സ്റ്റെഫാനി ഹൊറോവിറ്റ്സ്

ഒരു പോളിഷ്-ജൂത രസതന്ത്രജ്ഞന്‍

ഐസോടോപ്പുകളുടെ അസ്തിത്വം തെളിയിക്കുന്ന പരീക്ഷണ പ്രവർത്തനങ്ങൾക്ക് പേരുകേട്ട ഒരു പോളിഷ്-ജൂത രസതന്ത്രജ്ഞയായിരുന്നു സ്റ്റെഫാനി ഹൊറോവിറ്റ്സ് (ജീവിതകാലം: 1887-1942) (Stefania Horovitz അഥവാ Stephanie Horowitz). റേഡിയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിയന്നയിൽ ഓട്ടോ ഹെനിഗ്സ്മിഡിനൊപ്പം ഏതാണ്ട് 1914-1918 കാലഘട്ടത്തിൽ പ്രവർത്തിച്ച അവർ, വിശകലന രീതികൾ ഉപയോഗിച്ച് ലീഡ്, തോറിയം എന്നിവയുടെ ഐസോടോപ്പുകളേപ്പറ്റിയുള്ള ഒന്നാമത്തെയും രണ്ടാമത്തെയും വിശ്വസനീയമായ കേസുകൾ തെളിയിച്ചു.[1][2] സൈക്കോളജിക്കൽ തെറാപ്പി ആവശ്യമുള്ള കുട്ടികൾക്കും ചെറുപ്പക്കാർക്കുമായി പിന്നീട് അവർ ഒരു വീട് സ്ഥാപിച്ചു.[3] 1942 ൽ ട്രെബ്ലിങ്ക ഉന്മൂലന ക്യാമ്പിൽവച്ച് നാസികൾ അവരെ കൊലപ്പെടുത്തി.[4]

സ്റ്റെഫാനി ഹൊറോവിറ്റ്സ്
Stefanie Horovitz
ജനനം1887 (1887)
മരണം1942 (വയസ്സ് 54–55)
കലാലയംവിയന്ന സർവ്വകലാശാല

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

1887 ഏപ്രിൽ 17 ന് വാർസോയിലാണ് ഹൊറോവിറ്റ്സ് ജനിച്ചത്.[5][4] പിതാവ് ലിയോപോൾഡ് ഹോറോവിറ്റ്സ് ബറോക്ക് ഛായചിത്രകലാരംഗത്ത് അറിയപ്പെടുന്ന രീതിയിൽ വിജയംവരിച്ച ഒരു ചിത്രകാരൻ ആയിരുന്നു[6][7] അവരുടെ അമ്മയുടെ ആദ്യനാമം റോസ ലണ്ടൻ എന്നായിരുന്നു. അവൾക്ക് ഒരു സഹോദരി കൂടിയുണ്ടായിരുന്നു.[3] 1890 ഓടെ സ്റ്റെഫാനിയുടെ കുടുംബം വിയന്നയിലേക്ക് താമസം മാറി.[2]

1907 മുതൽ വിയന്ന സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം നേടിയ സ്റ്റെഫാനി,[3] 1914 ൽ ഉപദേഷ്ടാവ് ഗ്വിഡോ ഗോൾഡ്‌സ്മിഡിനു കീഴിൽ ഓർഗാനിക് കെമിസ്ട്രിയിൽ പിഎച്ച്ഡി നേടി.[5][1][8] സൾഫ്യൂറിക് ആസിഡ് ഉപയോഗിച്ച് ക്വിനോൺ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ചായിരുന്നു അവരുടെ ഡോക്ടറൽ ഗവേഷണം.[6]

