||
• ആകെ | 34,109 | ||||
• കണക്ക് (2013)[6] | 34,658 | ||||
• ജനസാന്ദ്രത | 6,000/ച മൈ (2,300/ച.കി.മീ.) | ||||
സമയമേഖല | UTC−8 (Pacific) | ||||
• Summer (DST) | UTC−7 (PDT) | ||||
ZIP codes | 90209–90213[7] | ||||
Area codes | 310/424, 323 | ||||
FIPS code | 06-06308 | ||||
GNIS feature IDs | 1652672, 2409840 | ||||
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകആദ്യ ചരിത്രം
തിരുത്തുകഇന്നത്തെ വിൽഷയർ ബോൾവാർഡ് റൂട്ട് സ്ഥിതിചെയ്യുന്ന പഴയ തദ്ദേശീയ വഴിത്താരകളിലൂടെ സഞ്ചരിച്ച് 1789 ഓഗസ്റ്റ് 3-നു ഗാസ്പാർ ഡി പോർട്ടോള (1716–1786) പിൽക്കാലത്തു ബെവെർലി ഹിൽസ് എന്നു വിളിക്കപ്പെട്ട പ്രദേശത്ത് എത്തിച്ചേർന്നു. 1828 ൽ ഈ പ്രദേശം മരിയ റിറ്റ ക്വിന്റേറോസ് ഡി വാൽഡെസേയും അവരുടെ ഭർത്താവിന്റേയും അധീനതയിലായിരുന്നു.[8] അവർ തങ്ങളുടെ കൈവശത്തിലുണ്ടായിരുന്ന 4,500 ഏക്കർ (18 ചതുരശ്രകിലോമീറ്റർ) ഭൂസ്വത്തിനെ 'രഞ്ചോ റോഡിയോ ഡെ ലാസ് അഗാസ്' എന്നു വിളിച്ചു.[9] 1854-ൽ അവർ റാഞ്ച്, ബെഞ്ചമിൻ ഡേവിസ് വിൽസൺ (1811-1878), ഹെൻറി ഹാൻകോക്ക് (1822-1883) എന്നിവർക്ക് മറിച്ചു വിറ്റു.[10] 1880 ആയപ്പോഴേക്കും റാഞ്ച് 75 ഏക്കർ (0.30 കിമീ2) ഈ വിസ്തീർണ്ണമുള്ള നിരവധി തുണ്ടുഭൂമികളാക്കി മാറ്റുകയും ലോസ് ആഞ്ചെലെസ്, കിഴക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽനിന്നെത്തിയ ഇംഗ്ലീഷ് വംശജർ ഝടുതിയിൽ ഇവ വിലയ്ക്കു വാങ്ങുകയും ചെയ്തു.[11]
ഈ ഭൂമിയുടെ സിംഹഭാഗവും വാങ്ങിക്കൂട്ടിയത് ഹെൻറി ഹാമ്മെൽ, ആൻഡ്രൂ എച്ച്. ഡെൻകർ എന്നിവരായിരുന്നു. അവർ വാങ്ങിയ സ്ഥലം ലിമ ബീൻസ് കൃഷി ചെയ്യാനായി ഉപയോഗിച്ചു.[12][13] ഈ സമയത്ത് ഈ പ്രദേശം 'ഹാമ്മെൽ & ഡെൻകർ റാഞ്ച്' എന്ന് അറിയപ്പെട്ടിരുന്നു.[14] 1888 ആയപ്പോഴേക്കും ഡെൻകറും ഹാമ്മെലു ചേർന്ന് തങ്ങളുടെ കൈവശമുള്ള പ്രദേശത്ത് മൊറോക്കോ എന്നു പേരുള്ള ഒരു പട്ടണം കെട്ടിപ്പടുക്കാൻ പദ്ധതിയിട്ടു.[15][16]
ഭൂമിശാസ്ത്രം
തിരുത്തുകബെവർലി ഹിൽസും അടുത്തുള്ള വെസ്റ്റ് ഹോളിവുഡും ലോസ് ഏഞ്ചൽസ് നഗരത്താൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ചും, ബെവർലി ഹിൽസിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയായി ലോസ് ഏഞ്ചൽസ് അയൽപക്കമായ ബെൽ-എയർ, സാന്താ മോണിക്ക പർവതനിരകളും, കിഴക്ക് വെസ്റ്റ് ഹോളിവുഡ്, ലോസ് ഏഞ്ചലസിലെ കാർത്തെയ് അയൽപക്കം, ലോസ് ഏഞ്ചൽസിലെ ഫെയർഫാക്സ് ജില്ല എന്നിവയും തെക്കുഭാഗത്ത് ലോസ് ഏഞ്ചൽസിലെ ബെവർലിവുഡ് അയൽപക്കവുമാണുള്ളത്.[17] ബെവർലി ഹിൽസ് നഗരവും ലോസ് ഏഞ്ചൽസ് അയൽപ്രദേശങ്ങളായ ബെൽ എയർ, ഹോൾബി ഹിൽസ് എന്നിവയും ചേർന്ന് ഈ പ്രദേശത്തെ "പ്ലാറ്റിനം ട്രയാംഗിൾ" രൂപീകൃതമാകുന്നു.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ 2.0 2.1 2.2 2.3 2.4 "The City of Beverly Hills Mayor and Council Members". Beverlyhills.org. Archived from the original on 2018-12-25. Retrieved March 31, 2017.
- ↑ "Biography of Interim City Manager Mahdi Aluzri". City of Beverly Hills. Archived from the original on 2015-02-03. Retrieved February 2, 2015.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "Beverly Hills". Geographic Names Information System. United States Geological Survey. Retrieved October 20, 2014.
- ↑ 6.0 6.1 "Beverly Hills (city) QuickFacts". United States Census Bureau. Archived from the original on 2012-08-16. Retrieved February 9, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;usps
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "History of Beverly Hills". City of Beverly Hills. Archived from the original on 2017-10-29. Retrieved April 25, 2012.
- ↑ Marc Wanamaker (November 16, 2005). Early Beverly Hills. Arcadia Publishing. ISBN 978-0-7385-3068-0. Retrieved August 17, 2012.
- ↑ "History of Beverly Hills". City of Beverly Hills. Archived from the original on 2017-10-29. Retrieved April 25, 2012.
- ↑ Marc Wanamaker (November 16, 2005). Early Beverly Hills. Arcadia Publishing. ISBN 978-0-7385-3068-0. Retrieved August 17, 2012.
- ↑ "History of Beverly Hills". City of Beverly Hills. Archived from the original on 2017-10-29. Retrieved April 25, 2012.
- ↑ Joy Horowitz (July 19, 2007). Parts Per Million: The Poisoning of Beverly Hills High School. Penguin. p. 42. ISBN 978-0-670-03798-8. Retrieved August 17, 2012.
- ↑ "History of Beverly Hills". City of Beverly Hills. Archived from the original on 2017-10-29. Retrieved April 25, 2012.
- ↑ "History of Beverly Hills". City of Beverly Hills. Archived from the original on 2017-10-29. Retrieved April 25, 2012.
- ↑ Michael Gross (November 1, 2011). Unreal Estate: Money, Ambition, and the Lust for Land in Los Angeles. Random House Digital, Inc. ISBN 978-0-7679-3265-3. Retrieved August 17, 2012.
- ↑ Google map