കലബസാസ്
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ആഞ്ചലസ് കൌണ്ടിയിലെ ഒരു നഗരമാണ് കലബസാസ്. സാൻ ഫെർണാൻഡോ താഴ്വരയുടെ പടിഞ്ഞാറൻ മലനിരകളിലും വടക്കുപടിഞ്ഞാറൻ സാന്ത മോനിക്ക മലനിരകളിലുമായി വുഡ്‍ലാൻറ് ഹിൽസ്, അഗൌറാ ഹിൽസ്, വെസ്റ്റ് ഹിൽസ്, ഹിഡ്ഡൺ ഹിൽസ്,കാലിഫോർണിയിലെ മാലിബു പട്ടണം എന്നിവയ്ക്കിടയിലായാണ് ഇതു സ്ഥിതിചെയ്യുന്നത്. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 23,058 ആയിരുന്നു. ഇത് 2000 ലെ ജനസംഖ്യയായ 20,033 നേക്കാൾ അൽപ്പം ഉയർന്നതാണ്.[9] 1991 ൽ ഈ നഗരം ഔദ്യോഗികമായി സംയോജിപ്പിക്കപ്പെട്ടു. കലബസാസ് പഴയ പട്ടണത്തിലെ ലിയോണിസ് അഡോബ് എന്ന പേരിലറിയപ്പെടുന്ന ജൈവവസ്തുക്കളാൽ നിർമ്മിക്കപ്പെട്ട ഒരു സ്വകാര്യ വാസഗേഹം 1844 മുതൽ നിലനിൽക്കുന്നതും ഗ്രേറ്റർ ലോസ് ആഞ്ചലസിലെ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളിൽ ഒന്നുമാണ്.[10]
കലബസാസ്, കാലിഫോർണിയ | |||||
---|---|---|---|---|---|
City of Calabasas | |||||
Aerial view of Calabasas, near the intersection of Las Virgenes and U.S. Highway 101 | |||||
| |||||
Location of Calabasas in Los Angeles County, California. | |||||
Coordinates: 34°8′18″N 118°39′39″W / 34.13833°N 118.66083°W | |||||
Country | അമേരിക്കൻ ഐക്യനാടുകൾ | ||||
State | California | ||||
County | Los Angeles | ||||
Incorporated | April 5, 1991[1] | ||||
• Mayor | James Bozajian[2] | ||||
• ആകെ | 13.72 ച മൈ (35.53 ച.കി.മീ.) | ||||
• ഭൂമി | 13.68 ച മൈ (35.44 ച.കി.മീ.) | ||||
• ജലം | 0.04 ച മൈ (0.09 ച.കി.മീ.) 0.38% | ||||
ഉയരം | 928 അടി (283 മീ) | ||||
• ആകെ | 23,058 | ||||
• കണക്ക് (2016)[6] | 24,176 | ||||
• ജനസാന്ദ്രത | 1,766.99/ച മൈ (682.25/ച.കി.മീ.) | ||||
സമയമേഖല | UTC-8 (Pacific) | ||||
• Summer (DST) | UTC-7 (PDT) | ||||
ZIP codes | 91301, 91302, 91372[7] | ||||
Area code | 747 and 818[8] | ||||
FIPS code | 06-09598 | ||||
GNIS feature IDs | 239994, 2409955 | ||||
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകമത്തഞ്ഞ, കുമ്പളങ്ങ, അല്ലെങ്കിൽ ചുരയ്ക്ക എന്നൊക്കെ അർത്ഥം വരുന്ന സ്പാനിഷ് പദമായ "calabaza" യിൽനിന്നാണ് കലാബാസ എന്ന നഗരത്തിൻറെ പേര് ഉരുത്തിരിഞ്ഞുവന്നത് എന്നു പൊതുവായി വിലയിരുത്തപ്പെടുന്നു.[11] ചില ചരിത്രകാരന്മാർ കലബസാസാ എന്ന പേര്, ചുമാഷ് ഭാഷയിലെ "where the wild geese fly" എന്നർത്ഥം വരുന്ന "calahoosa" എന്ന പദത്തിൽ നിന്നാണ് ഉദ്ഭവിച്ചതെന്നുള്ള മറ്റൊരു സിദ്ധാന്തം ആവിഷ്ക്കരിക്കുന്നു.[12] ഈ പ്രദേശത്ത് കാട്ടു ചുരയ്ക്കയുടെ വർഗ്ഗത്തിലുള്ള സസ്യങ്ങൾ വ്യാപകമായതിനാൽ പ്രാദേശിക ജനങ്ങൾക്കിടയിൽ ആദ്യത്തെസിദ്ധാന്തിനാണ് വളരെ കൂടുതൽ പ്രാധാന്യമുള്ളത്.