ശാസ്ത്രീയ ജീവിതം

തിരുത്തുക

ലിസ് മീറ്റ്നറുടെ ശുപാർശപ്രകാരം,[1] 1913 അല്ലെങ്കിൽ 1914 ൽ വിയന്നയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റേഡിയം റിസർച്ചിൽ ഓട്ടോ ഹാനിഗ്സ്മിഡ് ഹൊറോവിറ്റ്സിനെ നിയമിച്ചു.[2] ഈ സമയത്ത്, ഫാജൻസിന്റെയും സോഡിയുടെയും റേഡിയോ ആക്ടീവ് ഡിസ്പ്ലേസ്മെന്റ് നിയമം റേഡിയോകെമിസ്ട്രിയുടെ സമീപകാല സംഭവവികാസമായിരുന്നു. യുറേനിയം അല്ലെങ്കിൽ തോറിയത്തിന്റെ റേഡിയോ ആക്ടീവ് ക്ഷയത്തിന്റെ ഫലമായുണ്ടാകുന്ന ഈയത്തിന് സാധാരണ ലെഡിനേക്കാൾ വ്യത്യസ്ത ആറ്റോമിക് ഭാരം ഉണ്ടാകുമെന്ന് അത് പ്രവചിച്ചു. ആദ്യകാല പരീക്ഷണ ഡാറ്റയെ വിശകലന രസതന്ത്രജ്ഞർ ആധികാരികമായി കണക്കാക്കിയിരുന്നില്ല. ഹാർവിഡിലെ പ്രമുഖ വിദഗ്ദ്ധനായ തിയോഡോർ വില്യംസ് റിച്ചാർഡിന് കീഴിൽ ഹാനിഗ്സ്മിഡ് പഠനം നടത്തിയിരുന്നു. കൃത്യമായ ആറ്റോമിക് ഭാരം നിർണ്ണയിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐസോടോപ്പുകളുടെ അസ്തിത്വം തെളിയിക്കാൻ റേഡിയോ ആക്ടീവ് സ്രോതസ്സുകളിൽ നിന്നുള്ള ഈയത്തിന്റെ ആറ്റോമിക ഭാരം നിർണ്ണയിക്കാൻ ഫാനിസും സോഡിയും ഹാനിഗ്സ്മിഡിനോട് ആവശ്യപ്പെട്ടു.

മികച്ച കൃത്യതയോടെ ഈയം വേർതിരിക്കാനും ശുദ്ധീകരിക്കാനും അളക്കാനുമുള്ള കഠിനപ്രയത്നം ഹൊറോവിറ്റ്സ് ഏറ്റെടുത്തു.[3] ആദ്യം, യുറേനിയം അടങ്ങിയ പിച്ച്ബ്ലെൻഡെ സാമ്പിളുകളിൽ നിന്ന് അടുത്തുള്ള സെന്റ് ജോച്ച്മിസ്റ്റൽ ഖനിയിൽ നിന്ന് അവർ ഈയം വേർതിരിച്ചു. ശുദ്ധീകരണ പ്രക്രിയയിൽ പലതരം വാഷിംഗ്, അലിഞ്ഞുപോകൽ, ഫിൽട്ടറിംഗ്, വീണ്ടും പുനഃസ്ഥാപിക്കൽ എന്നിവ ഉൾപ്പെട്ടിരുന്നു. യുറേനിയത്തിന്റെ റേഡിയോ ആക്ടീവ് ക്ഷയത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഈയത്തിന് സാധാരണ ലെഡിനേക്കാൾ (207.736) കുറഞ്ഞ ആറ്റോമിക ഭാരം (206.736) ഉണ്ടെന്ന് ഒരു ഗ്രാമിന്റെ ആയിരത്തിലേക്കുള്ള അവളുടെ ഗ്രാവിമെട്രിക് വിശകലനം തെളിയിച്ചു.[2] ഉറവിടത്തെ ആശ്രയിച്ച് മൂലകങ്ങൾക്ക് വ്യത്യസ്ത ആറ്റോമിക് വെയ്റ്റുകൾ ഉണ്ടാകാമെന്നതിന് വ്യാപകമായി അംഗീകരിക്കപ്പെട്ട ആദ്യത്തെ പരീക്ഷണ തെളിവാണിത്.

