സാംസ്കാരിക പഠനം, സാംസ്കാരിക ഭൌതികവാദം, മാർക്സിസം എന്നീ ചിന്താധാരകളെ വളരെ ശക്തമായി സ്വാധീനിച്ച ഒരു വെൽഷ് ചിന്തകനും എഴുത്തുകാരനും ആയിരുന്നു റെയ്മണ്ട് വില്ല്യംസ്.

റെയ്മണ്ട് വില്ല്യംസ്
Raymond Williams at Saffron Walden
ജനനംRaymond Henry Williams
31 August 1921
Llanfihangel Crucorney, Wales
മരണം26 ജനുവരി 1988(1988-01-26) (പ്രായം 66)
Saffron Walden, England, UK
കാലഘട്ടം20th-century philosophy
പ്രദേശംWestern philosophy
ചിന്താധാരWestern Marxism
ശ്രദ്ധേയമായ ആശയങ്ങൾCultural materialism
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

ഇരുപതാം നൂറ്റാണ്ടിൻറെ രണ്ടാം പാതിയെ ഏറ്റവുമധികം സ്വാധീനിച്ച ചിന്തകന്മാരിൽ ഒരാളായ റെയ്മണ്ട് വില്ല്യംസ് 1921 ഓഗസ്റ്റ്‌ 31 നു വെൽഷ് പ്രവിശ്യയിലെ ഒരു അതിർത്തി ഗ്രാമത്തിൽ ജനിച്ചു.[1] രാഷ്ട്രീയം, സംസ്കാരം, മീഡിയ, സാഹിത്യം മുതലായവയെ കുറിച്ചുള്ള അദ്ദേഹത്തിൻറെ എഴുത്തുകൾ മാർക്സിസ്റ്റ്‌ കലാ-സാംസ്കാരിക വിമർശന ശാഖക്ക് വൻ തോതിൽ സംഭാവന അർപ്പിച്ചു. സ്റ്റുവർട്ട് ഹാൾ, റിച്ചാർഡ് ഹൊഗ്ഗാർട്ട് എന്നിവരോടൊത്ത് സാംസ്കാരിക പഠനത്തിൻറെ തുടക്കക്കാരനായി അറിയപ്പെടുന്നു. സംസ്കാരവും സമൂഹവും, താക്കോൽ പദങ്ങൾ, മാർക്സിസവും സാഹിത്യവും എന്നീ കൃതികൾ സാഹിത്യ-സാംസ്കാരിക പഠന രംഗത്തെ പ്രധാന കൃതികളാണ്.[2]

ജീവിത രേഖ

തിരുത്തുക

ആദ്യകാല ജിവിതം

തിരുത്തുക

വെയിൽസിലെ ഒരു അതിർത്തി ഗ്രാമത്തിൽ ഒരു റെയിൽവേ സിഗ്നൽ ജോലിക്കാരൻറെ മകനായി 1921 ഓഗസ്റ്റ്‌ 31ന് ജനിച്ച റെയ്മണ്ട് വില്ല്യംസ് കേംബ്രിജിലെ ട്രിനിറ്റി കോളേജിൽ നിന്ന് സർവകലാശാലാ വിദ്യാഭ്യാസം നേടി. അവിടെ വെച്ച് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ വില്ല്യംസ് എറിക് ഹോബ്സ്ബാമിനോടൊത്ത് റഷ്യ-ഫിന്നിഷ് യുദ്ധത്തെ കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലഖുലേഖ തയ്യാറാക്കുന്ന ജോലി എല്പ്പിക്കപ്പെട്ടു.

പുസ്തകങ്ങൾ

തിരുത്തുക

നോവലുകൾ

തിരുത്തുക
  1. ബോർഡർ കണ്ട്രി (Border Country)
  2. സെക്കൻഡ് ജെനറേഷൻ (Second Generation)
  3. ദി വളന്റിയർസ് (The Volunteers)
  4. ദി ഫൈറ്റ് ഫോർ മനോദ്‌ (The Fight for Manod)
  5. ലോയൽട്ടീസ് (Loyalties)
  6. പീപ്പിൾ ഓഫ് ദി ബ്ലാക്ക്‌ മൌന്ദൈൻസ് (The Black Mountains)

സാഹിത്യ സാംസ്കാരിക പഠനം

തിരുത്തുക
  1. കൾച്ചർ ആൻഡ്‌ സൊസൈറ്റി
  2. മാർക്സിസം ആൻഡ്‌ ലിറ്ററെച്ചർ
  3. കീവേർഡ്‌സ്
  4. ദി കണ്ട്രി ആൻഡ്‌ ദി സിറ്റി
  1. Stephen, Heath. http://keywords.pitt.edu/ http://keywords.pitt.edu/williams_keywords.html. Retrieved 29 ജനുവരി 2015. {{cite web}}: External link in |website= (help); Missing or empty |title= (help)
  2. Inglis, Fred (9 April 1998). Raymond Williams. Routledge. p. 368. ISBN 368. {{cite book}}: Check |isbn= value: length (help)
"https://ml.wikipedia.org/w/index.php?title=റെയ്മണ്ട്_വില്ല്യംസ്&oldid=2895397" എന്ന താളിൽനിന്ന് ശേഖരിച്ചത്