സ്റ്റുവർട്ട് ഹാൾ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സ്റ്റുവർട്ട് മക്ഫൈൽ ഹാൾ (3 ഫെബ്രുവരി 1932 - 10 ഫെബ്രുവരി 2014) ബ്രിട്ടീഷ് സംസ്കാര പഠനവുമായി ബന്ധപ്പെട്ട സൈദ്ധാന്തികനാണ്.
സ്റ്റുവർട്ട് ഹാൾ | |
---|---|
ജനനം | Stuart McPhail Hall 3 ഫെബ്രുവരി 1932 |
മരണം | 10 ഫെബ്രുവരി 2014 | (പ്രായം 82)
കലാലയം | Merton College, Oxford |
അറിയപ്പെടുന്നത് | British Cultural Studies, Articulation, Encoding/decoding model of communication |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Cultural Studies |
സ്ഥാപനങ്ങൾ | University of Birmingham and Open University |
സ്വാധീനങ്ങൾ | Karl Marx, Antonio Gramsci, Raymond Williams, Louis Althusser, Michel Foucault |
റെയ്മണ്ട് വില്ല്യംസ്, റിച്ചാർഡ് ഹൊഗാർട് എന്നിവരോടൊപ്പം ബർമിങ്ങ്ഹാം സ്കൂൾ ഓഫ് കൾചറൽ സ്റ്റ്ഡീസിന്റെ സ്ഥാപകാംഗവുമാണ് ഹാൾ. 1950-കളിൽ ഹാളിന്റെ നേത്രുത്വത്തിലാണു ന്യൂ ലെഫ്റ്റ് റിവ്യൂ മാഗസിൻ ആരംഭിക്കുന്നത്. ഹാൾ ബ്രിട്ടീഷ് സോഷ്യോളജിക്കൽ അസ്സോസിയേഷന്റെ പ്രസിഡന്റും ആയിരുന്നു. (1995- 1997)
ജീവിതരേഖ
തിരുത്തുകസ്റ്റുവർട്ട് ഹാൾ ജമൈക്കയിലെ കിങ്സ്റ്റണിൽ ഒരു മധ്യവർഗ കുടുംബത്തിലാണു ജനിച്ചത്. ജമൈക്ക കോളേജിൽ നിന്നും ബ്രിട്ടീഷ് സമ്പ്രദായപ്രകാരമുള്ള വിദ്യാഭ്യാസം നേടുകയും പ്രഗല്ഭരായ അധ്യാപകരുടെ സഹായത്തോടെ ടി.എസ്. എലിയറ്റ്, ജെയിംസ് ജോയ്സ്, മാർക്സ്, ലെനിൻ എന്നിവരുടെ കൃതികളുമായി പരിചയിക്കുകയും ചെയ്തു. ഹാളിന്റെ പിൽക്കാല രചനകൾ തന്റെ ഇരുണ്ട നിറം തന്റെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തുന്നതിൽ ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്നു.
ആശയങ്ങൾ
തിരുത്തുകഒരു പോസ്റ്റ്-ഗ്രാംഷിയൻ നിലപാടിൽ നിന്നും അധീശത്വം (Hegemony) സംസ്കാരം (Culture) എന്നീ പരികല്പനകളെ മനസ്സിലാക്കാനാണു ഹാൾ ശ്രമിക്കുന്നത്. ഭാഷയെയും അതിന്റെ പ്രയോഗങ്ങളെയും അധികാരം, രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആഭ്യന്തരമായി ഹാൾ പരിഗണിക്കുന്നു.
സങ്കേതനം - വിസങ്കേതനം
തിരുത്തുകറൊളാങ്ങ് ബാർത്ത്, ഉംബർട്ടോ എക്കോ എന്നിവരുടെ കൃതികളെ അവലംബിച്ചുകൊണ്ടാണു ഹാൾ തന്റെ ഭാഷയെക്കുറിച്ചുള്ള സമീപനം രൂപപ്പെടുത്തുന്നത്. പരമ്പരാഗതവിശ്വാസപ്രകാരം ആശയവിനിമയപ്രക്രിയയിൽ അർഥത്തിന് സുഥിരമായ സ്ഥാനമാണുള്ളത്. എന്നാൽ ഹാളിന്റെ സമീപനത്തിൽ അർഥം സുസ്ഥിരമല്ല, മറിച്ച് അതിന്റെ സങ്കേതനവേളയിലും (encode), വിസങ്കേതനവേളയിലും (decode) സാഹചര്യത്തിനും അതിനെ വ്യഖ്യാനിക്കുന്ന വ്യക്തികൾക്കുമനുസരിച്ച് മാറ്റം സംഭവിക്കാം.
കൃതികൾ (അപൂർണം)
തിരുത്തുകദി ഹിപ്പീസ്: ആൻ അമേരിക്കൻ മൊമെന്റ്, ബർമിങ്ങ്ഹാം: സെന്റർ ഫോർ കംടെമ്പററി കൾചറൾ സ്റ്റഡീസ് (1968)
ഡീവിയൻസി, പൊളിറ്റിക്സ് ആൻഡ് ദി മീഡിയ,ബർമിങ്ങ്ഹാം: സെന്റർ ഫോർ കംടെമ്പററി കൾചറൾ സ്റ്റഡീസ് (1971)
എൻകോഡിങ് ആൻഡ് ഡികോഡിങ് ഇൻ ദി റ്റെലിവിഷൻ ഡിസ്കോഴ്സ്, ബർമിങ്ങ്ഹാം: സെന്റർ ഫോർ കംടെമ്പററി കൾചറൾ സ്റ്റഡീസ് (1973)
"നോട്സ് ഓൺ ഡികൺസ്റ്റ്രക്റ്റിങ് ദി പോപുലർ", പീപ്പിൾസ് ഹിസ്റ്റ്രി ആൻഡ് സോഷ്യലിസ്റ്റ് തിയറി എന്ന പുസ്തകത്തിൽ, ലൻടൻ: റൂറ്റ്ലിഡ്ജ് (1981)