ഭൂമിശാസ്ത്രം
തിരുത്തുകസാൻ ഫെർണാണ്ടോ താഴ്വരയുടെ തെക്ക് പടിഞ്ഞാറൻ ഭാഗത്തായാണ് നഗരം സ്ഥിതി ചെയ്യുന്നത്.[13] സാന്ത മോണിക്ക മലനിരകളുടെ ഒരു ഭാഗവും ഈ നഗരത്തിൽ ഉൾക്കൊള്ളുന്നു. ലോസ് ആഞ്ചലസ് നഗരമദ്ധ്യത്തിൽനിന്ന് ഏകദേശം 22 മൈൽ (35 കിലോമീറ്റർ) അകലെയാണ്. വടക്കു കിഴക്ക് ലോസ് ആഞ്ചലസിലെ വുഡ്‍ലാൻറ് ഹിൽസ്, കിഴക്ക് ടൊപാങ്ക, തെക്ക് മാലിബു, പടിഞ്ഞാറ് അഗൌറാ ഹിൽസ്, വടക്ക് ഹിഡ്ഡൺ ഹിൽസ് എന്നിവയാണ് ഈ നഗരത്തിൻറെ അതിരുകളായി വരുന്നത്. 'എൽ കാമിനൊ റീയൽ' ചരിത്ര പാത, വെഞ്ചുറ ഫ്രീവേ 101 എന്ന പേരിൽ കലബസാസിൻറെ കിഴക്കു-പടിഞ്ഞാറു ഭാഗത്തുകൂടി കടന്നുപോകുന്നു.
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം ഈ നഗരത്തിൻറെ മൊത്തം വിസ്തീർണ്ണം 13.0 ചതുരശ്ര മൈൽ (34 ചതുരശ്ര കിമീ) ആണ്. ഇതിൽ 12.9 ചതുരശ്ര മൈൽ (33 ചതരുശ്റ കി.മീ) കരഭൂമിയും ബാക്കി 0.1 ചതുരശ്ര മൈൽ (0.26 ചതുരശ്ര കിമീ) പ്രദേശം (0.38%) ജലഭാഗവുമാണ്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "Calabasas City Council". Archived from the original on 2012-08-09. Retrieved June 9, 2016.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Calabasas". Geographic Names Information System. United States Geological Survey. Retrieved January 19, 2015.
- ↑ "Calabasas (city) QuickFacts". United States Census Bureau. Archived from the original on 2015-03-29. Retrieved April 7, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. Retrieved November 17, 2014.
- ↑ "Number Administration System - NPA and City/Town Search Results". Archived from the original on ഓഗസ്റ്റ് 9, 2012. Retrieved ജനുവരി 18, 2007.
- ↑ according to the U.S. Census Bureau website, factfinder.census.gov.
- ↑ "Los Angeles architecture photo gallery". Archived from the original on 2012-08-09. Retrieved 2017-12-27.
- ↑ Hogle, Gene NAC Green Book of Pacific Coast Touring (1931) National Automobile Club p.25
- ↑ ""Archived copy". Archived from the original on February 9, 2015. Retrieved 2015-02-19.
{{cite web}}
: CS1 maint: archived copy as title (link) " - ↑ "San Fernando Valley, CA". thevalley.net. The Valley Economic Alliance. Retrieved 29 November 2016.