ഹസൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹസൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഹസൻ (വിവക്ഷകൾ)

സുഡാനിലെ പുരോഗമന ഇസ്ലാമിക ചിന്തകനും രാഷ്ട്രീയനേതാവുമാണ് ഹസൻ തുറാബി (ജനനം: 1932). യഥാർത്ഥ നാമം ഹസൻ അബ്ദുല്ലാ അൽ-തുറാബി. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനമായ നാഷനൽ ഇസ്ലാമിക് ഫ്രണ്ടിൻറെ നേതാവായിരുന്നു. 1979-ൽ നീതിന്യായ മന്ത്രിയും 1988-ൽ വിദേശകാര്യമന്ത്രിയും 1996-ൽ പാർല‍മെൻറ് സ്പീക്കറുമായിരുന്നിട്ടുണ്ട്. പഴയ സഹപ്രവർ‍ത്തകനും ഇപ്പോഴത്തെ പ്രസിഡൻറുമായ കേണൽ ഉമറുൽ‍ ബഷീറുമായി സ്വരച്ചേർ‍ച്ചയില്ലാതായതിനെത്തുടർന്ന് ഒരു വർഷത്തിലേറേക്കാലവും ജഅ്‌ഫർ നുമൈരിയുടെ പട്ടാള അട്ടിമറിയെത്തുടർ‌ന്ന് ഒമ്പത് വർ‌ഷവും ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്. 2016 മാർച്ച് 05-ന് അന്തരിച്ചു[1]

ഹസൻ തുറാബി
Al-Turabi in 2015
Secretary General of the Popular Congress Party
ഓഫീസിൽ
1999–2016
മുൻഗാമിPosition established
പിൻഗാമിIbrahim El Sanousi
Speaker of the National Assembly
ഓഫീസിൽ
1996–1999
രാഷ്ട്രപതിOmar al-Bashir
മുൻഗാമിMuhammad Al-Amin Khalifa
പിൻഗാമിAhmed Ibrahim Al-Tahir
Foreign Minister of Sudan
ഓഫീസിൽ
1989–1989
രാഷ്ട്രപതിOmar al-Bashir
മുൻഗാമിHussein Suleiman Abu Saleh
പിൻഗാമിSid Ahmad al-Hussein
Attorney General of Sudan
ഓഫീസിൽ
1978–1982
രാഷ്ട്രപതിGaafar Nimeiry
Secretary General of the National Islamic Front
ഓഫീസിൽ
October 1964 – 1999
വ്യക്തിഗത വിവരങ്ങൾ
ജനനം(1932-02-01)1 ഫെബ്രുവരി 1932
Kassala, Anglo-Egyptian Sudan
മരണം5 മാർച്ച് 2016(2016-03-05) (പ്രായം 84)
Khartoum, Sudan
രാഷ്ട്രീയ കക്ഷിPopular Congress Party
മറ്റ് രാഷ്ട്രീയ
അംഗത്വം
National Congress Party (1996–1999)
Sudanese Socialist Union (1977–1985)
മാതാപിതാക്കൾ
  • Sheikh Abdullah al-Turabi (അച്ഛൻ)
അൽമ മേറ്റർUniversity of Khartoum
King's College London (Law)
Sorbonne (PHD)

എരിട്രിയൻ അതിർത്തിയുമായി ചേർന്നു കിടക്കുന്ന കിഴക്കൻ സുഡാനിലെ കസാല പ്രവിശ്യയിലാണ് 1932-ൽ തുറാബിയുടെ ജനനം. പിതാവ് പ്രദേശത്തെ മതപണ്ഡിതനും ജഡ്ജുമായിരുന്നു.

വിദ്യാഭ്യാസം

തിരുത്തുക

ഖാർ‍‌ത്തൂം യൂനിവേഴ്സിറ്റിയിൽ നിന്ന് 1955-ൽ നിയമത്തിൽ ബിരുദം നേടിയ തുറാബി 1957-ൽ ലണ്ടൻ യൂനിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ മാസ്റ്റർ ബിരുവും 1964-ൽ ഫ്രാൻ‌സിലെ സോർ‌ബോൺ യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്.ഡിയും നേടിയിട്ടുണ്ട്.

പുരോഗമന ചിന്തകൾ

തിരുത്തുക

ആഗോള തലത്തിൽ രാഷ്ട്രീയ ഇസ്ലാമിൻറെ മുഖ്യസൈദ്ധാന്തികനായി എണ്ണപ്പെടുന്ന ഹസൻ തുറാബി ഇസ്ലാമിക നിയമശാസ്ത്രത്തേയും (ഫിഖ്‌ഹ്) നിയമ-നിദാനശാസ്ത്രത്തേയും (ഉസൂലുൽഫിഖ്ഹ്) നവീകരിക്കണമെന്ന (തജ്‌ദീദ്) അഭിപ്രായക്കാരനാണ്. ഇസ്ലാമിക നിയമ-നിദാനശാസ്ത്രത്തെ ആധുനികമായി പുനർ‌വ്യാഖ്യാനിക്കണമെന്ന വീക്ഷണം ഉയർത്തിക്കൊണ്ടു വന്ന ആദ്യത്തെ നവീകരണവാദിയാണ് അദ്ദേഹം. ജനാധിപത്യത്തോടും ലിബറൽ ആശയങ്ങളോടും ഏറെക്കുറെ പൊരുത്തപ്പെട്ടു പോകുന്ന ഒരു സാമൂഹിക ഘടനയായാണ് തുറാബി ഇസ്ലാമിനെ വിലയിരുത്തുന്നത്. ആയത്തുല്ല ഖുമൈനിയുടെ റുഷ്ദിക്കെതിരായ ഫത്‌വയ്ക്കെതിരെ അദ്ദേഹം നിശിതമായ വിമർശങ്ങളുന്നയിച്ചിരുന്നു. ഇസ്ലാമിക സമൂഹങ്ങളിൽ സ്ത്രീകളുടെ മത-സാമൂഹ്യ മേഖലകളിലെ തുല്യതക്കും സമത്വത്തിനും വേണ്ടിയുള്ള അദ്ദേഹത്തിൻറെ പ്രചരണങ്ങൾ വിവാദവിധേയമാവുകയും മത-യാഥാസ്തികത്വം അദ്ദേഹത്തിനെതിരിൽ തിരിയുകയുമുണ്ടായി[2].

രാഷ്ട്രീയ ജീവിതം

തിരുത്തുക

സോർബോണിൽ നിന്നും പി.എച്ച്.ഡി നേടിയ ശേഷം സുഡാനിലെത്തിയ തുറാബി മുസ്ലിം ബ്രദർഹുഡിൻറെ അവിടുത്തെ ശാഖയായിരുന്ന ഇസ്ലാമിക് ചാർട്ടർ ഫ്രണ്ടിൽ ചേർ‌ന്ന് തൻറെ രാഷ്ട്രീയജീവിതത്തിനു തുടക്കം കുറിച്ചു. അധിക കാലം കഴിയുന്നതിനു മുമ്പേ പ്രസ്ഥാനത്തിൻറെ മുഖ്യ കാര്യദർ‌ശിയായി അദ്ദേഹം നിയമിക്കപ്പെട്ടു. 1969-ൽ ജ‌അ്‌ഫർ നുമൈരി പട്ടാള വിപ്ലവത്തിലൂടെ അധികാരത്തിലെത്തിയപ്പോൾ ഇസ്ലാമിക് ചാർട്ടർ ഫ്രൻറ് നിരോധിക്കപ്പെടുകയും തുറാബിയടക്കമുള്ള നേതാക്കളെല്ലാവരും ജയിലിലടക്കപ്പെടുകയുമുണ്ടായി. തുടർ‌ന്ന് ആറു വർ‌ഷത്തോളം ജയിലിലും പിന്നീട് മൂന്ന് വർഷം ലിബിയയിൽ പ്രവാസജീവിതത്തിലുമായിരുന്നു.

ലിബിയയിൽ നിന്ന് തിരിച്ചെത്തിയ തുറാബി സുഡാനീസ് സോഷ്യലിസ്റ്റ് യൂനിയനിൽ ചേരുകയും അൽ‌പകാലത്തിനകം അതിൻറെ നേതൃനിരയിലെത്തുകയും ചെയ്തു.

1990-കളുടെ അവസാനത്തോടെ പഴയ സഹപ്രവർ‌ത്തകനായ ഉമറുൽ‌ബഷീറീൻറെ നേതൃ‌ത്വത്തിലുള്ള പട്ടാള ഭരണകൂടത്തിൻറെ കടുത്ത വിമർ‌ശകനായി മാറി. അഴിമതി, സ്വാതന്ത്ര്യം, രാജ്യത്തെ ജനാധിപത്യാവകാശങ്ങൾ, പാർലമെൻറ് പിരിച്ചു വിട്ട ഉമറുൽബഷീറിൻറെ നടപടി തുടങ്ങിയ വിഷയങ്ങളീൽ അദ്ദേഹം ഭരണകൂടവുമായി കൊമ്പു കോർ‌ത്തു.

  • قضايا الوحدة والحرية (ഐക്യത്തിൻറേയും സ്വാതന്ത്ര്യത്തിൻറേയും പ്രശ്നങ്ങൾ)
  • تجديد أصول الفقه (ഇസ്ലാമിക നിയമ-നിദാനശാസ്ത്രത്തിൻറെ നവീകരണം)
  • تجديد الفكر الإسلامي (ഇസ്ലാമിക ചിന്തയുടെ നവീകരണം)
  • تجديد الدين (മത നവീകരണം)
  • منهجية التشريع (നിയമ നിർദ്ധാരണത്തിൻറെ രീതിശാസ്ത്രം)
  • المصطلحات السياسية في الإسلام (ഇസ്ലാമിക രാഷ്ട്രതന്ത്രം : സാങ്കേതിക ശബ്‌ദങ്ങൾ)
  • الدين والفن (മതവും കലയും)
  • الايمان واثره في الحياة (ജീവിതത്തിൽ വിശ്വാസത്തിൻറെ സ്വാധീനം)
  • الصلاة عماد الدين (നമസ്കാരം: മതകീയസ്തം‌ഭമെന്ന നിലയിൽ)
  • السياسة والحكم (രാഷ്ട്രീയവും അധികാരവും)
  • التفسير التوحدي (തൗഹീദീ വ്യാഖ്യാനം)
  • المراة بين تعاليم الدين وتقاليد المجتمع (സ്ത്രീ: മത-പാഠങ്ങളും ആചാരങ്ങളും)
  • الأشكال الناظمة لدولة إسلامية معاصرة (ആധുനിക ഇസ്ലാമിക രാഷ്ട്രം: മൂലശിലകൾ)

അവലം‌ബം

തിരുത്തുക
  1. അൽജസീറ, 2016 മാർച്ച് 05
  2. Women Should Cover Chest, Not Face ...

പുറമേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹസൻ_തുറാബി&oldid=3701655" എന്ന താളിൽനിന്ന് ശേഖരിച്ചത്