ബെർട്രാം ബോൾട്ട്വുഡ് കണ്ടെത്തിയ റേഡിയോ ആക്റ്റീവ് മൂലകമായ അയോണിയം വാസ്തവത്തിൽ തോറിയത്തിന്റെ ഐസോടോപ്പാണെന്ന് ഹൊറോവിറ്റ്‌സും ഹാനിഗ്സ്മിഡും പിന്നീട് തെളിയിച്ചു.[2] ഈ പരീക്ഷണാത്മക പ്രവർത്തനം വ്യാപകമായി അംഗീകരിക്കപ്പെട്ട ഒരു മൂലകത്തിന്റെ നിലനിൽപ്പിനെ നിരാകരിക്കുകയും ഐസോടോപ്പുകളുള്ള രണ്ടാമത്തെ മൂലകമായി തോറിയത്തെ സ്ഥാപിക്കുകയും ചെയ്തു.

രണ്ട് ശാസ്ത്രജ്ഞരും അവരുടെ രചനകൾ പ്രസിദ്ധീകരിക്കുകയും ഹാനിഗ്സ്മിഡും സോഡിയും ഹൊറോവിറ്റ്സിനെ ഒരു സംഭാവികയായി പരസ്യമായി അംഗീകരിച്ചു.[1] ഈ അംഗീകാരം ശ്രദ്ധേയമാണ്, കാരണം അക്കാലത്ത് വനിതാ ശാസ്ത്രജ്ഞർ അസിസ്റ്റന്റ് തസ്തികകളിൽ മാത്രമായി പരിമിതപ്പെട്ടിരുന്നു. എന്നിരുന്നാലും, ഹാനിഗ്സ്മിഡിന്റെ മരണശേഷം ഹൊറോവിറ്റ്സിന്റെ പേര് ഉപേക്ഷിക്കപ്പെട്ടതായി കരുതപ്പെടുന്നു, അവരുടെ സംഭാവന ഏറെക്കുറെ മറന്നുകളയുകയും ചെയ്തു.[3]

പിന്നീടുള്ള വർഷങ്ങളും മരണത്തിന്റെ സാഹചര്യങ്ങളും

തിരുത്തുക

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം കുടുംബകാര്യങ്ങളും രാഷ്ട്രീയ പ്രക്ഷോഭങ്ങളും ഹൊറോവിറ്റ്‌സിന്റെ കരിയറിനെ തടസ്സപ്പെടുത്തി.[9] ഒരു പ്രധാന ജോലിമാറ്റത്തിൽ, അഡ്‌ലേറിയൻ സൈക്കോളജിസ്റ്റായ ആലീസ് ഫ്രീഡ്‌മാനോടൊപ്പം വിയന്നയിൽ കുട്ടികൾക്ക് തെറാപ്പി നൽകുന്ന ഒരു ഫോസ്റ്റർ ഹോം സ്ഥാപിച്ചു.[3]

