സ്വാതി നാരായണൻ
തമിഴ്, മലയാളം ചലച്ചിത്രങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേതാവാണ് സ്വാതി നാരായണൻ. വാസന്തിയും ലക്ഷ്മിയും പിന്നെയും ഞാൻ (1999) എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം സു . സു .. . സുധി വാത്മീകം(2015), ഇലായ് (2017) ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ചു.[1] [2]
സ്വാതി നാരായണൻ | |
---|---|
ജനനം | |
തൊഴിൽ | ആയൂർവേദ ഡോക്ടർ , അഭിനേതാവ് |
സജീവ കാലം | 1999; 2015–തുടരുന്നു |
തൊഴിൽ
തിരുത്തുകഎറണാകുളത്തെ പെരുമ്പാവൂരിൽ ജനിച്ച് വളർന്ന സ്വാതി, വാസന്തിയും ലക്ഷ്മിയും പിന്നെയും ഞാൻ (1999) എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. കുച്ചിപ്പുടി വിദഗ്ദ്ധയായ അനുപമ മോഹന്റെ പരിശീലനത്തിൽ ഒരു നർത്തകിയായി. നൃത്തത്തോടുള്ള താത്പര്യത്തിനൊപ്പം തൃശ്ശൂരിൽ ഒരു ആയുർവേദ ഡോക്ടറായും യോഗ്യത നേടി. സു .. സു .. . സുധി വാത്മീകം (2015) എന്ന സിനിമയിൽ, മുംബൈയിൽ നിന്നുള്ള ഒരു പെൺകുട്ടിയെയാണ് സ്വാതി അവതരിപ്പിച്ചത്. [3]
തുടർന്ന് തന്റെ ആദ്യ തമിഴ് ചിത്രമായ ബിനീഷ് രാജിന്റെ ചരിത്ര ഡ്രാമയായ ഇലൈയിൽ (2017) പ്രധാന കഥാപാത്രമായി അഭിനയിച്ചു, തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങളിൽ ചിത്രീകരിച്ച ഈ സിനിമയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ചൂണ്ടി കാട്ടുന്നതായിരുന്നു. എന്നാൽ ബോക്സ് ഓഫീസിൽ കാര്യമായ ചലനം ഉണ്ടാക്കിയില്ല.[4] [5] [6]
അഭിനയിച്ച സിനിമകൾ
തിരുത്തുകവർഷം | സിനിമ | പങ്ക് | ഭാഷ | കുറിപ്പുകൾ |
1999 | വാസന്തിയും ലക്ഷ്മിയും പിന്നെയും ഞാനും | ലക്ഷ്മിയുടെ ചെറുപ്പം | മലയാളം | ബാല താരം |
2015 | സു .. സു .. . സുധി വാത്മീകം | ഷീല | മലയാളം | |
2017 | ഇലായ് | ഇലായ് | തമിഴ് | |
മുഖപടങ്ങൾ | തമിഴ് |
അവലംബം
തിരുത്തുക
- ↑ "My first shot was a good omen: Swathy - Times of India".
- ↑ "Su Su Sudhi Vaathmeekam was like a family picnic: Swathy Narayanan". 18 October 2015.
- ↑ "A doctor who loves to dance and act". 13 October 2015.
- ↑ "Swathy Narayanan steps into Kollywood as a 10th grader - Times of India".
- ↑ "Ilai Movie Review, Trailer, & Show timings at Times of India". The Times of India.
- ↑ "Ilai: A film on the importance of girl child education". 4 March 2017.