1937-ൽ അവൾ സഹോദരിയോടൊപ്പം വാർസോയിലേക്ക് മടങ്ങി, നാസികൾ 1940-ൽ ഒരു യഹൂദ ഗെറ്റോ രൂപീകരിച്ച് നഗരത്തിലേക്ക് ഇറങ്ങി. അവളുടെ മരണ തീയതി കൃത്യമായി അറിയില്ല. കാസിമിയേഴ്‌സ് ഫജാൻസിൽ നിന്നുള്ള കത്തിടപാടുകൾ സൂചിപ്പിക്കുന്നത് അവൾ വാർസയിലേക്ക് മടങ്ങുകയും 1940 ൽ നാസികളാൽ കൊല്ലപ്പെടുകയും ചെയ്തു എന്നാണ്.[5][3] മറ്റുള്ളവർക്ക് അപകടമുണ്ടാകാതിരിക്കാൻ ഹൊറോവിറ്റ്‌സും സഹോദരിയും 1942 ൽ സ്വയം ഉമ്‌ഷ്ലാഗ്പ്ലാറ്റ്സിൽ റിപ്പോർട്ട് ചെയ്തതായി മറ്റ് ഉറവിടങ്ങൾ വിശദീകരിക്കുന്നു, പക്ഷേ വിശദാംശങ്ങൾ വ്യക്തമല്ല. അവരെ ട്രെബ്ലിങ്ക ഉന്മൂലന ക്യാമ്പിലേക്ക് കൊണ്ടുപോയി, അവിടെ അതിജീവിക്കാത്ത 900,000 ജൂതന്മാരിൽ അവരും ഉൾപ്പെടുന്നു.[9] 1942 ൽ ഹൊറോവിറ്റ്‌സിനെ ഗ്യാസ് ചേമ്പറിൽ വെച്ച് കൊലപ്പെടുത്തിയതായി രേഖകൾ സൂചിപ്പിക്കുന്നു.[4]

പ്രസിദ്ധീകരിച്ച കൃതികൾ

തിരുത്തുക
  • Hönigschmid, Otto; Horovitz, Stefanie; Richards, Th. W.; Lembert, M. E. (1915). "Das Atomgewicht des Urans und des Bleis". Zeitschrift für Analytische Chemie. 54 (1): 70–72. doi:10.1007/BF01453144.
  • Hönigschmid, Otto; Horovitz, Stefanie (1916). "Mitteilungen aus dem Institut für Radiumforschung". Monatshefte für Chemie und verwandte Teile anderer Wissenschaften. 37 (6): 305–334. doi:10.1007/BF01521416.
  1. 1.0 1.1 1.2 1.3 Rentetzi, Maria (2009). Trafficking Materials and Gendered Experimental Practices: Radium Research in Early 20th Century Vienna. Columbia University Press. ISBN 9780231135580.
  2. 2.0 2.1 2.2 2.3 2.4 Rayner-Canham, Marelene; Rayner-Canham, Geoff (2000). "Stefanie Horovitz, Ellen Gleditsch, Ada Hitchins, and the Discovery of Isotopes". Bulletin for the History of Chemistry. 25 (2): 103–108.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 Sanderson, Katharine (8 September 2020). "Stefanie Horovitz – the woman behind the isotope". Chemistry World (in ഇംഗ്ലീഷ്). Retrieved 2020-09-09. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":5" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. 4.0 4.1 4.2 Mikucki, Jerzy (2005). "The Central Database of Shoah Victims' Names". Yad Vashem: The World Holocaust Remembrance Center. Retrieved 2020-12-04. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":4" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  5. 5.0 5.1 5.2 Ogilvie, Marilyn Bailey; Harvey, Joy Dorothy (2000). The biographical dictionary of women in science : pioneering lives from ancient times to the mid-20th century. New York: Routledge. ISBN 0415920388. OCLC 40776839. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  6. 6.0 6.1 Rayner-Canham, Marelene; Rayner-Canham, Geoffrey (1998). Women in Chemistry: Their Changing Roles from Alchemical Times to the Mid-Twentieth Century. History of Modern Chemical Sciences. American Chemical Society. pp. 120–121. ISBN 0841235228.
  7. Singer, Isadore; Sohn, Joseph (1906). "Jewish Encyclopedia". Jewish Encyclopedia: The unedited full text of the 1906 Jewish Encyclopedia. Retrieved 2020-12-04.
  8. Rayner-Canham, Marelene and Geoffrey (1997). A Devotion to Their Science. Philadelphia: Chemical Heritage Foundation. pp. 192–195. ISBN 0941901157.
  9. 9.0 9.1 Rentetzi, Maria (2011). "Stephanie Horovitz (1887-1942)". In Apotheker, Jan; Sarkadi, Livia Simon (eds.). European Women in Chemistry. Wiley. pp. 75–79. ISBN 9783527329564. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "RentetziChapter" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു